‘ഇത് അയാളുടെ സർവൈവൽ’ ; ജിന്റോ ദി റിയൽ ഹീറോ

0
104

പോരാട്ടം മുറുകി,അംഗതട്ടിൽ ഇനിയുള്ളത് പത്ത് പേർ,ദിവസങ്ങൾ കഴിയും തോറും പത്തെന്നുള്ളത് അഞ്ചിലേക്ക് ചുരുങ്ങും.ഈ അഞ്ചിൽ നിന്നും ഒരാൾ ഫൈനലിലേക്ക്…ആരായിരിക്കും ഈ ഫൈനലിലേക്ക് എത്തുകയെന്ന ചർച്ചകൾ തകൃതിയായി ഒരു വഴിക്ക് നടക്കുന്നുണ്ട്.ഇതിനിടയിൽ പ്രേക്ഷകപ്രീതി ഒരു മത്സരാർത്ഥി പുറത്ത് ആഘോഷിക്കപ്പെടുന്നുണ്ട്.ജിന്റോ…കഴിഞ്ഞദിവസം നടൻ ജോജു കൂടി ജിന്റോയെ പ്രശംസിച്ചതോടെ പ്രേക്ഷകർക്കിടയിൽ സ്റ്റാർ ആയിരിക്കുകയാണ് താരം .രക്ഷപ്പെട്ടേ മതിയാകൂ എന്ന് ഒരാൾ തീരുമാനിച്ചു കഴിഞ്ഞാൽ അയാൾ ഉറപ്പായും അതിനായി പ്രയത്നിക്കും അതാണ് ജിന്റോ ഇതയാളുടെ സർവൈവൽ എന്നാണ് ജോജു ജിന്റോയെക്കുറിച്ച് പറഞ്ഞത്.സത്യത്തിൽ ഒരു സർവൈവർ തന്നെയല്ലേ ജിന്റോ ?സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന ടാഗ്‌ലൈനോടെ ബിഗ് ബോസ് വീട്ടിലെത്തിയ ജിന്റോ ആദ്യ ആഴ്ചയിൽ എവിടെ തുടങ്ങണം എന്നറിയാത്ത അവസ്ഥയിലാണ് ഉണ്ടായിരുന്നത്.മറ്റുള്ള മത്സരാർത്ഥികൾ സ്ക്രീൻ സ്പെസിനായി ആവുംവിധം പരിശ്രമിച്ചപ്പോൾ ജിന്റോ വീടിനുള്ളിൽ രതീഷ്കുമാറിനോടൊപ്പം കൂടി ഗെയിം എന്താണെന്ന് അറിയാതെ സദാസമയവും മണ്ടത്തരമാണ് വിളിച്ചുപറഞ്ഞിരുന്നത്. തൊട്ടുപിന്നാലേ പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞു വലിയ ശരീരമുണ്ടായിട്ട് കാര്യമില്ലലോ ഗെയിം കളിയ്ക്കാൻ അറിയണം,കൂടിപ്പോയാൽ ഒരാഴ്ച മാത്രം ഉടൻ പുറത്ത് പോകുമെന്ന്..

രണ്ടാമത്തെ ആഴ്ച പ്രിയസുഹൃത്തായ രതീഷ് കുമാർ പുറത്ത് പോയതോടെ കഥ മാറിമറിഞ്ഞു.പൊട്ടിക്കരഞ്ഞ ജിന്റോയെ ഭൂരിഭാഗവും ആളൊരു നിഷ്കളങ്കൻ ആണെന്നാണ് വിലയിരുത്തിയതെങ്കിലും നേരെമറിച്ചായിരുന്നു സംഭവിച്ചത്.സടകുടഞ്ഞെണീറ്റ സിംഹത്തെ പോലെയായിരുന്നു പിന്നീടങ്ങോട്ട്.മൂന്നും നാലും ആഴ്ചകൾ ജിന്റോക്ക് വേണ്ടി മാത്രമായി മാറ്റിവെച്ചതുപോലെയാണ് പ്രേക്ഷകർക്ക് തോന്നിയത്. ഹൗസിലെ എല്ലാ വിഷയങ്ങളിലും ആവശ്യമായും അനാവശ്യമായും ഇടപെട്ട് അത് ചർച്ചയാക്കി.ഏത് വിധേനയും സ്ക്രീൻ സ്‌പെയ്‌സ് ലഭിക്കണമെന്ന ചിന്തയിൽ സ്വയം കണ്ടന്റ് ഉണ്ടാക്കി.നോറ ജാസ്മിൻ ഇവരെ മാത്രം ഫോക്കസ് ചെയ്ത തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കിട്ടു.ഇതിന്റെ പേരിൽ മത്സരാർത്ഥികൾ പോലും പരസ്പരം ജിന്റോയെ പരിഹസിക്കാൻ തുടങ്ങി.ഒപ്പം മണ്ടനെന്ന ടാഗ്‌ലൈനും ലഭിച്ചു.ഇതിനിടയിൽ സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്‌ളീല വാക്കുകളും ജിന്റോയെ എവിക്ഷനിൽ കൊണ്ടെത്തിച്ചു.തലനാരിഴക്കാണ് എവിക്ട് ആകുന്നതിൽ നിന്നും അന്ന് രക്ഷപെട്ടത് തന്നെ.ശേഷമങ്ങോട്ട് മറ്റൊരു ജിന്റോയെയാണ് പ്രേക്ഷകരും മത്സരാർത്ഥികളും കണ്ടത്.എത്ര പ്രൊവോക്കിങ് മറ്റുള്ള അമ്ലസാറാത്തികളുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും തന്മയത്വത്തോടെ സംസാരിച്ചു പിടിച്ചുനിന്നു.

മണ്ടൻ ടാഗ്‌ലൈൻ മത്സരാർത്ഥികൾ താമശരീതിയിലാണ് നല്കിയതെങ്കിലും അതിനെ പേഴ്‌സണലി കണ്ടുകൊണ്ട് പറഞ്ഞവരെകൊണ്ട് തന്നെ മാറ്റിപ്പറയിപ്പിക്കണമെന്ന വാശിയിൽ പോരാടി.ഇതിന്റെ ഫലമായി രണ്ടാം ആഴ്ചയും മൂന്നാം ആഴ്ചയും പവർ റൂമിലും കയറി പറ്റി.ഒപ്പം ക്യാപ്റ്റൻ ആവുകയും ചെയ്തു.

മറ്റ് മത്സരാർത്ഥികൾ കംഫർട്ടബിൾ ആയവരെ ഫേവർ ചെയ്ത് ഭൂരിപക്ഷ അഭിപ്രായത്തെ പരിഗണിച്ച് മുന്നോട്ട് പോയപ്പോൾ ജിന്റോ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഗെയിം പ്ലാനാണ് സ്വീകരിച്ചത്. ഓരോ മത്സരാർത്ഥികളുടെ വീക്ക് പോയിന്റും സ്വാഭാവഗുണകങ്ങളും മനസിലാക്കി ജിന്റോ ഗെയിം കളിച്ചു.ഇതിനിടയിൽ പല മുഖങ്ങളും അഴിഞ്ഞ് വീഴുകയും ചെയ്തു.പ്രേക്ഷകപിന്തുണ ലഭിക്കാത്തതും നെഗറ്റീവ് ഇമേജുള്ളതുമായ മത്സരാർത്ഥികളെ കണ്ടെത്തി അവരെ ടാർഗറ്റ് ചെയ്തു കാരണം അതിലൂടെ പ്രേക്ഷകപിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.അങ്ങനെയാണ് ജാസ്മിൻ ഗബ്രി,നോറ തുടങ്ങിവർ ജിന്റോയുടെ ഇരകളാകുന്നത്.പലപ്പോഴും ജിന്റോയുടെ പ്രൊവോക്കിൽ ജാസ്മിൻ കൺട്രോൾ പോവുകയും മോശം വാക്കുകൾ പറയുകയും ചെയ്തിട്ടുണ്ട്.ഇടക്ക് വെച്ച് വൈൽഡ് കാർഡ് വന്നതും നോറ പ്രതികരിക്കാതെ പിന്മാറുന്നതും ഏറ്റവും ഒടുവിൽ ഗ്രാബറി പുറത്ത് പോയതോടെ ജാസ്മിൻ ഗെയിം പ്ലാൻ മാറ്റിയതും ജിന്റോയുടെ സ്ക്രീൻ സ്‌പെയ്‌സ് നല്ല രീതിയിൽ കുറച്ചിട്ടുണ്ട്.ഹോട്ടൽ ടാസ്ക്കിലായാലും റാങ്കിങ് ടാസ്ക്കിലും ജിന്റോയുടെ സജീവസാനിധ്യം ഉണ്ടായിരുന്നില്ല.കഴിഞ്ഞ ദിവസം അൻസിബയേയും ജാസ്മിനെയും തമ്മിൽ തല്ലിച്ച് കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും ജാസ്മിൻ അതിൽ കുടുങ്ങാഞ്ഞത് ജിന്റോക്ക് തിരിച്ചടിയായിട്ടുണ്ട്.മാത്രമല്ല ലാലേറ്റൻ അത് ചോദ്യം ചെയ്യുകയും ഉടനായതോടെ ആ നീക്കം ഫ്ലോപ്പ് ആയി.എന്നിരുന്നാലും പഴയ എനർജിയോടെ ജിന്റോ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരധകർ ഉള്ളത്.മാത്രമല്ല ഫൈനൽ എലിമിനേഷനിലും ഒരാളുപോലും ജിന്റോയെ നോമിനേറ്റ് ചെയ്യാത്തതും ജിന്റോയുടെ വിജയം തന്നെയാണ്.ഇത്രയും നാളിതുവരെ നോക്കിയാൽ എന്റര്‍ടെയിന്‍മെന്റ്,ഫൺ,ഗെയിംസ്ട്രാറ്റജി ഇവയെല്ലാം ഉൾപ്പെട്ട സീസൺ സിക്സിലെ മികച്ച മത്സരാര്ഥി.ഒരൊറ്റ വാണിങ്ങിലൂടെ സ്വയം തെറ്റുകൾ തിരുത്തി.മണ്ടൻ എന്ന് വിളിച്ച മത്സരാർത്ഥികളെ കൊണ്ട് തന്നെ ഹാർഡ്‌വർക്കർ എന്ന് പറയിപ്പിക്കാൻ ജിന്റോക്ക് സാധിച്ചു എന്നത് തന്നെ വിജയമാണ്.മണ്ടനെന്ന് മത്സരാർത്ഥികൾ മുദ്ര കുത്തിയ ജിന്റോ ഇന്ന് ടോപ് ടെൻ വരെ എത്തി നിൽക്കുകയാണ്.ടോപ് റെനിൽ നിന്നും ടോപ് ഫാവിലേക്കും അവിടെനിന്ന് ഫൈനലിസ്റ്റിലേക്കും ജിന്റോ എത്തുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here