ഒന്നാം സ്ഥാനത്തിനായി പോരടിച്ച് ബിഗ് ബോസ് മത്സരാർത്ഥികൾ

0
86

ഫാമിലി വീക്കിന്റെ ഒരു ഓളത്തിലാണ് ബിഗ് ബോസ് വീട്ടിലെ കഴിഞ്ഞ ആഴ്ച കടന്നുപോയത്.മൊത്തത്തിൽ ഒരു ഹാപ്പി അറ്റ്മോസ്ഫിയറായിരുന്നു ഈ ഒരാഴ്ച. പറയത്തക്ക പ്രശ്നങ്ങളോ വഴക്കോ ബഹളങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. മത്സരാർത്ഥികൾ ആയാലും പ്രേക്ഷകർ ആയാലും ഫാമിലിയെ കാണാനുള്ള ആകാംക്ഷയിലാണ് ഉണ്ടായിരുന്നത്.അതുകൊണ്ട് തന്നെ ഈയൊരാഴ്ച ഒരു കോംപെറ്റീഷൻ ഫീൽ ഒന്നും ഉണ്ടായിരുന്നില്ല.പേരിന് പറയാൻ മാത്രമായി ചെറിയ ടാസ്കുകൾ കൊടുത്തു എന്നല്ലാതെ കാര്യമായ ഗെയിമുകൾ ഒന്നും നടന്നിരുന്നില്ല.പ്രത്യേകിച്ച് വീക്കെൻഡ് എപ്പിസോഡും എവിക്ഷനും ഇല്ലാത്തതുകൊണ്ട് തന്നെ ബാക്കി പറയണ്ട ആവശ്യമില്ല.

പതിനൊന്നാമത്തെ ആഴ്ചയിലേക്ക് സീസൺ സിക്സ് കടന്നിരിക്കുകയാണ്.ഇനി അവശേഷിക്കുന്നത് വെറും മുപ്പത് ദിവസം മാത്രമാണ്.അതായത് ഒരു മാസം മാത്രം.ഇനിയുള്ള ഓരോ ദിവസവും വളരെ നിർണ്ണായകമാണ്.വാശിയേറിയ കോമ്പറ്റിഷൻ നടക്കേണ്ട ടൈം ആണ് ഇനി.പറഞ്ഞുവരുന്നത് ഇന്ന് നടന്ന ഒരു ടാസ്ക്കിനെ കുറിച്ചാണ്.ബിഗ് ബോസ് സീസണിലെ ഏറ്റവും സ്വീകാര്യത ലഭിക്കുന്ന ടാസ്ക്കുകളാണ് റാങ്കിം​ഗ് ടാസ്ക് അതുപോലെ പണപ്പെട്ടി ടാസ്ക് എന്നിവ.മത്സരാർത്ഥികൾ ഏറ്റവും കണ്ണിങ്ങോടെയും വാശിയോടെയൊക്കെയും സമീപിക്കുന്നതുകൊണ്ടാണ് ഈ ടാസ്ക്കുകൾക്ക് ഇത്രയും സ്വീകാര്യത ലഭിച്ചത്.മാത്രമല്ല ഒരു ഗെയിം changing മോമെന്റ്റ് നടക്കാൻ സാദ്യതയുള്ള ഒന്നുകൂടിയാണ് ഈ ടാസ്ക്കുകൾ.ഓരോ സീസണിന്റെയും ലാസ്റ്റ് ടൈമിലാണ് ഈ ടാസ്ക്കുകൾ വരാറുള്ളത്.

സീസൺ സിക്സിൽ പതിനൊന്നാമത്തെആഴ്ച സ്റ്റാർട്ട് ചെയ്യുന്നത് റാങ്കിം​ഗ് ടാസ്കിലൂടെയാണ്.ആദ്യം തന്നെ ഈ ടാസ്ക്കിനെക്കുറിച്ച് ചെറുതെയൊന്ന് പറയാം..ബിഗ് ബോസ് ഷോയിൽ സ്വന്തം സ്ഥാനം എത്രയെന്ന് സ്വയം നിര്‍ണ്ണയിക്കുന്ന ഒരു ടാസ്ക് ആണിത്.ഓരോ സ്ഥാനങ്ങൾ അതായത് ഒന്ന് രണ്ട് മൂന്ന് തടുങ്ങി പല സ്ഥാനങ്ങൾ രേഖപ്പെടുത്തിയ പോഡിയങ്ങള്‍ ഉണ്ടാകും.അതിൽ ഏതെങ്കിലും ഒരു സ്ഥാനം സെലക്റ്റ് ചെയ്ത എന്തുകൊണ്ട് ആ സ്ഥാനത്തേക്ക് താന്‍ സ്വയം നോമിനേറ്റ് ചെയ്യുന്നുവെന്ന് വ്യക്തമാക്കണം.ഇതാണ് ടാസ്ക്.എല്ലാ സീസണുകളിലും ആദ്യ സ്ഥാനങ്ങള്‍ക്ക് വേണ്ടി വാശിയേറിയ കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഫസ്റ്റ് സെക്കന്ഡ് പൊസിഷനുകൾക്ക് കൂടുതൽ പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍ വലിയ വാക്പോരാണ് നടക്കാറ്.അതുകൊണ്ട് തർക്കം ഉറപ്പാണ്.

ഇവിടെ ഒന്നാം സ്ഥാനത്തിനായി അഞ്ച് പേരാണ് തർക്കിക്കുന്നത്. ജിന്റോയും നന്ദനയും അപ്സരയും അഭിഷേകും സിജോയും.വീട് വേണമെന്ന ആ​ഗ്രഹം കൊണ്ടാണ് ഇവിടെ വന്നതെന്നും അത് തനിക്ക് പറ്റുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നതെന്നുമാണ് നന്ദന ഫസ്റ്റ് പൊസിഷൻ സെലക്റ്റ് ചെയ്ത പറഞ്ഞത്.ഇനി ജിന്റോയാണെങ്കിൽ വന്ന ആദ്യ ദിവസം മുതൽ ഒറ്റക്കാണ് ഗെയിം കളിക്കുന്നത്,ഒരു വാണിംഗ് ലഭിച്ചതിന് ശേഷം നന്നായെന്നും സ്വന്തമായി പോരാടിയാണ് വീടിനുള്ളിൽ നിൽക്കുന്നത് അതുകൊണ്ട് അര്ഹനാണെന്നാണ് ജിന്റോ പറഞ്ഞത്.സിജോയാണെങ്കിൽ മൈൻഡ് ഗെയിം ഫോകസീതാണ് കളിക്കുന്നത്,ഈ ഷോക്ക് അതാണ് ആവശ്യം അപ്സരയാണെങ്കിലും ആക്ടീവാണ് ഗെയിമുകൾ ആക്ടീവായി കളിക്കാറുണ്ട്,അതുപോലെ അഭിഷേക് ആണെങ്കിൽ ബഹളം വെക്കലല്ല ബിഗ് ബോസ് ആവശ്യത്തിന് പ്രതികരിക്കുന്നതും ഫിസിക്കൽ ടാസ്ക് കളിക്കലുമാണ് ഇങ്ങനെയൊക്കെയാണ് ഈ അഞ്ച് പേര് ഫസ്റ്റ് പൊസിഷൻ സെലക്റ്റ് ചെയ്തുകൊണ്ട് പറഞ്ഞത്.

മാക്സിമം മത്സരാർത്ഥികൾ ഇവർക്കെതിരെ സംസാരിക്കുന്നുണ്ട്.പ്രത്യേകിച്ച് നന്ദനക്കെതിരെ.ജാസ്മിനും അപ്സരയും നന്ദനക്കെതിരെ കറക്ട് പോയിന്റുകൾ പറയുന്നുണ്ട്.വീട് വേണം പണം വേണമെന്നതല്ല ഒന്നാം സ്ഥാനത്ത് നിൽക്കാനായുള്ള കാരണം പറയേണ്ടത് ഒരു കോമ്പറ്റീഷനിൽ ഫസ്റ്റ് പൊസിഷനിൽ എത്താനുള്ള യോഗ്യത അതല്ല എന്നൊക്കെ സംസാരിക്കുന്നുണ്ട്.ജിന്‍റോയുടെ കാര്യത്തിലായാലും ഒരു വാണിംഗിന് ശേഷം നന്നായി എന്നതല്ല ഫസ്റ്റ് പൊസിഷനിൽ എത്താനുള്ള യോഗ്യത മൈൻഡ് ഗെയിമാണ് വേണ്ടത് എന്നൊക്കെ സിജോ പറയുന്നുണ്ട്. സിജോയുടെ കാര്യത്തിലും ഒട്ടും ആക്ടീവല്ല പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല,അഭിഷേകിന് ഒട്ടും യോഗ്യതയില്ല എന്നെലാം എതിർപ്പുകൾ ഉണ്ടായിരുന്നു,രണ്ടാം സ്ഥാനത്തേക്ക് നോറ അതുപോലെ മൂനാം സ്ഥാനത്തേക്ക് അർജുൻ നാലാം സ്ഥാനത്തേക്ക് രസ്മിൻ അഞ്ചാം സ്ഥാനത്തേക്ക് ജാസ്മിൻ ഋഷി ആറാം സ്ഥാനത്തേക്ക് സായ് ,ഏഴാം സ്ഥനത്തേക്ക് അൻസിബ ഇങ്ങനെയൊക്കെയാണ് ഓരോരുത്തർ പൊസിഷൻ സെലക്ട് ചെയ്തിരുന്നത്.

സത്യത്തിൽ ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരിച്ചവർ ശെരിക്കും അർഹതപ്പെട്ടവർ തന്നെയാണോ ? ജിന്റോ നന്ദന അപ്സര അഭിഷേക് സിജോ….ഇതിൽ തന്നെ ജിന്റോ ഒഴികെ ബാക്കിയുള്ളവർ ഇത്രയും ദിവസത്തിനുള്ളിൽ ടാസ്ക്കിന്റെ ബേസിലായാലും ഓവറോൾ പെർഫോമൻസിന്റെ ബേസിലാണെങ്കിലും ആക്റ്റീവ് ആയിരുന്നോ? വൈൽഡ് കാർഡ് ആയെത്തിയ നന്ദനയും അഭിഷേകും കാര്യമായ കണ്ടന്റ് മെക്കിങ്ങോന്നും ഇതുവരെ നടത്തിയിട്ടില്ല.റീഎൻട്രി നടത്തിയ സിജോയും കാട്ടുതീ എന്ന് സ്വയം വിശേഷിപ്പിച്ചു എന്നല്ലാതെ പറയത്തക്ക ഓളമൊന്നും ആ വീട്ടിൽ സൃഷ്ടിച്ചില്ല.അപ്സര തുടക്കത്തിൽ ആക്റ്റീവ് ആയിരുന്നുവെങ്കിലും നിലവിൽ ഒതുങ്ങിക്കൂടി മട്ടാണ്.തമ്മിൽബേധം ജിന്റോയാണ്..മൈൻഡ് ഗെയിം കളിക്കുകയും ടാസ്ക്കുകളിൽ ആക്ടീവ്‌നസ്സും എല്ലാം ഉൾക്കൊണ്ട വ്യക്തി.

 ഫസ്റ്റ് പൊസിഷൻ എന്നാൽ ഫൈനലിസ്റ് എന്നാണർത്ഥം അപ്പോൾ സ്വാഭാവികമായും ഇപ്പറഞ്ഞ കാര്യങ്ങൾ കൊണ്ട് അർഹതപ്പെട്ടവരായിരിക്കണം വരേണ്ടത്.വന്ന ആദ്യദിവസം മുതൽ കണ്ടന്റ് മേക്കിങ്ങിന്റെ ടാസ്ക്സ്‌ക്രീൻ സ്‌പേസ് ഇവയിലെല്ലാം മുന്പന്തിയിലുള്ള ജാസ്മിൻ പോലും ഒന്നാം സ്ഥാനം ഒഴിവാക്കി അഞ്ചാം സ്ഥാനമാണ് സെലക്ടീതിരുന്നത്.ആ നിലക്ക് മത്സരാർത്ഥികൾ തെരഞ്ഞെടുത്ത ഓരോ പൊസിഷനും അർഹതപ്പെട്ടതാണോ അല്ലയോ ഒന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here