‘ഗബ്രിയെ പുറത്താക്കിയത് ജാസ്മിൻ’ ; ജിന്റോയുടെ വെളിപ്പെടുത്തൽ

0
96

ബിഗ് ബോസ് സീസൺ സിക്സിൽ നിന്നും ഗബ്രി പുറത്ത് പോയ ഞെട്ടലിലാണ് പ്രേക്ഷകരും മത്സരാർത്ഥികളുമുള്ളത്.ആക്ടീവായി ഗെയിം കളിക്കുന്ന ഒരാൾ എന്ന നിലയിലും ബിഗ് ബോസ് വീട്ടിലെ മെയിൻ കണ്ടന്റ് മേക്കർ എന്ന നിലയിലും ഗബ്രി പുറത്താകുമെന്ന് ആരും വിചാരിച്ചിരുന്നില്ല.കാരണം ആൾറെഡി എവിക്ഷനിൽ വീക്ക് ആയ ആളുകൾ ഉണ്ടായിരുന്നു.അപ്പോൾ സ്വാഭാവികമായും അങ്ങനെയാണ് ചിന്തിക്കുക.ഇതിന് മുൻപ് പുറത്തായ സുരേഷ് കുമാർ,യമുന റാണി അതുപോലെ നിഷാന അഭിഷേക് ഇവരൊക്കെ ഒട്ടും ആക്ടീവല്ലെന്ന റീസണിലാണ് എലിമിനേറ്റ് ആകുന്നത്.ആ നിലക്ക് ഒരു ഷോക്കിങ് എവിക്ഷൻ തന്നെയായിരുന്നു.ഗബ്രി എവിക്റ്റ് ആയതും സോഷ്യൽമീഡിയയിലടക്കം ജാസ്മിൻ കാരണമാണ് അദ്ദേഹത്തിന് എലിമിനേറ്റ് ആകേണ്ടിവന്നതെന്ന സംസാരം പൊതുവേയുണ്ട്.ഇപ്പോൾ പുതിയ പ്രോമോ പുറത്തെത്തിയതും ഇതേ കാരണത്തിന്റെ പേരിൽ ജാസ്മിനും ജിന്റോയും തമ്മിൽ അതിഗംഭീര വാക്കുതർക്കമാണ് വീടിനുള്ളിൽ നടക്കുന്നത്. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒന്നൊന്നായി നിരത്തുന്നതിനിടെ ജിന്റോ ഒരു ആരോപണം ഉന്നയിക്കുന്നുണ്ട്.ഗബ്രിയുടെ ഗെയിം പാളാന്‍ കാരണം ജാസ്മിനുമായുള്ള ചങ്ങാത്തമാണെന്നാണ് ജിന്‍റോയുടെ ആരോപണം.ജാസ്മിൻ കാരണമാണ് ഗബ്രി പുറത്ത് പോയതെന്നും അവന്‍ പോയതിന്‍റെ സന്തോഷം ജാസ്മിനുണ്ടെന്നും യു ആര്‍ ബ്രില്യന്‍റ്. ,അവന്‍ ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ മാന്യമായി കളിച്ചേനെ.നിന്നെപ്പോലെ ഒരാളുമായി കൂട്ടുകൂടാന്‍ പോയതാണ് അവന്‍റെ വിധി എന്നാണ് ജിന്റോ പറയുന്നത്.ജാസ്മിനും വിട്ടുകൊടുക്കാതെ തിരികെ പറഞ്ഞതോടെ വിഷയം വലിയ വഴക്കിലേക്ക് എത്തി.അവൻ പോയാലും അവൻ നിന്നാലും എൻറെ മിടുക്ക് ആണ് കൂടുതൽ സംസാരിക്കേണ്ട എന്നൊക്കെ മറുപടി പറയുന്നുണ്ട്.അതിനർത്ഥം ഗബ്രി വീട്ടിൽ നിന്നും പുറത്താകുന്നതിനായി ശ്രമിച്ചിരുന്നു എന്നാണ് പ്രേക്ഷകർ പറയുന്നത്.പ്രോമോ പുറത്തെത്തിയതും ജിന്റോ പറഞ്ഞത് കൃത്യമായ കാര്യമാണെന്നാണ് പ്രേക്ഷകർ പറയുന്നത്.കാരണം യാതൊരു കാരണവശാലും ഇപ്പോള്‍ പുറത്താകേണ്ട താരമായിരുന്നില്ല ഗബ്രി.വിമർശനങ്ങള്‍ പലതും നേരിടേണ്ടി വന്നെങ്കിലും ഗബ്രിയേക്കാള്‍ മോശം ഗെയിം കളിക്കുന്ന പലരും അവിടെ ഉണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.ഗബ്രി പുറത്തായതിന് പിന്നാലെ അണ്‍ഫെയർ എവിക്ഷന്‍ എന്നാണ് ഭൂരിഭാഗവും പറഞ്ഞത്.പല കാരണങ്ങളും പ്രേക്ഷകർ പറയുന്നുണ്ട്.ഒന്നാമതായി സീസൺ 6 ലെ ഏറ്റവും കൂടുതൽ ടാസ്ക് വിന്നർ ആയ മത്സരാർത്ഥി, സീസണിലെ തന്നെ ഏറ്റവും ടോപ് കണ്ടന്റ് മേക്കറിൽ ഒരാൾ. ഏത് ഗെയിം ആയാലും പ്രോഗ്രാമുകൾ ആയാലും ഒട്ടും മടി കൂടാതെ ആക്ടീവായി ചെയ്യുന്ന വ്യകതി.വന്ന അന്ന് മുതൽ സ്‌ക്രീൻ സ്‌പേസ് ലഭിച്ച വ്യക്തി.മറ്റ് മത്സരാർത്ഥികളെ അപേക്ഷിച്ച് വാക്ക് ചാതുര്യവും പറഞ്ഞ് ജയിക്കാനുള്ള കഴിവുമുള്ള വ്യക്തി ഇവയെല്ലാം ഒത്തിണങ്ങിയ മറ്റൊരു മത്സരാർത്ഥി സീസൺ സിക്സിൽ ഇല്ല.ജാസ്മിൻ ഗബ്രി ലവ് സ്ട്രാറ്റജിയാണ് ഗബ്രിക്ക് വിലങ്ങുതടിയായതെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.വന്ന പിറ്റേ ദിവസം മുതലുള്ള ലവ് ട്രാക്ക് വലിയ രീതിയിൽ രണ്ടുപേരെയും എഫക്ട് ചെയ്തിരുന്നു.ഒരുമിച്ചിരുനുള്ള സംസാരവും സ്വകാര്യ നിമിഷങ്ങളും മത്സരാർത്ഥികൾക്കിടയിൽ തന്നെ ഇരുവർക്കും ശത്രുത ഉണ്ടാക്കി കൊടുത്തു. ലാലേട്ടൻ ചോദിച്ചപ്പോൾ പോലും റിലേഷനെ ഡിഫൈൻ ചെയ്യാൻ ഇരുവർക്കും സാധിച്ചിരുന്നില്ല.എന്ത് സംഭവിച്ചാലും ഒരു പ്രശ്‌നവുമില്ല എന്ന രീതിയിലാണ് രണ്ടുപേരും മുൻപോട്ട്പോയിരുന്നത്.ഇടക്കിവെക്ക് ജാസ്മിൻ പുറകിലേക്ക് വലിഞ്ഞുവെങ്കിലും അവിടെയും ഗബ്രി വാക്കുകൾകൊണ്ട് ജാസ്മിനെ തന്നിലേക്ക് അടുപ്പിക്കാനാണ് ശ്രമിച്ചത്.ഇതാണ് ഗബ്രിക്ക് പറ്റിയ പ്രധാന മിസ്റ്റേക്.ജാസ്മിൻ എന്ന മത്സരാർത്ഥിയെ മാത്രം ഡിപെൻഡ് ചെയ്യാതെ ഒറ്റക്ക് ഗെയിം കളിച്ചിരുന്നുവെങ്കിൽ ഗബ്രി വീട്ടിൽ ഉണ്ടാകുമായിരുന്നു’

LEAVE A REPLY

Please enter your comment!
Please enter your name here