ബിഗ് ബോസിൽ നിന്നും അപ്സര പുറത്തായോ ? പോസ്റ്റുമായി ഭർത്താവ് ആൽബി

0
35

ബിഗ് ബോസ് മലയാളം സീസൺ സിക്സില് നിന്നും ഈ ആഴ്ച ആരൊക്കെ പുറത്ത് ആകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകരുള്ളത്.അഭിഷേക്, ജാസ്മിൻ,ജിന്റോ അർജുൻ അൻസിബ ഋഷി അപ്സര ശ്രീതു റെസ്മിൻ ഇത്രയും ആളുകളാണ് എലിമിനേഷനിൽ ഉള്ളത്.നോറ സായ് നന്ദന ഒഴികെ ബാക്കി എല്ലാവരും എലിമിനേഷനിൽ ഉണ്ട്.ഇതിൽ ആര് വേണമെങ്കിലും പുറത്ത് ആകാം. കഴിഞ്ഞ വീക്കിൽ നമുക്ക് അറിയാം ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗബ്രി പുറത്ത് ആകുന്നത്.അതുപോലെ ശരണ്യ ശ്രീരേഖ ഇവരൊക്കെ പുറത്ത് ആവുന്നുണ്ട്.മൂന്ന് ആളാണ് എവിക്ട് ആയത്.ഇത്തവണ എത്രപേർ പുറത്ത് പോകുമെന്നൊന്നും അറിയില്ല.

ഇതിനിടയിൽ അപ്സര പുറത്തായെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.ഏഷ്യാനെറ്റ് പ്രോമോ പുറത്തെത്തിയതോടെയാണ് ഈ വാർത്തകൾ പ്രചരിക്കുവാൻ തുടങ്ങിയത്.തൊട്ടുപിന്നാലെ അപ്സരയുടെ ഭർത്താവ് പുറത്തായെന്ന രീതിയിൽ പോസ്റ്റ് കൂടി ഇട്ടതോടെ പ്രേക്ഷകർ ഉറപ്പിക്കുകയായിരുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം………

”അപ്പോ കാര്യങ്ങൾ അങ്ങിനെയാണ്.പലരും എനിക്ക് മെസ്സേജ് അയക്കുന്നു.അപ്സര പുറത്തായെന്നും പറഞ്ഞ്.PR ടീമുകൾ ജയിച്ചു.നമ്മൾ തോറ്റു.അപ്സര എന്ന ബിഗ്ഗ് ബോസ്സ് മത്സരാർത്ഥിയെ ഇഷ്ടപ്പെട്ടവർക്കും , വോട്ട് ചെയ്തവർക്കും നന്ദി.ഇഷ്ടപ്പെടാത്തതുകൊണ്ട് വോട്ട് ചെയ്യാത്തവർക്കും നന്ദി.നല്ല മത്സരാർത്ഥികൾക്കു മാത്രമേ വോട്ട് ചെയ്യേണ്ടതുള്ളൂ.തോറ്റാലും ജയിച്ചാലും എനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എൻ്റെ കൂടെയുണ്ടാവും…ഞാൻ പൊന്നു പോലെ നോക്കുകയും ചെയ്തോളാം.”

പോസ്റ്റ് പുറത്തെത്തിയതും താരം പുറത്തായെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്.”ഇന്റർനെറ്റ്‌ ഏറ്റവും വിലകുറഞ്ഞു കിട്ടുന്ന ഈ നാട്ടിൽ തൊഴിലില്ലായ്മ ഭയങ്കര രൂക്ഷമാണെന്ന് തെളിയിക്കുന്നതിന്റെ ഏറ്റവും വലിയൊരു proof ആണ് ഈ വക റൂമേഴ്‌സ് ഒക്കെ. നിങ്ങൾ ഇതിനൊക്കെ മറുപടി കൊടുക്കാൻ നിന്നു ഉള്ള വില കളയല്ലേ,അഹങ്കാരം മലയാളികൾ വെച്ച് പൊറുപ്പിക്കില്ല.. ഈ വീക്കിൽ അല്ലേൽ അടുത്ത വീക്കിൽ തന്നെ പുറത്ത് പോകാൻ ഇരിക്കുന്ന contestant ആണ്‌ അപ്സര,പുറത്ത് ആയിട്ടില്ല ഇത് ആൽബിച്ചായന്റെ ഒരു ഗെയിം,തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

ഇത്തവണ എത്രപേർ പുറത്ത് പോകുമെന്നൊന്നും അറിയില്ല.ഒന്നോ രണ്ടോ മുന്നോ പേര് പോകും.കാരണം വളരെ കുറച്ച് ദിവസം മാത്രമാണ് ഇനിയുള്ളത്.ഗ്രാൻഡ് ഫൈനൽയിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.നിലവിൽ പതിമൂന്ന് ആൾക്കാർ വീട്ടിലുണ്ട്.വേഗം വേഗം ഓരോരുത്തരായി പുറത്ത് പോയലാണ് ടോപ് ഫൈവ് നിർണ്ണായിക്കാൻ പറ്റുകയുള്ളു.

LEAVE A REPLY

Please enter your comment!
Please enter your name here