‘കാവാല ‘ എന്ന ഗാനത്തിന് ചുവടുവച്ച് വൃദ്ധി വിശാൽ : കുട്ടി തമന്നയെന്ന് ആരാധകർ

0
192

സോഷ്യൽ മീഡിയയിൽ ഡാൻസ് കളിച്ച് വൈറൽ ആയ കൊച്ചുമിടുക്കിയാണ് വൃദ്ധി വിശാൽ. യുകെജി വിദ്യാർത്ഥിനിയായ ഈ കുട്ടിത്താരം ഇതിനോടകം നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് . കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി . ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകൾ കളിച്ചു കൊണ്ടാണ് വൃദ്ധി സോഷ്യൽ മീഡിയയിലൂടെ ജനശ്രദ്ധ നേടിയത്. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുന്ന വൃദ്ധിയുടെ ഫോട്ടോയും വീഡിയോകളും വന്‍ തരംഗമായി മാറാറുണ്ട്.

 

View this post on Instagram

 

A post shared by Vriddhi Vishal (@_vriddhi_)

കഴിഞ്ഞ ദിവസം യൂട്യൂബില്‍ ട്രെന്‍ഡിങ്ങായ രജനികാന്ത് നായകനായ ‘ജയിലര്‍’ ചിത്രത്തിലെ തമന്നയുടെ കാവാല എന്ന ഗാനത്തിന് ചുവടുവെയ്ക്കുന്ന വൃദ്ധിയുടെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷ നേരംകൊണ്ടാണ് വൈറലായത്. വളരെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന വൃദ്ധിയെ വീഡിയോയില്‍ കാണാമായിരുന്നു.തമന്നയുടെ അതെ ഭാവമുദ്രകളോടെയാണ് കാവാലയ്യ എന്ന ഗാനത്തിന് വൃദ്ധി ചുവടുവക്കുന്നത്.തമന്നയും സ്‌റ്റൈല്‍മന്നന്‍ രജനി കാന്തും പ്രത്യക്ഷപ്പെടുന്ന ഗാനം 7.8 മില്യണ്‍ കാഴ്ചക്കാരെ നേടി യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ രണ്ടാമതായി തുടരുകയാണ്. അതിനിടെ ഗാനത്തിനെതിരെ നിരവധി ട്രോളുകളുയര്‍ന്നിരുന്നു.2010ലെ ലോകകപ്പ് ഫുട്ബോള്‍ ഗാനമായിരുന്ന ‘വക്ക വക്ക’യുമായുള്ള സാമ്യതയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. കൊളംമ്പിയന്‍ ഗായികയായ ഷക്കീറ പാടിയ ഗാനത്തിലെ രംഗങ്ങളുമായി ‘ കാവാല ‘ക്ക് സാമ്യതയുണ്ടെന്നായിരുന്നു ട്രോളുകള്‍.

‘തമന്നയുടെ വക്ക വക്ക കണ്ടോ ഗയ്സ്’ എന്ന അടിക്കുറിപ്പുകളോടെയാണ് ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായത്. ഷക്കീറയുടെ ഗാനത്തിന്റെ രംഗങ്ങളും തമന്നയുടെ ഗാനരരംഗങ്ങളും ചേര്‍ത്തുവെച്ചുകൊണ്ടാണ് ട്രോളുകളില്‍ താരതമ്യം ചെയ്യുന്നത്. കൂടെ തന്നെ തമന്നയുടെയും രജനി കാന്തിന്റെയും ഡാന്‍സിനെ പുകഴ്ത്തിയുള്ള കമന്റുകളും വന്നിരുന്നു.ട്രോളുകള്‍ നിറയുന്നുണ്ടെങ്കിലും ഗാനം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഇതിനുമുന്‍പ് ജയിലറിലെ ആദ്യഗാനം ഉടന്‍ വേണമെന്ന് നെല്‍സണ്‍ അനിരുദ്ധിനോട് പറയുന്ന പ്രമോ പുറത്തിറങ്ങിയിരുന്നു. അരുണ്‍രാജാ കാമരാജ് എഴുതിയ വരികള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ശില്പ റാവു, അനിരുദ്ധ് രവിചന്ദര്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് .മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷ്റോഫ്, സുനില്‍ ഷെട്ടി തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളാണ് ചിത്രത്തിലെ നിര്‍ണായക വേഷങ്ങളിലെത്തുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here