‘ഇതുകൊണ്ടൊന്നും ഞാൻ തളരില്ല,വീണ്ടും തിരിച്ചുവരും’ : യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവച്ച് വിഷ്ണു ജോഷി

0
9144

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു വിഷ്‍ണു ജോഷി. തുടക്കം മുതൽ തന്നെ തന്റെ വാക്ക് ചാതുര്യം കൊണ്ടും ബുദ്ധികൊണ്ടും ബിഗ് ബോസ് വീട്ടിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച മത്സരാർത്ഥി എന്ന പ്രത്യേകതയും വിഷ്ണുവിനുണ്ട് .ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വിഷ്ണു അപ്രതീക്ഷിതമായാണ് എവിക്ഷനിൽ നിന്ന് പുറത്താകുന്നത്.

ഗ്രാന്‍ഡ് ഫിനാലെയിലും അതിനുമുന്‍പ് മത്സരാര്‍ഥികളുടെ വീടിനുള്ളിലേക്കുള്ള തിരിച്ചുവരവിലും വിഷ്ണുവിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോൾ വളരെ ദുഃഖകരമായ ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് വിഷ്ണു.ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ വിഷ്ണു ജോഷി ഒരു യുട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വ്ലോഗിന്‍റെ രണ്ടാം ഭാഗം അപ്‍ലോഡ് ചെയ്യാനായി എല്ലാം തയ്യാറാക്കി ഇരിക്കുകയായിരുന്നു . അപ്പോഴാണ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട വിവരം അറിഞ്ഞതെന്നുമാണ് വിഷ്ണു പറയുന്നത് . പുതിയൊരു യുട്യൂബ് ചാനല്‍ വിഷ്ണു ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. യൂട്യൂബ് ഹാക്ക് ചെയ്യപ്പെട്ട വിവരം ആദ്യം ഇന്‍സ്റ്റഗ്രാം സ്റ്റോറി വഴിയും പിന്നീട് പുതിയ യുട്യൂബ് ചാനലിലൂടെയും വിഷ്ണു അറിയിച്ചു.

“ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ വ്‌ളോഗ് എഡിറ്റിംഗ് കഴിഞ്ഞ് ഉറങ്ങാൻ കിടക്കുമ്പോഴാണ് ഞാൻ ഈ വിവരം അറിയുന്നത്.വാതിലില്‍ ചേട്ടൻ വന്ന് മുട്ടിയപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്.യുട്യൂബ് ചാനല്‍ ആരോ ഹാക്ക് ചെയ്തെന്നാണ് ചേട്ടന്‍ ആദ്യം തന്നെ പറഞ്ഞത് . അതുകേട്ട ഞാന്‍ വെട്ടിയിട്ട വാഴത്തണ്ട് പോലെ ഒരൊറ്റ കിടപ്പായിരുന്നു. 80,000 സബ്സ്ക്രൈബൈഴ്സ് ആണ് എന്റെ പഴയ ചാനലിന് ഉണ്ടായിരുന്നത്. അത് ഒറ്റയടിക്ക് പോയെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്ത വിഷമം തോന്നി. പക്ഷേ അതിലൊന്നും ഞാൻ തളരില്ല. വിഷ്ണു ജോഷി വ്ലോഗ്സ് എന്ന പേരില്‍ പുതിയൊരു യൂട്യൂബ് ചാനല്‍ ഞാന്‍
വീണ്ടും തുടങ്ങിയിട്ടുണ്ട് . പഴയ ചാനല്‍ റിക്കവര്‍ ചെയ്യാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. തിരികെ കിട്ടുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് . പഴയ ചാനലിന് നിങ്ങൾ നല്‍കിയ പിന്തുണ ഇനിയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും വിഷ്ണു ജോഷി പറയുന്നു.

വീക്‌ലി ടാസ്കുകളിൽ ഗെയിം ചെയ്ഞ്ചിങ് നിമിഷങ്ങൾ സൃഷ്ടിച്ച് പ്രേക്ഷകരുടെ ശ്രദ്ധനേടിയ വിഷ്ണു മികച്ച ഗെയിമർ തന്നെയായിരുന്നു. എന്നാൽ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങൾക്കിടെ വിഷ്ണുവിനുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ഗെയിമിനെ പ്രതികൂലമായി ബാധിച്ചിരുന്നു . വോട്ടിങിന്റെ ബലത്തിൽ വിഷ്ണു സുരക്ഷിതനാകുമെന്നും സെറീനയാകും ഇത്തവണ വീടിനോട് വിട പറയുന്നതെന്നുമായിരുന്നു മറ്റ് മത്സരാർഥികളും പ്രേക്ഷകരും ഒരുപോലെ വിചാരിച്ചിരുന്നത്.എന്നാൽ ആ പ്രതീക്ഷയെ മറികടന്നുകൊണ്ടാണ് വിഷ്ണു മത്സരത്തിൽ നിന്നും പുറത്തായത് .

LEAVE A REPLY

Please enter your comment!
Please enter your name here