ബിഗ് ബോസ് വീട്ടിലേക്ക് ചലഞ്ചറായി സാബുമോൻ ; ഇനി കളി മാറുമെന്ന് പ്രേക്ഷകർ

0
132

ബിഗ് ബോസ് വീട്ടിലേക്ക് ആദ്യ ചലഞ്ചർ എത്തിയിരിക്കുകയാണ്.പ്രേക്ഷകർ പ്രതീക്ഷിച്ച ആ ഒരാൾ തന്നെയാണ് ആ ചലഞ്ചർ,സീസൺ വൺ വിന്നർ ആയ സാബുമോൻ. മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിയാണ് സാബുമോൻ.മലയാളികൾക്ക് ബിഗ് ബോസ് ഷോയെക്കുറിച്ച് ഒട്ടും ധാരണ ഇല്ലാതിരുന്ന സമയത്താണ് ഷോയുടെ ടൈറ്റിൽ വിന്നർ ആയി സാബുമോൻ മാറിയത്.ബിഗ് ബോസ് മലയാളത്തില്‍ സാബുവിനെ വെല്ലുന്നൊരു മത്സരാര്‍ത്ഥി ബിഗ് ബോസിലേക്ക് കടന്നുവന്നിട്ടില്ലെന്ന്ന്നാണ് പ്രേക്ഷകർ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.    

ബിഗ് ബോസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാർഥികളിൽ ഒരാളാണ് സാബു എന്നാണ് ആരാധകരുടെ അഭിപ്രായം. തുടക്കത്തിൽ വില്ലനായി തോന്നിപ്പിച്ച സാബുവിന്റെ മറ്റൊരു മുഖമാണ് മുൻപോട്ട് പോകും തോറും പ്രക്ഷകർ കണ്ടത്.സൗഹൃദത്തിനും മനുഷ്യത്വത്തിനും വില കൽപിക്കുന്ന, ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന മത്സരാർത്ഥിയായിരുന്നു സാബു.സാഹചര്യങ്ങളെ മുൻകൂട്ടി കാണാനും അതിനൊത്ത് തീരുമാനങ്ങളെടുക്കാനും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. ബിഗ് ബോസിലെ ഒരോ വ്യക്തികളേയും കൃത്യമായി മനസ്സിലാക്കി വീക്ക് പോയിന്റും എല്ലാം അറിഞ്ഞാണ് സബ് ഗെയിം കളിച്ചിരുന്നത്.പല മത്സരാർത്ഥികളും പേഴ്സണലി ഓരോ വിഷയങ്ങളെ കണ്ടപ്പോൾ ഇതൊരു ഗെയിമാണെന്ന ബോധത്തോടെ സാബു മാത്രമാണ് മുൻപോട്ട് പോയിരുന്നത്.ഇത്രയും ബിഗ് ബോസ് ഷോയെ മനസിലാക്കിയ വ്യക്തി മറ്റൊരു സീസണിലും ഉണ്ടായിട്ടില്ലെന്ന് ചുരുക്കം. .സാബുവില്ലായിരുന്നെങ്കിൽ ബിഗ് ബോസ് ഷോ തന്നെ വിരസമായിപ്പോയേനെ എന്ന് കരുതുന്നുണ്ട് പലരും. അത്തരം ഒരു വ്യകതി സീസൺ സിക്സില് വരുമ്പോൾ അത് വെറുതെയാകില്ലെന്ന വിശ്വാസം പ്രേക്ഷകർക്കുണ്ട്.

ചലഞ്ചേഴ്സ് കയറുന്നത് വരെയുള്ള ബി​ഗ് ബോസ് സീസൺ അഞ്ചും അവരുടെ വരവിനുശേഷമുള്ള മത്സരാർത്ഥികളുടെ ​ഗെയിമും ടോട്ടലി ഡിഫറൻറ് ആയിരുന്നു.മത്സരാർത്ഥികളിൽ പലരും ​ഗെയിം മാറ്റി കളിക്കാൻ തുടങ്ങിയതും ചലഞ്ചേഴ്സ് വന്ന് പോയതിനുശേഷമാണ്.സീസൺ സിക്സ് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടുപോലും പ്രേക്ഷരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഒരു മത്സരാർത്ഥി പോലും ഇതുവരെയില്ല.ഒരു ഒഴുക്കിനനുസരിച്ചാണ് എല്ലാവരും മുൻപോട്ട് പോകുന്നത്.ഹൗസിൽ‌ ഇപ്പോൾ ​ഗെയിം കളിക്കുന്നവരിൽ നല്ലൊരു വിഭാ​ഗം സേഫ് ​ഗെയിമേഴ്സാണ്.പലരും പവർ റൂമിൽ കയറി പറ്റി നോമിനേഷനിൽ ഉൾപ്പെടാതെ രക്ഷപ്പെട്ട് ഹൗസിൽ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ ടൈറ്റ് കോമ്പറ്റീഷൻ സംഭവിക്കുന്നില്ല.ഇതുവരെയുള്ള ഹൗസിലെ പ്രശ്നങ്ങളെല്ലാം ജാസ്മിൻ, ​​ഗബ്രി, ജിന്റോ, നോറ, രതീഷ് എന്നിവരെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണ്.ഗബ്രി കൂടി പുറത്ത് പോയതോടെ അതും ഏകദേശം തീരുമാനമായിട്ടുണ്ട്.റീ എൻട്രി നടത്തിയ സിജോ കാട്ടുതീയാണെന്ന് പറഞ്ഞു എന്നല്ലാതെ തീ കത്തുന്നത് ഇതുവരെ ആരും കണ്ടിട്ടില്ല.അർജുൻ, ശ്രീതു, അഭിഷേക്, സായ് കൃഷ്ണ,അപ്സര ,ശരണ്യ തുടങ്ങിയവരൊന്നും ഇതുവരെയും വാശിയേറിയ ഒരു മത്സരം കാഴ്ചവെച്ചിട്ടില്ല.സേഫ് ഗെയിം കളിക്കുന്നവരുടെ സ്ട്രാറ്റജികൾ പൊളിച്ച് അടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ചലഞ്ചറായി മുൻ മത്സരാർത്ഥികൾ ഷോയിലേക്ക് എത്താറുള്ളത്.കഴിഞ്ഞ സീസണിൽ റിയാസ്, പൊളി ഫിറോസ്, റോബിൻ രാധാകൃഷ്ണൻ,രജിത്ത് കുമാർ എന്നിവരാണ് ചലഞ്ചേഴ്സായി എത്തിയിരുന്നത്.ഇതിൽ തന്നെ റോബിൻ വിവാദങ്ങൾ സൃഷ്ടിചാണ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത്.റോബിന്റെ വെല്ലുവിളികൾ അതിരുവിട്ടപ്പോൾ ബി​ഗ് ബോസ് അദ്ദേഹത്തെ പുറത്താക്കി. ഇനി രജിത് കുമാർ ആണെങ്കിൽ ഷോയ്ക്ക് വേണ്ടരീതിയിൽ മാത്രമാണ് പെരുമാറിയത്. ഫിറോസ് ആണെങ്കിലും റിയാസ് ആണെങ്കിലും പ്രവോക്കിങ്ങും എന്റർറ്റെയിനിങ്ങും പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.എന്നാൽ ഇത്തവണ അങ്ങനെയല്ല ഒരു തീപ്പൊരി ചലഞ്ചറാണ് വീട്ടിലേക്ക് എത്തുന്നത്.ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും മികച്ച ഗെയിമറായ സാബുമോൻ സീസൺ സിക്സിന്റെ ഗതി മാറ്റുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here