പിറന്നാൾ ദിനത്തിലെ ഫോട്ടോ എടുത്തത് ഇങ്ങനെ ,രസകരമായ സംഭവം തുറന്ന് പറഞ്ഞ് ഫോട്ടോഗ്രാഫർ അനീഷ് ഉപാസന

0
293

ടൻ മോഹൻലാലിൻറെ പേഴ്സണൽ ഫോട്ടോഗ്രാഫറാണ് അനീഷ് ഉപാസന.നടൻ പങ്കുവെക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും അനീഷ് ഉപാസന ഒപ്പിയെടുക്കുന്ന ചിത്രങ്ങളാണ്.ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽമീഡിയയിൽ ലഭിക്കാറുള്ളത്.ഇപ്പോൾ പിറന്നാൾ ദിനത്തിൽ തന്റെ പ്രിയനടന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് അനീഷ്.പിറന്നാൾ ദിനത്തിൽ പങ്കുവെക്കാനുള്ള ഫോട്ടോ എടുത്ത കഥയാണ് അദ്ദേഹം പോസ്റ്റിന് ക്യാപ്‌ഷൻ ആയി നൽകിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം…………….

നിജമാ…? പൊയ്യാ…? നിജം..!

ലാൽസാറിനെ ഉമ്മ വെയ്ക്കുന്ന ഒരു ഫോട്ടോ വേണം…ഇത്രേം വെയിറ്റ് കൂടിയ ആഗ്രഹം ചിന്തിക്കുന്നത് തന്നെ ആദ്യായിട്ടാ.സാർ എന്താണ് മറുപടി തരുക എന്നൊന്നും അറിയില്ല..എന്നാലും ചോദിക്കാം..സാർ തൊട്ടടുത്ത് തന്നെയുണ്ട്.ബർത്ഡേ ഗിഫ്റ്റായി നൽകിയ ബറോസ് മൂവിയുടെ ആൽബം തിരിച്ചും മറിച്ചും നോക്കുന്നുണ്ട്. ആൽബം കിട്ടിയ സന്തോഷത്തിലാണ് ലാൽ സാർ ഈ സന്തോഷം എല്ലാം കൂടി ഇപ്പൊ പോവുമല്ലോ ഈശ്വരാ..!എന്നാലും ചോദിക്കാം..ഒരു മനുഷ്യന്റെ ആഗ്രഹമല്ലേ.ചോദ്യം ചോദിക്കാൻ ഞാൻ തയ്യാറായി..ഒരു കാര്യവുമില്ലാതെ ശ്വാസം ഞാൻ മുകളിലേക്ക് വലിച്ചു..“നീ വെറുതേ കിടന്ന് വിറയ്ക്കല്ലേ അനീഷേ“ഞാൻ എന്നോട് തന്നെ പല തവണ പറഞ്ഞ് കൊണ്ടേയിരുന്നു…പെട്ടെന്ന് ലാൽ സാർ..എന്ത് പറ്റി..കണ്ണ് വല്ലാതെ റെഡ് ആയിരിക്കുന്നു..? അത് ഞാൻ ശ്വാസം പിടിച്ചിട്ടാണ് സാർ…(ഇതാണ് സത്യം..പക്ഷേ പറഞ്ഞില്ല)ഞാൻ : സാർ…ലാൽ സാർ : ഏതാണ് നിങ്ങളുടെ പുതിയ സിനിമ..??ഞാൻ : ഞാനൊരു ഉമ്മ തരട്ടേ? (ഒരു ബന്ധവും ഇല്ലാത്ത ഒരു മറുപടി)സാർ : അതിനെന്താ തന്നോളൂ…മറുപടി ഇങ്ങ് എത്തുന്നതിന് മുന്നേ ഞാൻ ഉമ്മ വെച്ച് കഴിഞ്ഞിരുന്നു..ശബ്ദത്തേക്കാൾ വേഗത്തിലായിരുന്നു എന്റെ ഉമ്മ.അതിനേക്കാൾ വേഗത്തിലായിരുന്നു സജീവിന്റെ ഫോട്ടോയെടുപ്പ്.മലയാളത്തിന്റെ പുണ്യത്തിന്,എൻ ഉയിരിന് പിറന്നാൾ ആശംസകൾ..എന്നും പോസ്റ്റിൽ പറഞ്ഞു .നിമിഷനേരംകൊണ്ടാണ് ഈ പോസ്റ്റ് വൈറൽ ആയി മാറിയത്.

സിനിമ,രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിലെ നിരവധിയാളുകളാണ് നടന് ആശംസകൾ അറിയിച്ചിട്ടുള്ളത്.നടൻ മമ്മൂട്ടി അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച പോസ്റ്റ് നിമിഷനേരം കൊണ്ടാണ് സോഷ്യല്മീഡിയയയിൽ വൈറൽ ആയി മാറിയത്.പോസ്റ്റ് പുറത്തെത്തിയതും നിരവധിപേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.

ഭൂരിഭാഗവും പന്ത്രണ്ട് മണി എന്ന സമയത്ത് കൃത്യമായി ആശംസകൾ അറിയിച്ചതിനെ പുകഴ്ത്തുകയാണ്.”മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഈ സൗഹൃദം,കറക്റ്റ് 12 മണിക്ക് പിറന്നാൾ വിഷ് ചെയ്യണമെങ്കിൽ ഇക്കയും ഏട്ടനും തമ്മിലുള്ള ആ ബന്ധം,ലോകമലയാളത്തിന്റെ വിലമതിക്കാനാകാത്ത രണ്ടു രത്നങ്ങൾ,മലയാള സിനിമയുടെ താരരാജാവിന് അഭിനയ കുലപതിയുടെ പിറന്നാളുമ്മകൾ,പ്രിയപ്പെട്ട കൂട്ടുകാരന് സ്നേഹ ചുംബനത്തോടുകൂടിയുള്ള പിറന്നാൾ ആശംസകൾ അറിയിച്ച മമ്മൂക്ക,12 മണി വരെ ഉറങ്ങാതെ ചെങ്ങായിനെ വിഷ് ചെയ്യാൻ കാത്തു നിന്ന ആ നിൽപ്പ് ”തുടങ്ങി വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here