‘ഞെട്ടിക്കുന്ന എവിക്ഷൻ,പുറത്താകുന്നത് ഗബ്രി തന്നെ’ ; വൈറലായി പ്രോമോ,വിശ്വസിക്കാതെ പ്രേക്ഷകർ

0
442

ബി​ഗ് ബോസ് മലയാളം സീസൺ സിക്സ് ഒമ്പതാം ആഴ്ചയിലെ നോമിനേഷനാണ് ഇന്ന് നടക്കാൻ പോകുന്നത്..സിജോ, അർജുൻ, നോറ, ഋഷി, ഗബ്രി, ജിന്റോ, അൻസിബ, ജാസ്മിൻ, അഭിഷേക്. ആക്ടീവായവരും സേഫ് ഗെയിം കളിക്കുന്നവരും ഇത്തവണ നോമിനേഷനിലുണ്ട്.ഇതിൽ തന്നെ സേഫ് കളിക്കുന്നവരെ പുറത്താക്കണമെന്ന ആവശ്യം പ്രേക്ഷകർ ഉന്നയിച്ചിരുന്നു.ഒരു പവർ റൂം കാരണം സേഫ് ഗെയിമെഴ്‌സ് സേഫ് ആയി ഇരിക്കുകയാണെന്നും അർഹതയില്ലാത്തവർ പുറത്താകണമെന്നുമാണ് പ്രേക്ഷകർ പറഞ്ഞത്.ഏഷ്യാനെറ്റ് പുറത്ത് വിട്ട ഏറ്റവും പുതിയ പ്രോമോ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.ഒട്ടും പ്രതീക്ഷിക്കാത്ത രണ്ടുപേരാണ് അവസാനം എത്തുന്നത്.ഇത്തവണ നോമിനേഷനിൽ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.ഇതിൽ റിഷി, അൻസിബ, ​ഗബ്രി, ജാസ്മിൻ എന്നിവരുടെ റിസൾട്ടാണ് മോഹൻലാൽ ആദ്യം പറയാനായി തെരഞ്ഞെടുത്തത്.മറ്റുള്ളവരുടെ റിസൾട്ട് നാളെ പറയുമെന്നാണ് ലാലേട്ടൻ പറയുന്നത്.ശേഷം ​ബി​ഗ് ബോസിന്റെ നിർദേശ പ്രകാരം ജാസ്മിനും ​ഗബ്രിയും അൻസിബയും ​റിഷിയും ​ഗാർഡൺ ഏരിയയിലേക്ക് പോകുന്നുണ്ട് . അവിടെ വെച്ച് റിഷിയും അൻസിബയും സേവാണെന്നാണ് പ്രൊമോയിലൂടെ മനസ്സിലാകുന്നത്.അവശേഷിച്ചത് ​ഗബ്രിയും ജാസ്മിനും മാത്രമായിരുന്നു. ഇരുവരും ആക്ടിവിറ്റി ഏരിയയിൽ എത്തിയപ്പോൾ നിങ്ങളിൽ ഒരാൾ ഇന്ന് ഈ വീടിനോട് എന്നന്നേക്കുമായി വിട പറയുമെന്ന് ബി​ഗ് ബോസ് പറയുന്നതും ​ഗബ്രിയുടെ കൈ പിടിച്ച് ജാസ്മിൻ കരയാൻ തയ്യാറായി നിൽക്കുന്നതും പ്രമോയിൽ കാണാൻ സാധിക്കും. ശേഷം ​ആക്ടിവിറ്റി ഏരിയയിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിന്റെ കർട്ടൺ മാറ്റുന്നിടത്താണ് പ്രമോ അവസാനിക്കുന്നത്.വീഡിയോ പുറത്തെത്തിയതും പ്രേക്ഷകർ ആകെ ഞെട്ടിയ അവസ്ഥയിലാണ്.ജാസ്മിനും ഗബ്രിയും ആവശ്യത്തിലധികം ഹേറ്റേഴ്‌സ് ഉണ്ടെങ്കിലും പുറത്തുപോകുമെന്ന് സ്വപനത്തിൽ കരുതിയിട്ടില്ല.ഇരുവരുമാണ് വീടിനുള്ളിൽ കണ്ടന്റ് ഉണ്ടാക്കുന്ന രണ്ടുപേർ.ആ നിലക്ക് ഇവരിൽ ഒരാൾ പുറത്ത് പോകുമെന്ന് വിശ്വസിക്കാനാകുന്നിലെന്നാണ് പ്രേക്ഷകർ പറയുന്നത് ”ജാസ്മിൻ ഗബ്രി ഏറ്റവും സങ്കീർണമായ എവിക്ഷൻ.ഇവരിൽ ആര് പോയാലും അത് മറ്റൊരാളുടെ ഗെയ്മിനെ ടോട്ടൽ ബാധിക്കും ,പുതിയ ഒരു ഗെയ്മിന് തുടക്കം കുറിക്കും,എത്ര നല്ല ഗെയിമർ ആയാലും പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കാര്യവുമില്ല അത്രയും വെറുപ്പിച്ചിട്ടുണ്ട് ജാസ്മിനും ഗബ്രിയും ,തടുങ്ങി കമന്റുകൾ നീണ്ടുപോകുന്നു”.

അതേസമയം പ്രൊമോയിൽ കണ്ടത് പ്രാങ്കാണെന്ന് പറയുന്നവരും ഒരു ഭാഗത്തുണ്ട്.”ഇവർ രണ്ടും ഇന്ന് പോവില്ല എന്നാണ് എനിക്ക് തോന്നുന്നത് ഇതൊക്കെ നമ്മൾ എത്ര കണ്ടതാ,അവസാനം പ്രാങ്ക്‌ ആണെന്ന് പറഞ്ഞ് പ്രേക്ഷകരെ ഒരുമാതിരി മണ്ടന്‍മാര്‍ ആക്കരുത്,ഇങ്ങനെ ഒരുപാട് പ്രോമോ കണ്ടതാ.രണ്ടാളും പോവില്ല…
ഈ ആയിച്ചയിലെ എവിക്ഷൻ പ്രക്രിയ മാറ്റി വച്ചിരിക്കുന്നു. എല്ലാവരെയും സേവ് ചെയ്തിരിക്കുന്നു.തുടങ്ങിയ കമന്റുകളും വീഡിയോക്ക് താഴെ വന്നിട്ടുണ്ട്.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here