ഇനി കളി മാറും ; സാബുമോന് പിന്നാലെ ശ്വേത മേനോനും ബിഗ് ബോസ് വീട്ടിലേക്ക്

0
130

സാബുമോന് പിന്നാലെ പുതിയ ചലഞ്ചർ കൂടി ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും സീസൺ വൺ മത്സരാർത്ഥിയുമായിരുന്ന ശ്വേത മേനോൻ.സാബുമോൻ എത്തിയതുപോലെയല്ല താരം വീടിനുള്ളിൽ എത്തിയിരിക്കുന്നത്.ബോസങ്ക രാജവംശത്തിലെ അലക്സാന്‍ഡ്ര രാജകുമാരിയായിട്ടാണ് ശ്വേതമേനോന്റെ രംഗപ്രവേശനം.അതായത് ഒരുപാട് പവറും അധികാരവുമുള്ള ഒരു രാജകുമാരിയുടെ റോളാണ് ശ്വേതക്ക് വീട്ടിലുള്ളതെന്നർത്ഥം.വന്ന ഉടനെ തന്നെ മത്സരാർത്ഥികളെ പ്രതിസന്ധിഘട്ടത്തിൽ ആക്കുന്നുണ്ട് ശ്വേത മേനോന്‍.ഏത് റൂമിലാണ് താമസിക്കാന്‍ ആഗ്രഹമെന്ന് ചോദിക്കുമ്പോള്‍ പവര്‍ റൂം മതിയെന്നാണ് ശ്വേത പറയുന്നത്.പവർ റൂം ഇഷ്ടമായെങ്കിലും അവിടെ കയറാന്‍ പാടില്ലെന്ന് മത്സരാർത്ഥികള്‍ പറഞ്ഞുകൊടുക്കുന്നുണ്ട് എന്നാല്‍ തനിക്ക് ഇവിടെ തന്നെ കയറണം എന്നായിരുന്നു ശ്വേതയുടെ മറുപടി.ഒപ്പം നിങ്ങളുടെ സെയിം പവർ തനിക്കുമുണ്ടെന്നും പറയുന്നത് കേൾക്കാം.തുടർന്ന് തന്റെ റൂമായി ഡെന്‍ ആണ് ശ്വേത തിരഞ്ഞെടുക്കുന്നത്. ബിഗ് ബോസ് നല്‍കിയ പ്രത്യേക അധികാരമുള്ള വജ്രവുമായിട്ടാണ് ശ്വേത മേനോന്‍ വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്.വജ്രം ആരും എടുക്കരുതെന്ന് ശ്വേത ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും മത്സരാർത്ഥികളില്‍ ആരെങ്കിലും അത് മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടായിരിക്കണം ആരും വജ്രം എടുക്കരുത്,റൂമിലേക്ക് പ്രവേശിക്കരുത് എന്ന രീതിയിൽ സംസാരിക്കുന്നത്.ബിഗ് ബോസ് വീട്ടിലെ പവർ റൂമിൽ പവർ ടീം അല്ലാതെ മറ്റാരും കയറരുതെന്ന് റൂളുണ്ട്. അതിനാൽ തന്നെ, ശ്വേതയുടെ നിർബന്ധത്തെ പവർ ടീം എങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് കണ്ടറിയേണ്ടതുണ്ട്.ഹോട്ടൽ ടാസ്കിൽ അതിഥിയായി എത്തിയ ശ്വേതയെ പിണക്കാനും ആവില്ല, പവർ റൂം റൂൾ ബ്രേക്ക് ചെയ്യാനുമാവില്ല. എന്തായാലും ശ്വേതാ മേനോന്റെ കൈവശമുള്ള വജ്രത്തിന് ഒരു പവർ ഉണ്ട് എന്നത് ഇതിനോടകം വ്യക്തമാണ്. അത് എന്താണെന്ന് അറിയാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.ഒന്നെങ്കിൽ എലിമിനേഷനിലുള്ള ഒരാളെ സേവ് ചെയ്യുന്നതാവാം അല്ലെങ്കിൽ ശ്വേത തിരിച്ചുപോകുമ്പോൾ ഒപ്പം ഒരാളെ പുറത്തേക്ക് കൊണ്ടുപോകാനുള്ള പവർ ആയിരിക്കാം,ഇതിൽ ഏതും ആകാൻ സാധ്യതയുണ്ട്.

അതേസമയം ആദ്യ ചലഞ്ചർ ആയെത്തിയ സാബുമോൻ വന്നയുടനെ തന്നെ ബിഗ് ബോസ് വീടിനെ മൊത്തത്തിൽ ഇളക്കിമറിച്ചിട്ടുണ്ട്.ഫസ്റ്റ് ഡേ തന്നെ മത്സരാര്‍ഥികളെക്കൊണ്ട് സാബു നടത്തിയ പ്രാങ്ക് ബിഗ് ബോസ് വീടിനെ ഓൺ ആക്കിയിട്ടുണ്ട്.നോറയെ ട്രിഗർ ചെയ്യുക എന്നതായിരുന്നു സാബുമോൻ അപ്സരയും നന്ദനയും ശരണ്യയും സായിയും ഉൾപ്പെടുന്ന ടീമിനു നൽകിയ നിർദ്ദേശം.ടീം അതു വിജയകരമായി തുടങ്ങിവച്ചെങ്കിലും നോറയെ ലക്ഷ്യം വെച്ച പ്രാങ്ക് ശെരിക്കും അത് എഫക്ട് ചെയ്തത് ഋഷിയെയായിരുന്നു. എന്തായാലും ഈയൊരൊറ്റ പ്രാങ്കിന് പിന്നാലെ എപ്പിസോഡ് മൊത്തത്തിൽ എൻഗേജിങ് ആയിട്ടുണ്ട്. വരും ദിവസങ്ങളിൽ സാബുമോന്റെ ഇത്തരത്തിലുള്ള പ്രാങ്കുകളും മൈൻഡ് ഗെയിമുകളും വീടിനകത്ത് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടറിയാം.മത്സരാർത്ഥികളെ വ്യക്തമായി മനസ്സിലാക്കിയാണ് സബ് എത്തിയിരിക്കുന്നതെന്ന കാര്യം ഉറപ്പാണ്.ആരെ പ്രൊവോക്ക് ചെയ്താൽ ആണ് വീട്ടിൽ പൊട്ടിത്തെറിയുണ്ടാവുക അല്ലെങ്കിൽ സേഫ് ഗെയിമെഴ്‌സിനെ ഏത് വിധത്തിൽ ആക്ടീവാക്കാം ഇതിനെക്കുറിച്ചെല്ലാം ഒരു ധാരണ സാബുവിനുണ്ട്

ശ്വേതാ മേനോൻ ആയാലും സാബുമോൻ ആയാലും രണ്ടുപേരും സീസൺ വണ്ണിലെ മികച്ച മത്സരാർത്ഥികളാണ്.ഒന്നും മടിയില്ലാതെ തുറന്ന് പറയുന്ന പ്രകൃതക്കാരിയാണ് ശ്വേതാ മേനോൻ,ദേഷ്യത്തിന്റെ കാര്യത്തിലും ആൾ ചില്ലറക്കാരിയല്ല,സാബുമോൻ ആണെങ്കിൽ ഏത് കാര്യത്തിലും സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ശക്തമായി പറയുന്ന സാഹചര്യങ്ങളെ മുൻകൂട്ടി കാണാനും അതിനൊത്ത് തീരുമാനങ്ങളെടുക്കാനും കഴിവുള്ള വ്യക്തിയാണ്.ഇവർ രണ്ടുപേരും ബിഗ് ബോസ് വീടിനെ ഏത് വിധത്തിൽ ആയിരിക്കും മാറ്റിമറിക്കാൻ പോകുകയാണെന്നാണ് ഇനി അറിയേണ്ടത്.അത് മാത്രമല്ല ആൾറെഡി പവർ ടീമിനെ പ്രതിസന്ധിയിലാക്കിയ ശ്വേതാ മേനോന് മുൻപിൽ പവർ ടീം അടിയറവ് പറയുമോ അതോ പവർ ടീം ഇക്കാര്യം ഹാൻഡിൽ ചെയ്യുമോ എന്നെല്ലാം ഇനി കണ്ടറിയേണ്ടതുണ്ട്

 

 

LEAVE A REPLY

Please enter your comment!
Please enter your name here