സൗഹൃദം ശാപമായി ,രസ്മിൻ ഭായിക്ക് പാളിച്ച സംഭവിച്ചത് അക്കാര്യത്തിൽ

0
102

ബിഗ് ബോസ് മലയാളം സീസൺ സിക്സ് ചരിത്രത്തില്‍ ഏറ്റവുമധികം ദിവസം നിന്ന കോമണര്‍ മത്സരാര്‍ഥിയെന്ന റെക്കോർഡോടുകൂടിയാണ് രസ്മിൻ ഭായ് ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്.ഗ്രാൻഡ് ഫിനാലെ വരെ എത്തിച്ചേരുമെന്ന് പ്രേക്ഷകർ വിധിയെഴുതിയ രസ്മിൻ എന്തുകൊണ്ടായിരിക്കും എവിക്റ്റഡ് ആയത് ? ഉറച്ച നിലപാടും ,എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതവും ,ടാസ്ക്കുകളിൽ ആക്ടീവ്‌നസ്സ് തുടങ്ങി ബിഗ് ബോസ് ഷോക്ക് ആവശ്യമായ എല്ലാ സവിശേഷതകളും ഉൾപ്പെട്ട മത്സരാര്ഥിക്ക് പാളിച്ച പറ്റിയത് എവിടെയാണ് ?

കോമണര്‍ എന്ന ടാഗ്‌ലൈനോട് കൂടിയാണ് ഷോയിലെത്തിയതെങ്കിലും മറ്റ് മേഖലകളിൽ നിന്ന് വന്ന മത്സരാർത്ഥികളേക്കാൾ വെല്ലുന്ന പ്രകടനമാണ് രസ്മിൻ വീടിനുള്ളിൽ കാഴ്ചവെച്ചത്.ആക്ടേഴ്‌സും സോഷ്യൽമീഡിയ ഇൻഫ്ളുവൻസേഴ്‌സും യൂട്യൂബർമാരും തിങ്ങിനിറഞ്ഞ ഇത്തവണത്തെ സീസണിൽ
കോമണർ എന്ന ഭയത്തോടെ ഒതുങ്ങിക്കൂടാൻ രസ്മിൻ തയാറായിരുന്നില്ല.പകരം വീറും വാശിയോടെ മട്ടാഞ്ചേരിക്കാരി പൊരുതിക്കേറി.

സീസൺ സിക്സിന്റെ തുടക്കത്തിൽ ഒട്ടും ആക്ടീവല്ലാതിരുന്ന രസ്മിൻ പകുതിയിൽ വെച്ചാണ് ഗെയിം ട്രാക്കിലേക്ക് എത്തുന്നത്.അതുവരെ ഒതുങ്ങിയിരുന്നിരുന്ന രസ്മിന്റെ മറ്റൊരു മുഖമാണ് പിന്നീട പ്രേക്ഷകർ കണ്ടത്.ടാസ്ക്കിലായാലും വീടിനുള്ളിലെ പ്രശ്ങ്ങളിലായാലും സജീവ സാനിധ്യം.മൂന്നാം ആഴ്ച പവർ റൂമിലും കയറിതോടെ ആളൊരു ചില്ലറക്കാരിയല്ലെന്ന് പ്രേക്ഷകർക്ക് മനസ്സിലായി.അഞ്ചാം ആഴ്ച വരെയും പവർ റൂമിൽ ആധിപത്യം സ്ഥാപിച്ച രസ്മിൻ തെറ്റ് ചൂണ്ടിക്കാട്ടിയും തനറെതയ നിലപാടുകൾ വിളിച്ചുപറഞ്ഞും ബിഗ് ബോസ് വീട്ടിൽ സ്ഥാനം ഉറപ്പിച്ചു.രസ്മിന്റെ ഗ്രാഫ് പ്രേക്ഷകർ പ്രതീക്ഷിച്ചതിലുമപ്പുറം ഉയർന്നുകൊണ്ടിരിക്കുന്ന സമയത്താണ് ആരോഗ്യപ്രശ്നങ്ങൾ കടന്നുവരുന്നത് .ഇടക്ക് വെച്ച് വന്ന പനി മൂലം താൽക്കാലികമായി വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവന്നു.ശേഷം തിരിച്ചെത്തിയ രസ്മിന്റെ പ്രകടനം പ്രേക്ഷകപ്രതീക്ഷകളെ അസ്തമിപ്പിക്കുന്ന വിധത്തിലായിരുന്നു. ആരോഗ്യപ്രശനമാണ് കാരണമെന്ന് ഭോരിഭാഗവും കരുതിയെങ്കിലും പിന്നീടങ്ങോട്ട് ഇമോഷണലി ഡൌൺ ആയ ഡിപെൻഡബിൾ രസ്മിനെയാണ് കണ്ടത്.

വീടിനുളിലെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന രസ്മിൻ ഒരു സർക്കിളിലേക്ക് മാത്രമായി ഒതുങ്ങിക്കൂടി.ഗെയിമിനെക്കാൾ ഇമ്പോർട്ടൻസ് ഫ്രണ്ട്ഷിപ്പിന് നൽകി.ജാസ്മിൻ ഗബ്രി ശ്രീതു അർജുൻ നോറ ഇവരാണ് തന്റെ ലോകമെന്ന് വിശ്വസിച്ച് മുൻപോട്ട് പോയി.അവരുടെ പ്രശ്നങ്ങൾ ത്നട്ടതു കൂടിയായി കണക്കിലെടുത്ത്‍ അവർക്കൊപ്പം കരയുകയും ചിരിക്കുകയും ചെയ്തു.ശക്തയായ മത്സരാർത്ഥിയുടെ പതനം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

ഗെയിമിൽ വീറും വാശിയോടെ പോരാടിയിരുന്ന മത്സരാർത്ഥി ഒരു ഫ്രണ്ട്ഷിപ്പിന്റെ പേരിൽ ഗെയിം എന്താണെന്ന് പോലും മറന്നുപോയി.ടാസ്ക്കുണ്ടങ്കിൽ കളിക്കണമല്ലോ എന്ന് കരുതി മാത്രം മത്സരിച്ചു.അവിടെയും തനിക്ക് വേണ്ടപ്പെട്ടവർ ഉണ്ടെങ്കിൽ സ്വയം തോറ്റുകൊടുക്കാനും തയ്യാറായിരുന്നു.ഈ മനോഭാവം പ്രേക്ഷകരെ നിരാശപ്പെടുത്തി.

മറ്റൊന്ന് ജാസ്മിൻ ഗബ്രി കോംബോക്ക് വീടിനുള്ളിൽ പിന്തുണ നൽകിയിരുന്ന ഏക മത്സരാർത്ഥി എന്നതാണ്.undefined റിലേഷൻഷിപ്പിനെ ന്യായീകരിക്കുന്നത് രസ്മിനെ നെഗറ്റീവ് ആയി ബാധിച്ചു.ജാസ്മിൻ ഗബ്രി പ്രശ്നങ്ങളിലെ ഒത്തുതീർപ്പാകാരിയായും മദ്യസ്ഥകാരിയായും നിലനിന്നിരുന്ന താരം സ്വന്തം ഗെയിം മറന്ന് പെരുമാറാൻ തുടങ്ങി.ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത് സുഹൃത്തുക്കൾ വേണ്ടിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായി പിന്നീടുള്ള പോക്ക്.ഗബ്രി പോയതോടെ ജാസ്മിനെ ആശ്വസിപ്പിക്കുന്ന എന്തിനും കൂട്ടായി നിൽക്കുന്ന സുഹൃത്ത് പരിവേഷമായി.തൊട്ടുപിന്നാലെ അറിഞ്ഞോ അറിയാതെയോ ശ്രീതു അർജുൻ കോംബോയിലും രസ്മിൻ സ്ഥാനം പിടിച്ചു.ഇരുവർക്കുമിടയിലെ ഇണക്കത്തിലും പിണക്കത്തിലുമെല്ലാം ഇതേപേര് കടന്നുവന്നു.ഇതിനിടയിൽ നോറയുമായുള്ള സൗഹൃദത്തിനും പ്രാധാന്യം നൽകി.നോറക്കുവേണ്ടി ശബ്ദമുയർത്തുകയും അതിന്റെ പേരിൽ പലപ്പോഴും പഴി കേൾക്കേണ്ടി വരികയും ചെയ്തു.ഇതിനിടയിൽ സ്വന്തം ആവശ്യങ്ങൾക്ക് ശബ്ദമുയർത്താൻ മറക്കുകയും മനഃപൂർവം മൗനം പാലിക്കുകയും ചെയ്തു.ബദ്ധശത്രുക്കളായ നോറക്കും ജാസ്മിനുമിടയിൽ നട്ടം തിരിയുന്ന രസ്മിനെയും പ്രേക്ഷകർക്ക് കാണേണ്ടിവന്നിരുന്നു.ആരെ പിന്തുണക്കണം ആരെ എതിർക്കണം ഈ നിസ്സഹായ അവസ്ഥയിലായിരുന്നു പിന്നീടുള്ള പോക്ക്.ഇടക്ക് വെച്ച് ട്രാക്ക് മാറ്റിപിടിക്കാൻ ശ്രമിച്ചുവെങ്കിലും അവിടെയും പരാജയപ്പെട്ടു.ഇങ്ങനെയാണ് രസ്മിൻ കഴിഞ്ഞ ദിവസം വരെയും ബിഗ് ബോസ് വീട്ടിൽ നിന്നിരുന്നത്.ഒരുപക്ഷെ സുഹൃത്ത്ബന്ധം ഒഴിവാക്കി ഇന്റിവിദ്യുൽ ഗെയിം കളിച്ചിരുന്നുവെങ്കിൽ ഉറപ്പായും സീസൺ സിക്സ് ഫൈനലിസ്റ്റുകളിൽ ഒരാളായി രസ്മിൻ മാറുമായിരുന്നു.അവസാന നിമിഷം സ്വന്തം തെറ്റ് എന്താണെന്ന് രസ്മിൻ തിരിച്ചറിയുന്നുണ്ടെങ്കിലും വിധിയെ തടുക്കാൻ ആർക്കും കഴിയില്ലെന്ന് പറയുന്നത്പോലെ കാര്യങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here