ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം പ്രേക്ഷകരുമായി പങ്കുവെച്ച് അഭിഷേക് ജയദീപ്

0
241

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അഭിഷേക് ജയദീപ്.ഗേ ടൈറ്റിലിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ അഭിഷേക് കഴിഞ്ഞ ആഴ്ച നടന്ന എവിക്ഷനിൽ ആണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തുപോയത്. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സംഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് അഭിഷേക്.

കഴിഞ്ഞ ദിവസം അഭിഷേക് ഒരു പോസ്റ്റ് ഇട്ടിരുന്നു. ജീവിതം മാറ്റി മറിക്കുന്ന ഒരു സംഭവം എനിക്ക് ഉണ്ടായി. എന്താണെന്ന് ഊഹിക്കാമോ ഞാൻ ബിഗ് ബോസിൽ വന്നത് തന്നെ അതിനുവേണ്ടിയാണ്എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്, ഞാൻ ആഗ്രഹിച്ച ദിനം വന്നെത്തി, കൂടുതൽ വിശേഷങ്ങൾ ശേഷം പറയാമെന്നും അഭിഷേക് പറഞ്ഞിരുന്നു.ആ സന്തോഷമാണ് ഇപ്പോൾ അഭിഷേക് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.ബിഗ് ബോസ് ഷോയിലേക്ക് എത്തിയത് തന്നെ തന്റെ അച്ഛൻ ഐഡന്റിറ്റിയെ അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണെന്ന് അഭിഷേക് പറഞ്ഞിരുന്നു.ഇപ്പോൾ അച്ഛൻ തന്നെ അംഗീകരിച്ച സന്തോഷമാണ് അഭി പങ്കുവെച്ചിരിക്കുന്നത്.വാട്സാപ്പിൽ അച്ഛൻ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടും അഭി പങ്കുവെച്ചിട്ടുണ്ട്

അച്ഛന്റെ വാക്കുകൾ……..

”നീ ജീവിതത്തിൽ തിരഞ്ഞെടുത്ത വഴികളിലൊന്നും എനിക്ക് യാതൊരു എതിർപ്പുമില്ല.നീ എന്റെ മകൻ എന്ന നിലയിൽ ഞാൻ എന്നും നിന്നോടൊപ്പം ഉണ്ടാകും.നിന്റെ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും എന്റെയും കൂടെയാണ്.എനിക്ക് നിന്നോട് സംസാരിക്കണമെന്നും കാണണം എന്നും ഉണ്ട്.ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ട.എൻ്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിങ്ങളോട് വലിയ ബഹുമാനമുണ്ട്.എന്തിനും ഏതിനും ഞാൻ എപ്പോഴും കൂടെയുണ്ടാകും.നിങ്ങളിൽ 3 പേരോട് ഞാൻ എൻ്റെ സ്നേഹവും കരുതലും കാണിക്കില്ലായിരിക്കാം.എന്നാൽ എല്ലായ്‌പ്പോഴും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും.”

നിരവധിയാളുകളാണ് ഈ പോസ്റ്റിന് താഴെ കമന്റുമായി രംഗത്ത് എത്തിയത്.ഇതിൽ പരം എന്ത് വേണം ഇത് പോലെ ഒരു ഫാമിലി ഉള്ളതാണ് ഏറ്റവും വലിയ വിജയം,നീയാണ് ഷോയിലെ യഥാർത്ഥ വിന്നർ തുടങ്ങി നിരവധി കമന്റുകൾ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.അമ്പതാം ദിവസത്തെ സെലിബ്രെഷൻ ആയതുകൊണ്ട് എവിക്ഷൻ ഉണ്ടായിരിക്കില്ല എന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി അഭിഷേക് പുറത്താകുന്നത്.വന്നപാടെ വലിയ വീരവാദം ഇളക്കിയെങ്കിലും അതുപോലെ നില്ക്കാൻ അഭിഷേകിന് കഴിഞ്ഞിരുന്നില്ല..ഭൂരിഭാഹഗം സമയവും ഇമോഷണലി ഡൌൺ ആയിരുന്നു.തനിക്ക് കംഫർട്ടബിൾ ആയ വ്യക്തികൾക്കൊപ്പമാണ് അഭി കൂടുതലും സംസാരിച്ചിരുന്നത്.എന്നിരുന്നാലും അവസാന ആഴ്ചയിൽ മികച്ച പ്രകടനമാണ് അഭി കാഴ്ചവെച്ചത്.ക്യാപ്റ്റൻസി ടാസ്ക്കിൽ ഉൾപ്പെടെ മത്സരിച്ചിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here