‘എന്റെ ശരീരത്തെക്കുറിച്ച് വ്യക്തിപരമായി അറിയാത്ത ആളുകള്‍ എന്തൊക്കെയോ പറയുകയാണ്’ ; പ്രതികരിച്ച് മനീഷ

0
295

ലയാളി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ് .ഓരോ സീസണുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുന്ന മത്സരാർത്ഥികൾ ഉണ്ടാകാറുണ്ട് .അത്തരത്തിൽ ശ്രദ്ധേയമായ മുഖമായിരുന്നു സീസണ്‍ 5 ലെ മനീഷ കെഎസ്.തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച മനീഷ അഞ്ചാമത്തെ ആഴ്ചയാണ് പ്രേക്ഷക വിധിപ്രകാരം മനീഷ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്.അപ്രതീക്ഷിതമായി നടന്ന ഡബിള്‍ എവിക്ഷനില്‍ വൈബര്‍ ഗുഡ് ദേവുവിന് ഒപ്പമാണ് മനീഷയും പുറത്തായത്.പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഇതിനു മുൻപും സുപരിചിതയാണ് മനീഷ .ഗായികയായും സീരിയൽ കഥാപാത്രമായും മനീഷ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട് .

ബിഗ് ബോസ് വീട്ടിൽ ശക്തമായ നിലപാടുകൾകൊണ്ടും തന്റേതായ അഭിപ്രായങ്ങൾ കൊണ്ടും മികച്ച പ്രകടനമാണ് മനീഷ കാഴ്ച്ചവെച്ചിരുന്നത് .മറ്റ് മത്സരാർത്ഥികൾ മനീഷയെ അമ്മയായും ചേച്ചിയായുമാണ് കണ്ടിരുന്നത് . ഇത്രയൊക്കെ ആയിരുന്നാലും അപ്രതീക്ഷിതമായാണ് മനീഷ വീട്ടിൽ നിന്നും പുറത്താകുന്നത് . ബിഗ് ബോസ് വീടിനുളളിലെ മനീഷയുടെ ഇമോഷണല്‍ അറ്റാച്മെന്റും കരച്ചിലുമെല്ലാം പുറത്ത് പല വിമർശനങ്ങൾക്കും കാരണമായിട്ടുണ്ടായിരുന്നു .ഇപ്പോൾ ഇവക്കെല്ലാമുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മനീഷ .

”തുടക്കം മുതൽ ഒടുക്കം വരെ ഒറിജിനലായി തന്നെയാണ് ഞാൻ അവിടെ നിന്നത് .എന്റെ ബേസിക്ക് നേച്ചറാണ് ഹൗസിനുള്ളില്‍ കണ്ടത് .. ‘ഒറിജിനലായിരിക്കാൻ പറയുന്ന ഒരിടത്ത് ചെന്നിട്ട് ഒറിജിനല്‍ അല്ലാതെ ഇരിക്കേണ്ട കാര്യമില്ലല്ലോ. എല്ലാവര്‍ക്കും ഒരു ബേസിക്ക് നേച്ചറുണ്ട്. അതല്ലാതെ മറ്റൊരു മുഖമൂടി അണിഞ്ഞ് അവിടെ നില്‍ക്കേണ്ട കാര്യമില്ല. അപ്പുറത്ത് മാറിയിരുന്ന് കുറ്റം പറയുകയാണ് എന്നൊക്കെ ചിലര്‍ പറയുന്നുണ്ടായിരുന്നു’,കേരളത്തില്‍ ഉള്ളത് കുറ്റം പറയാത്ത പെണ്ണുങ്ങളാണല്ലോ! സോഷ്യല്‍ മീഡിയയിലൊക്കെ എന്താണ് നടക്കുന്നത്.

ചിലര്‍ പറയുന്നുണ്ടായിരുന്നു ടോക്‌സിക് കണ്ടന്റാണ്. ടോക്‌സിക് മത്സരാര്‍ത്ഥികളാണ് എന്നൊക്കെ. ശരിക്കും ടോക്‌സിക് ഒരു വിഭാഗം ജനങ്ങളാണ്. അവരുടെയൊക്കെ കാഴ്ചപ്പാടുകള്‍ കാണുമ്ബോള്‍ ഞെട്ടിപ്പോകും’,ചില യൂട്യൂബര്‍മാര്‍ തംബ്‌നെയിൽ ഇട്ട് കൊടുക്കുന്ന വാര്‍ത്തകള്‍ കാണുമ്പോൾ തന്നെ ഭയങ്കരമായി വിഷമം വരും. നമ്മളെ വ്യക്തിപരമായി ഒട്ടും അറിയാത്ത ആളുകള്‍ നമ്മുടെ ശരീരത്തെ കുറിച്ച്‌ പോലും എന്തൊക്കെയോ പറയുകയാണ്. വളരെ ആധികാരികമായാണ് അവരുടെ സംസാരം. ഏന്താണ്ട് നമ്മളെ കണ്ട് മനസിലാക്കിയ പോലെയൊക്കെയാണ് സംസാരിക്കുന്നത്’ .വിചാരിക്കുന്നവർ എന്ത് വേണമെങ്കിലും വിചാരിച്ചു കൊള്ളട്ടെ എനിക്ക് അറിയാം ഞാൻ ആരാണ് എന്ന് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും ” മനീഷ പറയുന്നുണ്ട് .

മാത്രമല്ല ബിഗ് ബോസ് വീട്ടിൽ റോബിൻ രാധാകൃഷ്‍ണൻ വന്നപ്പോഴുണ്ടായ സംഭവത്തിലും മനീഷ പ്രതികരിച്ചു .’ഒന്നുമില്ലാതിരുന്ന ഇടത്തു നിന്ന് നമുക്ക് ഫെയിം നല്‍കിയ ഒരു പ്ലാറ്റ്‌ഫോമിനെ ഒരിക്കലും മുഖമടച്ച്‌ ആക്ഷേപിപ്പിക്കാൻ പാടില്ലായിരുന്നു. ആ ഒരു കാര്യത്തില്‍ അദ്ദേഹത്തോട് വിയോജിപ്പ് ഉണ്ട്. നല്ലൊരു മത്സരാര്‍ത്ഥിയും വ്യക്തിയും ഒക്കെ ആയിരിക്കാം. പക്ഷേ ആ ചെയ്തത് ശരിയല്ല’, എന്നാണ് മനീഷ പറയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here