നോറയുടെ ഒളിയുദ്ധം അവസാനിക്കുന്നു , ഇനി ജാസ്മിന്റെ നേർക്കുനേർ : കള്ളത്തരങ്ങൾ എല്ലാം പുറത്താക്കും എന്ന് ഭീഷണി

0
114

വാശിയേറിയ പോരാട്ടങ്ങളും , പ്രതീക്ഷകളും നിരാശകളും ഒക്കെ കലർന്ന 79 ദിനങ്ങൾ . കാഠിന്യത്തിന്റെ അവസാന ഘട്ടത്തിലേക്കുള്ള ഓട്ടമാണിപ്പോൾ നടക്കുന്നത് . ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ. എല്ലാ സീസണുകളിലും ടിക്കറ്റ് ടു ഫിനാലെ പ്രേക്ഷകർക്കും മത്സരാര്ഥികള്ക്കും ഹരം തന്നെ ആണ് . ടിക്കറ്റ് ടു ഫിനാലെ ജയിച്ചാൽ നോമിനേഷനിൽപ്പെടാതെ ഗ്രാന്റ് ഫിനാലെ ആഴ്ച വരെ എത്താം എന്ന പ്രതീക്ഷയിൽ തങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് മത്സരാർത്ഥികൾ നടത്തുന്നത്.

ഫിസിക്കൽ മത്സരങ്ങൾ കൊണ്ട് മാത്രം പൊരുതി നേടാൻ കഴിയുന്നതല്ല ബിഗ്‌ബോസ് എന്ന ടൈറ്റിൽ എന്നതുകൊണ്ട്‌ തന്നെ മൈൻഡ് ഗെയിമിനും വലിയ പ്രാധാന്യം ഉണ്ട് . അതിന്റെ ഭാഗമായി മറ്റുള്ളവരെ തളർത്താൻ പരസ്പരം താഴ്ത്തിക്കാട്ടാനുള്ള അവസരങ്ങളും മത്സരാർത്ഥികൾ ഒഴിവാക്കാറില്ല . ആദ്യ ദിനങ്ങൾ മുതൽ തന്നെ നോറയും ജാസ്മിനും തമ്മിൽ പല തവണ കൊമ്പുകോർതിട്ടുണ്ട് . ജാസ്മിനെതിരെ പല അവസരങ്ങളിലും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിട്ടുമുണ്ട് നോറ.

എന്നാൽ ഇതിനൊക്കെ കൂടി നല്ല ഒന്നാന്തരം തിരിച്ചടിയാണ് ജാസ്മിൻ ലാസ്‌റ് എപ്പിസോഡിൽ നോറയ്ക്ക് നൽകിയത്. മത്സരാർത്ഥികൾ കുറച്ചു പിന്നോട് നിൽക്കുന്നു എന്ന് തോന്നുന്ന സമയത്തു ബിഗ്‌ബോസിന്റെ വക കുറച്ചു മൈൻഡ് ഗെയിമുകൾ മത്സരാര്ഥികളിലേക്കും ഇട്ടുകൊടുക്കാറുണ്ട് . അത്തരത്തിൽ ഇത്തവണത്തെ ബിഗ്‌ബോസിന്റെ സ്ട്രെറ്റർജിക് പ്ലാൻ ടിക്കറ്റ് ടു ഫിനാലെ കിട്ടായാൽ മാത്രമെ മുന്നോട്ട് പോകൂ എന്ന് നിങ്ങൾക്ക് തോന്നുന്ന മത്സരാർത്ഥി ആരാണ് എന്ന ചോദ്യമായിരുന്നു .ഇതിൽ ഏറ്റവും കൂടുതലായി വോട്ട് ലഭിച്ചത് നോറക്കും . ജാസ്മിനും , ശ്രീതുവിനുമാണ് . നോര്ക്ക 7 വോട്ടും ജാസ്മിന് 5 വോട്ടും ശ്രീതുവിന്‌ 4 വോട്ടും ആണ് ലഭിക്കുന്നത് . പക്ഷെ ഒരു പോയിന്റിൽ ഈ ടാസ്‌ക്ക് നോറയും ജാസ്മിനും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി.

ജാസ്മിന് പെരുമാറാൻ അറിയില്ലെന്നായിരുന്നു നോറ പറഞ്ഞത്. അതിനുള്ള ഉദാഹരണവും ആ സമയത്ത് തന്നെ നോറ കാണിച്ചു. നോറ സംസാരിക്കുന്ന സമയത്ത് ജാസ്മിൻ മുഖം കൊണ്ട് ചില ആംഗ്യങ്ങൾ കാണിക്കുകയും ജിന്റോയെ പിച്ചുകയും നുള്ളുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇക്കാര്യമാണ് നോറ പറഞ്ഞത്. ബിഗ് ബോസ് ജാസ്മിന് വാണിംഗും നൽകുന്നുണ്ട്. ഇതിന് പിന്നാലെ ജാസ്മിനും നോറയും വലിയ വഴക്ക് നടക്കുന്നുണ്ട്.

തന്റെ ചേഷ്ടകൾ ഇഷ്ടമാകുന്നില്ല എന്ന് പറഞ്ഞ നോറയോട് നോറ കൈ കൊണ്ട് എപ്പോഴും കാണിക്കുന്ന ആംഗ്യം കാണിച്ചുകൊണ്ട് ഈ ചേഷ്ട നോര്ക്ക മാറ്റാൻ പറ്റുമോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്. നിന്റെ സകല രഹസ്യങ്ങളും കള്ളങ്ങളും എനിക്കറിയാം എന്നും ജാസ്മിൻ പറയുന്നു. ആരുടെ അടുത്ത് നോറ കള്ളം പറഞ്ഞാലും തന്റെയടുത്ത് നോറയ്ക്ക് കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ലെന്നും ജാസ്മിൻ പറയുന്നു. നോറ പറഞ്ഞ ഓരോ കള്ളത്തരവും താൻ പൊളിക്കാമെന്നും ജാസ്മിൻ പറയുന്നു.

ഒരഞ്ച് മിനിറ്റ് തന്നോടിരുന്നു ഒരു ഹെൽത്തി കോൺവെർസേഷൻ നടത്താൻ പറ്റുമോ എന്ന് വെല്ലു വിളിച്ചപ്പോൾ തനിക്ക് താല്പര്യമില്ല എന്നാണ് നോറ പറയുന്നത് . അപ്പോൾ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് തൻ ആരോടും ഇരുന്ന് ബഹുമാനത്തോടെ സംസാരിക്കാറില്ല എന്ന് പറയുന്നത് എന്നായി മറുചോദ്യം . ക്യാമറയുടെ മുന്നിൽ പോയിരുന്നു പരാതിയും പരിഭവങ്ങളും പറഞ്ഞു കരയുന്ന നോറക്ക് ഇവിടെ തന്റെ കൂടെയിരുന്നു സംസാരിക്കാൻ എന്തുകൊണ്ട് പറ്റുന്നില്ല എന്നും ജാസ്മിൻ ആവർത്തിച്ച് ചോദിക്കുന്നുണ്ട് . നോറക്ക് അതിനു സാധിക്കാത്തതിന്റെ കാരണം നോറയുടെ കള്ളത്തരങ്ങളും, നോറ പറഞ്ഞ കള്ളങ്ങളും കാര്യങ്ങളും എല്ലാം ജാസ്മിനാറിയാവുന്നതുകൊണ്ട് മാത്രമാണെന്നാണ് ജാസ്മിൻ പറയുന്നത് .

 

5 പേരും ജാസ്മിന്റെ പേര് പറഞ്ഞപ്പോളും ഇവിടെ നിൽക്കാൻ യോഗ്യതയില്ലെന്നു പറഞ്ഞപ്പോഴും ആരോടും ഒന്നും എതിർത്ത് പറയാതെ ഇരുന്നത് തനിക്ക് ആദ്യത്തെ ആഴ്ചയേക്കാളും ഇപ്പോൾ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നുള്ളതുകൊണ്ട് തന്നെയാണെന്നും , പക്ഷേ ഇതിനോട് എതിർക്കാൻ കാരണം നോറ പറയുന്നത് പച്ചക്കള്ളമായത് കൊണ്ട് തന്നെ ആണെന്നും ജാസ്മിൻ പറയുന്നുണ്ട് . ആ സമയത്തും തിരിച്ചൊന്നും പറയാനില്ലാതെ നിൽക്കുന്ന നോറയെയും കാണാം . ജാസ്മിന്റെ കല്യാണത്തിന് ക്ഷണിച്ചപ്പോൾ പോലും നോറ വരില്ല എന്ന് പറഞ്ഞത് പേർസണൽ ഗ്രഡ്ജ് വച്ച് പുലർത്തുന്നതുകൊണ്ടാണെന്നും മറ്റു മത്സരാര്ഥികളും അഭിപ്രായപ്പെടുന്നുണ്ടായിരുന്നു

ഇത്തരം പ്രശ്നങ്ങളെ ഒഴിച്ചാൽ ടിക്കറ്റ് ടു ഫിനാലെ ആവേശത്തോടെ മുന്നോട്ട് പോവുകയാണ്. ഈ ടാസ്ക്കുകളിൽ വിജയിക്കുന്നത് ആരായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ . ഫൈനൽ ഫൈവിൽ‌ ആരൊക്കെയുണ്ടാകുമെന്നും ഏറെ വൈകാതെ അറിയാൻ സാധിക്കും. കഴിഞ്ഞ ദിവസത്തെ ടിക്കറ്റ് ടു ഫിനാലയിലെ മൂന്ന് ടാസ്ക്കുകളിൽ അഭിഷേക് മികച്ചുനിന്നു. ഈ മൂന്ന് ടാസ്ക്കുകളിൽ രണ്ടെണ്ണത്തിൽ ഒന്നാം സ്ഥാനവും ഒന്നിൽ രണ്ടാം സ്ഥാനവുമാണ് അഭിഷേക് നേടിയത്. തൊട്ടു പിന്നാലെ സായിയും അർജുനും വാശിയോടെ തന്നെ ഉണ്ട് . കഴിഞ്ഞ 11 ആഴ്ചകളിലും കണ്ടതൊക്കെ മാറി മറിയാൻ ഈ 12 -മത്തെ ആഴ്ചയിൽ സാധ്യതകൾ ഏറെ ഉണ്ട് .

 

 

LEAVE A REPLY

Please enter your comment!
Please enter your name here