‘കെ ഫോർ കല്യാണമല്ല കെ ഫോർ കബറഡക്കം ‘ ; ‘ഗുരുവായൂരമ്പലനടയിൽ പുതിയ ഗാനം പുറത്തിറങ്ങി

0
107

പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ‘ഗുരുവായൂരമ്പലനടയിലെ പുതിയ ഗാനം പുറത്തിറങ്ങി.കെ ഫോർ കബരഡാക്കം എന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.ചിത്രത്തിലെ പ്രധാന സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഗാനം പുറത്തെത്തിയിരിക്കുന്നത്.അസൽ കോലാർ,വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് സംഗീതം നല്കിയിരിക്കുന്നത് അങ്കിത് മേനോനാണ്.


ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യല്മീഡിയയിൽ ലഭിച്ചത്.കെ ഫോർ കൃഷ്ണ എന്ന ഗാനം നിമിഷനേരങ്ങൾക്കുള്ളിലാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയി മാറിയത്.കെ ഫോർ കൃഷ്ണ എന്ന ഗാനം ഇറങ്ങിയപ്പോൾത്തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും വെെറലാവുകയും ചെയ്തിരുന്നു.അന്ന് മുതൽ ​ഗാനത്തിന് കമ​ന്റുകളായി ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞിരുന്നത് ആ ​ഗാനം യൂട്യൂബിൽ 1.5x വേ​ഗതയിൽ ഇട്ട് കേട്ടാൽ അടിപൊളി ഫീൽ ആയിരിക്കും എന്നാണ്. പലരും അത് ചെയ്തുനോക്കുകയും, ആ വേ​ഗതയിൽ ​ഗാനം ഇരട്ടി നന്നായി തോന്നുന്നെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.തൊട്ടുപിന്നാലെയാണ് നിർമ്മാതാക്കൾ ഗാനത്തിന് പതിനാറായിരത്തി എട്ട് കമ​ന്റ്സ് ആയാൽ തീർച്ചയായും കൃഷ്ണ ​ഗാനം 1.5x വേ​ഗതയിൽ ഇട്ട് പുറത്തിറക്കുമെന്ന് അറിയിച്ചത്.പ്രേക്ഷകരുടെ ആവശ്യപ്രകരം കെ ഫോർ കൃഷ്ണ എന്ന ​ഗാനത്തി​ന്റെ പുതിയ ട്രാക്ക് നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു.

വിനായക് ശശികുമാറി​ന്റെ വരികൾക്ക് ഈണമൊരുക്കിയത് അംങ്കിത് മേനോനാണ്. ​ഗാനത്തി​ന്റെ റെക്കോർഡിങ് സമയത്തെ ബിഹെെൻഡ് ദി സീനുകളെല്ലാം വീഡിയോയിൽ കാണിച്ചിരുന്നു. ഒരു ഭക്തൻ ത​ന്റെ പ്രശ്നങ്ങൾ ഭ​ഗവാൻ കൃഷ്ണനോട് പറയുന്ന രീതിയിലുള്ള രസകരമായ ​ഗാനമാണ് ഇത്. നിരവധി പ്രേക്ഷകരാണ് ​ഗാനത്തിന് മിച്ച അഭിപ്രായങ്ങളുമായി കമ​ന്റുകളുമായെത്തുന്നത്. പിന്നണി ഗായകനായി നടൻ അജു വർഗീസിനെ അവതരിപ്പിക്കുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ​ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിനുണ്ട്. വളരെ രസകരമായ ഒരു വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ അജുവിനെ പിന്നണി ​ഗായകനായി പരിചയപ്പെടുത്തിയിട്ടുണ്ടായിരുന്നത്. ‘ടൈറ്റിൽ കൊള്ളാം കഥയും കൊള്ളാം! ഇനി റോൾ ഏതാണെന്ന് കൂടി പറ…​’ എന്നാണ് വീഡിയോ പുറത്തുവിട്ടുകൊണ്ട് നേരത്തെ പൃഥ്വിരാജ് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിൽ അഭിനയിക്കാനാണ് തന്നെ വിളിക്കുന്നതെന്നാണ് അജു വർഗീസ് കരുതുന്നത്. അതുകൊണ്ടുതന്നെ സിനിമയിലെ ഏതു കഥാപാത്രമാണ് തനിക്കു ചെയ്യാണുള്ളത്, അനശ്വര രാജനല്ലേ ജോഡിയായി എത്തുന്നത് എന്നൊക്കെ അജു ചോദിക്കുന്നുണ്ട്. എന്നാൽ വീഡിയോയുടെ അവസാനമാണ് തന്നെ പാട്ടു പാടാനാണ് വിളിച്ചത് എന്ന സത്യം അജു തിരിച്ചറിയുന്നത്. അപ്പോഴത്തെ ഞെട്ടലും, പാട്ടിന്റെ വരികളുമെല്ലാം വളരെ രസകരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here