ഒറിജിനലുകളുടെ യുദ്ധക്കളമൊരുങ്ങാന്‍ ഇനി ഒരു നാള്‍; പുതിയ പ്രൊമോ വീഡിയോ പുറത്ത്

0
140
bigboss35

ബിഗ്‌ബോസ് സീസണ്‍ 5നായുളള പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിടുന്നു. ഇനി ഒരൊറ്റ ദിവസം കൂടിയുളളൂ ഷോ തുടങ്ങാന്‍. ഷോയുടെ എല്ലാ ആരവങ്ങളും എടുത്ത് കാണിക്കുന്നതാണ് ഏഷ്യാനെറ്റ് പുറത്ത് വിട്ട പുതിയ പ്രൊമോ വീഡിയോ. ഒരു ഫുഡ്‌ബോള്‍ ആരവത്തില്‍ നിന്ന് ഗോളടിക്കുമ്പോഴുളള യെസ് എന്ന് പറഞ്ഞാണ് അവതാരകന്‍ മോഹന്‍ലാല്‍ ഈ വീഡിയോ തുടങ്ങുന്നത്.

mohanlal

ഒരു ഫുഡ്‌ബോള്‍ ആരവത്തില്‍ നിന്ന് ഗോളടിക്കുമ്പോഴുളള യെസ് എന്ന് പറഞ്ഞാണ് അവതാരകന്‍ മോഹന്‍ലാല്‍ ഈ വീഡിയോ തുടങ്ങുന്നത്. ഇനി ഒരു ഒറ്റ ദിവസം കൂടിയെ ഉളളൂ…ബിഗ്‌ബോസ് വീട്ടിലേക്ക് മത്സരാര്‍ത്ഥികള്‍ കയറാന്‍. എന്തൊക്കെ നടക്കാന്‍ പോണോ എന്തോ…എന്ന് പറഞ്ഞ് ഒരു കളളചിരിയോടെയാണ് വീഡിയോ അവസാനിക്കുന്നത്. അതേസമയം, ഒറിജിനലുകളുടെ യുദ്ധക്കളമൊരുങ്ങാന്‍ ഇനി ഒരു നാള്‍ എന്നാണ് പുറത്ത് വിട്ട പുതിയ പോസ്റ്ററിലുളളത്.എന്തുതന്നെയായാലും ഒറിജിനലായ കാഴ്ചകളും ഒറിജിനല്‍ ആയ ജീവിതവും സമന്വയിക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5 കാണാനുളള ആകാംഷയിലാണ് ആരാധകര്‍.

അതേസമയം, ഒരു സോഷ്യല്‍ മീഡിയ താരമുണ്ടെന്നും ഒരു ഇടി വീരനുണ്ടെന്നും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയിച്ച ശക്തയായ ഒരു വനിതയുണ്ടെന്നും ഒരു സകലകലാവല്ലഭന്‍ കൂടി ഉണ്ട് എന്നും പറഞ്ഞ് ഏഷ്യാനെറ്റ് ദിവസവും പ്രെമോ വീഡിയോ ഇട്ടിരുന്നു. ഈ വീഡിയോയിലൂടെ ആരൊക്കെ ഈ സീസണിലുണ്ടാവുമെന്ന് മത്സരാര്‍ത്ഥികളെ കുറിച്ചുള്ള സൂചനകള്‍ നല്‍കി പുറത്തുവിട്ട പ്രൊമോയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു കഴിഞ്ഞു . സംവിധായകന്‍ അഖില്‍ മാരാര്‍, നല്ല സമയം ചിത്രത്തിലെ നടി ആഞ്ചലിന്‍ മരിയ, സോഷ്യല്‍മീഡിയ താരം അമല ഷാജി , നടന്‍ ഷിജു അബ്ദുള്‍ റഷീദ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫീനിക്‌സ് കപ്പിളിലെ ദേവു എന്നിവരാണ് ആ സ്ഥിരീകരിച്ച താരങ്ങള്‍.

അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ബിഗ് ബോസ് ഫാന്‍സിന് തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥികളെയും മോഹന്‍ലാലിനെയും നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 9633996339 എന്ന നമ്പറില്‍ മിസ് കോള്‍ ചെയ്ത് ഇതില്‍ പങ്കാളികള്‍ ആകാവുന്നതാണ്. ഏര്‍ടെല്‍ നമ്പറില്‍ നിന്നായിരിക്കണം മിസ് കോള്‍ ചെയ്യേണ്ടത്. ഏഷ്യാനെറ്റില്‍ മാര്‍ച്ച് 26 ഞായറാഴ്ച രാത്രി ഏഴ് മണി മുതല്‍ ഉദ്ഘാടന എപ്പിസോഡിന്റെ സംപ്രേക്ഷണം തുടങ്ങും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ 24 മണിക്കൂറും ഷോ കാണാവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here