അൻസിബക്കും ജിന്റോക്കും സംഭവിക്കുന്നത് ഒന്ന് : ജിന്റോയെ പുറത്താക്കാനുള്ള ബിഗ്‌ബോസിന്റെ ശ്രമം പുറത്തോ ?

0
39

ന്ത്രണ്ടാം വീക്കിൽ ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് പുരോഗമിക്കുമ്പോള്‍ അഭിഷേക് ബഹുദൂരം മുന്നേറുകയാണ്. മറ്റുള്ളവരെക്കാളുമൊക്കെ ഏറെ മുന്നിട്ടാണ് ഇപ്പോൾ അഭിഷേക് നിന്ന് കളിക്കുന്നത് . തൊട്ടു പിന്നാലെ ജിന്റോ ,ഋഷി ,സായി . എന്നിവരുമുണ്ട് . ആദ്യ ദിവസങ്ങളില്‍ പിന്നോട്ട് പോയ ജിന്റോ ഇന്നലെ രണ്ട് ടാസ്കുകള്‍ വിജയിച്ച് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് എത്തി. എന്നാല്‍ ജിന്റോ ജയിച്ച രണ്ട് ടാസ്കും ബിഗ് ബോസ് മെയിന്‍ എപ്പിസോഡില്‍ കാണിച്ചില്ലെന്ന പരാതിയാണ് ഇപ്പോള്‍ പ്രേക്ഷകർ ഉയർത്തുന്നത്.

സാധാരണ ഒരു ദിവസം നടക്കുന്നതിലെ ഏറ്റവും ഹൈലൈറ്റെഡ് ആയിട്ടുള്ള കാര്യങ്ങൾ കോർത്തിണക്കിക്കൊണ്ടാവും എപിസോഡ്സ് എഡിറ്റ് ചെയ്ത് ടെലികാസ്റ് ചെയ്യാറുള്ളത് . ഇന്നലെ നടന്നത് മൂന്നു ടാസ്കുകളായിരുന്നു , ഒന്നാമത്തേത് ചാഞ്ചാട്ടം എന്ന ടാസ്‌കും രണ്ടാമത്തേത് കൈതാങ് എന്ന ടാസ്‌കും മൂന്നാമത്തെതു പൂച്ചയ്ക്കാര് മണികെട്ടും എന്ന ടാസ്കും ആയിരുന്നു . അതിൽ മൂന്നാമത്തെ പൂച്ചയ്ക്കാര് മണികെട്ടും എന്ന ടാസ്ക് മാത്രമാണ് എപ്പിസോഡില്‍ കാണിച്ചത്. ഈ ടാസ്കില്‍ റിഷിയും ശ്രീതുവും വിജയിക്കുകയും ചെയ്തു. ജിന്റോ ജയിച്ച ടാസ്കുകള്‍ രണ്ടും ബിഗ് ബോസ് പ്ലസിലാണ് കാണാന്‍ സാധിക്കുന്നത്. ഇതോടെയാണ് ജിന്റോയുടെ ആരാധകർ വിമർശനവുമായി രംഗത്ത് വന്നത്.

കഴിഞ്ഞ കുറച്ച് ദിവസമായി ജിന്റോയുടെ ഗെയിം ബിഗ് ബോസ് വലിയ തോതില്‍ പുറത്ത് കാണിക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ഈ ആരോപണത്തിന് ശക്തി പകരുന്നതായിരുന്നു ഇന്നലത്തെ മെയിന്‍ എപ്പിസോഡ്. എപ്പിസോഡില്‍ ആദ്യം കാണിച്ച ഫണ്‍ ടാസ്കിന് പകരം ജിന്റോ ജയിച്ച ഒരു ടാസ്കെങ്കിലും കാണിക്കാമായിരുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നു.

പുച്ചയ്ക്കാര് മണികെട്ടും എന്ന ടാസ്കിന് ഇടയില്‍ ജിന്റോയും റിഷിയും തമ്മില്‍ ഇന്നലെ ചെറിയ രീതിയില്‍ ഏറ്റുമുട്ടുന്നതും കാണിക്കുന്നുണ്ടായിരുന്നു. മാല ആദ്യം ആരാണ് ഇട്ടതെന്നത് സംബന്ധിച്ച തർക്കത്തിനിനിടെ റിഷി ജിന്റോയോട് ശബ്ദം ഉയർത്തി സംസാരിക്കുകായിരുന്നു. ‘ജിന്റപ്പന്‍ വെറുതെ എന്നെ കള്ളനാക്കണ്ട, എന്റെ അടുത്ത് കളിക്കാന്‍ നില്‍ക്കരുത്’ എന്ന് പറഞ്ഞ് റിഷി ശബ്ദം ഉയർത്തുകയായിരുന്നു. വിജയ നിമിഷങ്ങൾ പോലും കാണിക്കാതെ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് കൃത്യമായും ജിന്റോയെ താഴ്ത്തികെട്ടാനുള്ള ബിഗ്ഗ്‌ബോസിന്റെ ശ്രമമാണ് എന്നതാണ് ഒരുകൂട്ടം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത് .

കഴിഞ്ഞ വീക്കിൽ പുറത്തായ അന്സിബയ്ക് വേണ്ടിയും, ബിഗ്ഗ്‌ബോസിന്റെ അണിയറ പ്രവർത്തകർക്കെതിരെ ഇതുപോലെ തന്നെയൊരു ആരോപണം ഉയർന്നു വന്നിരുന്നു . അൻസിബ ബിഗ്‌ബോസ് വീട്ടിൽ ചെയ്തിരുന്ന നല്ല കാര്യങ്ങളൊന്നും പുറത്തുവിട്ടില്ലെന്നും ഡീഗ്രേഡ് ചെയ്യാൻ വേണ്ടി മനഃപൂർവമായി മോശം കാര്യങ്ങളെ മാത്രം ടെലികാസ്റ് ചെയ്തതിനാലാണ് പുറത്തായതൊന്നും . അത്തരത്തിൽ ജിന്റോയേയും പുറത്താക്കാനുള്ള ഗൂഢ ശ്രമം ആണിതെന്നാണ് ഉയരുന്ന ആരോപണം. ഇത്തരത്തിൽ ജിന്റോയേയും തഴഞ്ഞു ജാസ്മിനെ വിന്നർ ആക്കാനുള്ള പ്ലാൻ ഇവിടെ വിലപ്പോകില്ല എന്നും കമെന്റുകൾ കാണുന്നുണ്ട് .

അതേസമയം തന്നെ ജിന്റോ ടാസ്കുകളില്‍ പുറകിലേക്ക് പോകുന്നുവെന്ന ആരോപണത്തിന് ഇന്നലെ മറുപടി ലഭിച്ചില്ലേയെന്നും ജിന്റോ ആരാധകർ ചോദിക്കുന്നു. ‘ജിൻ്റോ ടാസ്കുകളിൽ പിറകിലാണ് . ജിൻ്റോ ഡൗണാണ് . ഒരു ടാസ്ക് പോലും ജയിക്കാൻ പറ്റിയിട്ടില്ല എന്ന് പറഞ്ഞ് കരയുന്ന കുറച്ച് പേർ അഭിഷേക് ടാസ്ക് വിൻ ചെയ്ത് തുടങ്ങിയ ശേഷം വോട്ട് സ്പ്ലിറ്റ് ആക്കാൻ ഉയർന്ന് വന്നിട്ടുണ്ട്. ജിൻ്റോയുടെ ടാസ്ക് പെർഫോമൻസ് എന്തായിരുന്നു എന്നും എങ്ങനെയായിരുന്നു എന്നും ബിഗ്ബോസ് കാണുന്ന കൊച്ചു കുട്ടികൾക്ക് വരെ നന്നായിട്ടറിയാം’ എന്നും ജിന്റോ ആരാധകർ പറയുന്നു.

ടിക്കറ്റ് ടു ഫിനാലെയിൽ ഒന്നിന് പിറകെ ഒന്നായി അയാൾ രണ്ട് ടാസ്കുകൾ പുഷ്പം പോലെ വിജയിച്ചിരുന്നു. പക്ഷേ അത് ആരും ശ്രദ്ധിക്കില്ല. ശ്രദ്ധിക്കാൻ അനുവദിക്കുകയുമില്ല ചിലർ. തഴയാവുന്നതിൻ്റെ പരമാവതി തഴഞ്ഞ് ഒരു മൂലക്കിരുത്തിയാലും ചിലർക്ക് ഇഷ്ടമുള്ളവർ ഈ സീസണിൽ വിജയിച്ചാലും പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനമുള്ളത് ഒരേ ഒരാൾക്ക് മാത്രമാണ്. സീസൺ സ്ക്സിൻ്റെ റിയൽ കോമണറായ മല്ലയ്യക്ക് മാത്രം ജിന്റോ ആരാധകൻ ഈ വിഷയത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് കുറിച്ച കുറിപ്പാണിത് . എന്താണെങ്കിലും ഇനി ബാക്കി ഉള്ളത് 4 ടാസ്കുകൾ മാത്രമാണ് . ഏതു സമയത്തും എന്തും മാറി മറയാനുള്ള സാദ്ധ്യതകൾ ഇനിയുമുണ്ട് .