‘എജ്ജാതി സ്ക്രീൻ പ്രസൻസാണ് സാബുച്ചേട്ടന്,ഒരു മാറ്റവുമില്ല’ ; സാബു പഴയ സാബു തന്നെയാണെന്ന് പ്രേക്ഷകർ

0
105

ഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് സീസൺ സിക്‌സിലേക്ക് ചലഞ്ചറായി സാബുമോൻ എത്തിയത്. ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളായ സാബു വീട്ടിലെത്തിയത് പ്രേക്ഷകർ ആവേശത്തോടെയാണ് നോക്കി കണ്ടത്.കാരണം ബിഗ് ബോസ് മലയാളത്തില്‍ സാബുവിനെ വെല്ലുന്നൊരു മത്സരാര്‍ത്ഥി ഇതുവരെയില്ലെന്നതാണ്. പ്രതീക്ഷിച്ചതുപോലെ വന്നയുടനെ തന്നെ ബിഗ് ബോസ് വീടിനെ സാബു മൊത്തത്തിൽ ഇളക്കിമറിച്ചിച്ചിരുന്നു.ഇപ്പോൾ എപ്പിസോഡിന് പിന്നാലെ ഒരു പ്രേക്ഷകൻ പങ്കുവെച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം…

”ആനയുടെ അടിയിൽ കൊണ്ടുപോയി ആട്ടിൻ കുട്ടിയെ കെട്ടിയ അവസ്ഥ പോലെ ആയല്ലോ ബിഗ്ബോസെ.അപ്സരയുടെയൊക്കെ കിളി പോയി നിൽക്കുന്ന നിൽപാണ് അൺ സഹിക്കബിൾ.എജ്ജാതി സ്ക്രീൻ പ്രസൻസാണ് സാബുച്ചേട്ടന്.കഴിഞ്ഞ തവണ റിയാസും റോബിനും ഫിറോസിക്കയും രജിത്തേട്ടനും വന്നിട്ട് പോലും വെറും സെക്യൂരിറ്റിയായി നിന്ന മാരാർ സ്ക്രീൻ പ്രസൻസിൽ മുന്നിട്ട് നിന്നതാണ്.പക്ഷേ ഈ മൊതലിൻ്റെ കൂടെ മാരാരെ നിർത്തിയിട്ടും കാര്യമുണ്ടെന്ന് തോന്നുന്നില്ല.ചുമ്മ ഒരു കസേരയിൽ കയറി ഇരിക്കുന്നത് തന്നെ ഒന്നൊന്നര സീനാണ്.ആൾ കൂട്ടത്തിൽ തനിയെ എന്നും ഏത് ആൾകൂട്ടത്തിലും ചിലർ വേറിട്ട് നിൽക്കുമെന്നും പറയുന്നത് പോലെയാണ് സാബുമോൻ്റെ BB യിൽ മാത്രം കാണുന്ന പേഴ്സണാലിറ്റി.സീസൺ 1 കണ്ടവർക്കറിയാം ഷിയാസ് കരീമിനെ പോലെയും ശ്രീനിഷിനെ പോലെയുമുള്ള ഹാൻഡ്സം മെമ്പേസ് ഉണ്ടായിരുന്നിട്ട് കൂടി എന്തോ ഈ പഹയന് മുന്നിൽ നിന്നാൽ അവരെ കാണാൻ വരെ ഇല്ലായിരുന്നു.”

ഫസ്റ്റ് ഡേ തന്നെ മത്സരാര്‍ഥികളെക്കൊണ്ട് സാബു നടത്തിയ പ്രാങ്ക് ബിഗ് ബോസ് വീടിനെ ഓൺ ആക്കിയിട്ടുണ്ട്.നോറയെ ട്രിഗർ ചെയ്യുക എന്നതായിരുന്നു സാബുമോൻ അപ്സരയും നന്ദനയും ശരണ്യയും സായിയും ഉൾപ്പെടുന്ന ടീമിനു നൽകിയ നിർദ്ദേശം.ടീം അതു വിജയകരമായി തുടങ്ങിവച്ചെങ്കിലും നോറയെ ലക്ഷ്യം വെച്ച പ്രാങ്ക് ശെരിക്കും അത് എഫക്ട് ചെയ്തത് ഋഷിയെയായിരുന്നു. എന്തായാലും ഈയൊരൊറ്റ പ്രാങ്കിന് പിന്നാലെ എപ്പിസോഡ് മൊത്തത്തിൽ എൻഗേജിങ് ആയിട്ടുണ്ട്. വരും ദിവസങ്ങളിൽ സാബുമോന്റെ ഇത്തരത്തിലുള്ള പ്രാങ്കുകളും മൈൻഡ് ഗെയിമുകളും വീടിനകത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടറിയാം.മത്സരാർത്ഥികളെ വ്യക്തമായി മനസ്സിലാക്കിയാണ് സബ് എത്തിയിരിക്കുന്നതെന്ന കാര്യം ഉറപ്പാണ്.ആരെ പ്രൊവോക്ക് ചെയ്താൽ ആണ് വീട്ടിൽ പൊട്ടിത്തെറിയുണ്ടാവുക അല്ലെങ്കിൽ സേഫ് ഗെയിമെഴ്‌സിനെ ഏത് വിധത്തിൽ ആക്ടീവാക്കാം ഇതിനെക്കുറിച്ചെല്ലാം ഒരു ധാരണ സാബുവിനുണ്ട്.ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളാണ് സാബു എന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുൻപോട്ട് പോകും തോറും പ്രക്ഷകർ കണ്ടത്.സൗഹൃദത്തിനും മനുഷ്യത്വത്തിനും വില കൽപിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന മത്സരാർത്ഥിയായിരുന്നു സാബു.സാഹചര്യങ്ങളെ മുൻകൂട്ടി കാണാനും അതിനൊത്ത് തീരുമാനങ്ങളെടുക്കാനും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. ബിഗ് ബോസിലെ ഒരോ വ്യക്തികളേയും കൃത്യമായി മനസ്സിലാക്കി വീക്ക് പോയിന്റും എല്ലാം അറിഞ്ഞാണ് സബ് ഗെയിം കളിച്ചിരുന്നത്.പല മത്സരാർത്ഥികളും പേഴ്സണലി ഓരോ വിഷയങ്ങളെ കണ്ടപ്പോൾ ഇതൊരു ഗെയിമാണെന്ന ബോധത്തോടെ സാബു മാത്രമാണ് മുൻപോട്ട് പോയിരുന്നത്.ഇത്രയും ബിഗ് ബോസ് ഷോയെ മനസിലാക്കിയ വ്യക്തി മറ്റൊരു സീസണിലും ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. .സാബുവില്ലായിരുന്നെങ്കിൽ ബിഗ് ബോസ് ഷോ തന്നെ വിരസമായിപ്പോയേനെ എന്ന് കരുതുന്നുണ്ട് പലരും. അത്തരം ഒരു വ്യകതി സീസൺ സിക്സില് വരുമ്പോൾ അത് വെറുതെയാകില്ലെന്ന വിശ്വാസം പ്രേക്ഷകർക്കുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here