ഭൈരവ ആന്‍റ് ബുജ്ജി; റിലീസിന് മുൻപ് കൽക്കി 2898 എഡി പ്രോമോ വീഡിയോ

0
88

നാഗ് അശ്വിൻ സംവിധാനം ചെയ്ത് പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘കൽക്കി 2898 എഡി’.ഇപ്പോൾ ചിത്രത്തിൻറെ പ്രൊമോഷന്റെ ഭാഗമായി രണ്ട് ഭാഗങ്ങളുള്ള ആനിമേറ്റഡ് എപ്പിസോഡുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ.ബി ആന്‍റ് ബി അഥവ ഭൈരവ ആന്‍റ് ബുജ്ജി എന്ന് പേരുള്ള രണ്ട് ഭാഗങ്ങൾ ആമസോൺ പ്രൈം വീഡിയോ വഴി മെയ് 31ന് പുറത്തിറങ്ങും.ഇതിനോടനുബന്ധിച്ച് പ്രമോ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ഈ പ്രഭാസ് ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ അതികായന്മാരായ കമൽഹാസൻ അമിതാഭ് ബച്ചൻ തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തെലുങ്കിലെ മുതിർന്ന നടൻ രാജേന്ദ്ര പ്രസാദും നിർണായക വേഷത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാനാണ് മറ്റൊരു താരം. ദീപിക പദുകോണും ദിഷ പഠാണിയുമാണ്‌ നായികമാരായെത്തുന്നത്. പദ്മ എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത് എന്നാണ് വിവരങ്ങൾ. ദീപിക പദുകോണിന്റെ ആദ്യത്തെ തെലുങ്ക് സിനിമ കൂടിയാണിത് .

സയൻസ് ഫിക്ഷൻ ഫാന്റസി സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത് നാഗ് അശ്വിനാണ്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ യുടെ നിർമ്മാണം. പുരാണ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെയും കോർത്തിണക്കി തുറന്നു കാണിക്കുന്ന ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ് ‘കൽക്കി 2898 എഡി’ എന്നാണ് റിപ്പോർട്ട്.കല്‍ക്കി 2898 എഡിയുടെ കഥ സംവിധായകൻ നാഗ് അശ്വിൻ സൂചിപ്പിച്ചതുമുതൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് ആരംഭിക്കുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ആശയം. കൂടാതെ ചിത്രത്തി​ന്റെ കഥ അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞിരുന്നു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here