പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് നിർത്തി ജിഷിൻ ; വേർപിരിഞ്ഞവർ ഒന്നിച്ചോ എന്ന് ആരാധകർ

0
337

ടെലിവിഷൻ സീരിയലുകളിലൂടെ മലയാളി പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരജോഡികളാണ് വരദയും ജിഷിനും.പൃത്വിരാജിന്റെ വാസ്തവം എന്ന സിനിമയിലൂടെയാണ് വരദ ആദ്യമായി അഭിനയ രംഗത്തേക്ക് കടന്നുവരുന്നത് .യെസ് യുവർ ഓണർ, സുൽത്താൻ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളിൽ വരദ അഭിനയിച്ചിട്ടുണ്ട് . ടെലിവിഷൻ രം​ഗത്തേക്ക് കടന്നതോടെയാണ് നടിക്ക് കരിയറിൽ വഴിത്തിരിവുണ്ടാകുന്നത്.ജിഷിനും സീരിയലുകളിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയത് .

 

അമല എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിക്കുന്നതിന് ഇടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും വിവാഹിതരായതും.അന്ന് മുതൽ താരങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ് .ഇരുവരും സോഷ്യല്‍മീഡിയ പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്.കൊറോണ കാലത്ത് ആര്‍ട്ടിസ്റ്റുകളുടെ ബുദ്ധിമുട്ടികളെക്കുറിച്ച്‌ വിവരിച്ച്‌ ജിഷിൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് വളരെയധികം ശ്രദ്ധനേടിയിരുന്നു. തമാശയായി ജിഷിന്‍ പങ്കുവെയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും മറ്റും സോഷ്യല്‍മീഡിയകളില്‍ തരംഗമാകാറുണ്ട്.ഇരുവർക്കും ഒരു മകൻ പിറന്നത് അടുത്തിടെയാണ്.

 

കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപാണ് ജിഷിനും വരദയും വേർപിരിഞ്ഞെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് .രണ്ടുപേരുടെയും സോഷ്യല്‍മീഡിയ പേജുകളില്‍ ഇരുവരുടേയും കപ്പിള്‍ ഫോട്ടോകള്‍ കാണാതായതോടെയാണ് ആരാധകർക്ക് വേര്‍പിരിഞ്ഞുവോയെന്ന എന്ന സംശയം വന്ന് തുടങ്ങിയത്.മാത്രമല്ല വരധയുടെ യൂട്യൂബ് ചാനലിലും ജിഷിനുമായുള്ള വീഡിയോകൾ കാണാതായതോടെ പ്രേക്ഷകർ ഒന്നടങ്കം ഇരുവരും വേർപിരിഞ്ഞു എന്ന് ഉറപ്പിക്കുകയായിരുന്നു .ഇതുമായി ബന്ധപ്പെട്ട് ഇരുവരോടും അഭിമുഖങ്ങളിലും മറ്റും ചോദിച്ചെങ്കിലും കൃത്യമായി മറുപടി നല്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല .

 

ഒരാളുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നത് തെറ്റാണ് എന്നാണ് വരദ ഒരിക്കല്‍ പ്രതികരിച്ച പറഞ്ഞത്. ‘ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്.”ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്. സംഗതി ശരിയോ, തെറ്റോ ആയിക്കൊള്ളട്ടെ.. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്’, എന്നാണ് വരദ പറഞ്ഞത്.

ഇപ്പോൾ ജിഷിന് തന്റെ ഇൻസ്റ്റാഗ്രാമിൽ വരധക്കൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ഇട്ടതാണ് വിഷയം കൂടുതൽ ചർച്ചയാക്കിയത് .ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പതിനെട്ടാമത് വാര്‍ഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. മുന്നോറോളം സീരിയല്‍ നടിനടന്മാര്‍ പങ്കെടുത്ത യോഗത്തില്‍ വരദയും ഉണ്ടായിരുന്നു.അവിടെ വെച്ചാണ് ജിഷിൻ വളരെ നാളുകള്‍ക്ക് ശേഷം വരദയ്ക്കൊപ്പമുള്ള സെല്‍ഫി പകര്‍ത്തിയത്.

 

 

View this post on Instagram

 

A post shared by Jishin Mohan (@jishinmohan_s_k)

”കുറെപേര്‍ ചോദിക്കാറുണ്ട്. എന്താ വരദയുടെ കൂടെയുള്ള ഫോട്ടോ ഇടാത്തതെന്ന്?. ചോദ്യങ്ങള്‍ ചോദിക്കാൻ എളുപ്പമാണ്. ഉത്തരം പറയാനാണ് പ്രയാസം. ഉത്തരം പറഞ്ഞാലും ചില ചോദ്യങ്ങള്‍ അവശേഷിക്കും. ചിലപ്പോഴൊക്കെ പ്രതീക്ഷിക്കുന്ന ഉത്തരങ്ങള്‍ ലഭിക്കാത്തതാവാം ചോദ്യങ്ങള്‍ അവശേഷിക്കാൻ കാരണം.അല്ലെന്നറിയാമെങ്കിലും പിന്നെയും ചിലര്‍ ചോദിക്കാറില്ലേ. സുഖം തന്നെയല്ലേയെന്ന്.?അല്ലെന്ന് പറയണമെന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരി വരുത്തി നമ്മള്‍ പറയും. അതെ.സുഖമാണ്. ചില ചോദ്യങ്ങള്‍ അങ്ങനെയാണ്. ചില ഉത്തരങ്ങളും.’, എന്നാണ് ജിഷിൻ വരദയ്ക്കൊപ്പമുള്ള ഫോട്ടോക്ക് കാപ്‌ഷൻ നൽകിയത് .

ഇരുവരും തമ്മിലുള്ള പോസ്റ്റ് കണ്ടതോടെ ആരാധകർ ഒന്നടങ്കം കമന്റുകളുമായെത്തി.രണ്ടുപേരയും കൂടെ മോനയും കൂടി കാണുന്നതാണ് ഞങ്ങള്‍ക്ക് ഇഷ്ടം,വീണ്ടും നിങ്ങൾ ഒരുമിച്ചോ ,തുടങ്ങി കമന്റുകളുടെ ഒരു പ്രവാഹം തന്നെയാണ് ഉണ്ടായിരുന്നത് .എന്തായാലും താരങ്ങൾ വീണ്ടും ഒരുമിച്ചു എന്നാണ് ആരാധകർ പറയുന്നത് .എന്നാൽ മറ്റൊരു വിഭാഗം പോസ്റ്റിലെ കാപ്‌ഷൻ കണ്ട് എന്തൊക്കെയോ വശപിശകുകൾ ഉണ്ടല്ലോ എന്നും പറയുന്നുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here