‘നോമിനേറ്റ് ചെയ്യപ്പെടുന്നവർ എല്ലാവരും നോമിനേഷനിൽ വരേണ്ടവർ അല്ല, വോട്ട് ചെയ്യുമ്പോൾ അർഹതപ്പെട്ടവർക്ക് വോട്ട് ചെയ്യുക’ ; വിമർശിച്ച് ബിബി പ്രേക്ഷകൻ

0
290

ബിഗ് ബോസ് സീസൺ സിക്സ് എട്ടാമത്തെ ആഴ്ചയിലെ നോമിനേഷനിൽ ഒമ്പത് പേരാണ് ഉള്ളത്.സിജോ, അർജുൻ, നോറ, ഋഷി, ഗബ്രി, ജിന്റോ, അൻസിബ, ജാസ്മിൻ,അഭിഷേക്.ഇതിൽ ആര് പുറത്ത് പോകും എന്നതാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച.ഇതിൽ തന്നെ ഗബ്രിയും ജാസ്മിനും ജിന്റോയും നോമിനേഷനിലേക്ക് എത്തിയതിൽ വലിയ വിമർശനം ഉയർന്നിരുന്നു.കാരണം വീക്ക് ആയിട്ടുള്ളവരെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് പറഞ്ഞിട്ടുപോലും ആക്ടീവായവരെ നോമിനേഷനിൽ ഉൾപ്പെടുത്തിയിരുന്നു.ഇപ്പോൾ സംഭവത്തിൽ പ്രതികരിച്ച് ബിഗ് ബോസ് പ്രേക്ഷന് പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്

ബിഗ് ബോസ് സീസൺ സിക്‌സിൽ വോട്ട് അർഹതപ്പെട്ടവർക്ക് നൽകണമെന്നാണ് പ്രേക്ഷകർ പറയുന്നത് .ഭൂരിഭാഗവും പരിപാടി മുഴുവനും കാണാതെ ഇൻസ്റ്റാഗ്രാം റീലുകളൂം ഫേസ്ബുക്ക് പോസ്റ്റുകളും മാത്രം കണ്ടാണ് വോട്ട് ചെയ്യുന്നത്.പിആർ ഏജൻസികൾ മത്സരാർത്ഥികൾക്ക് വോട്ട് ലഭിക്കുന്നതിനായി പല രീതിയിൽ ഈ റീലുകൾ നല്ലതെന്ന് തോന്നിപ്പിക്കുന്നതിനായി ചെയ്യും.അത്തരം റീലുകൾ കണ്ട് വോട്ട് ചെയുമ്പോൾ അർഹതപ്പെട്ടവർ പുറത്താകുന്ന അവസ്ഥ ഉണ്ടാവുകയാണെന്നും അർഹതപ്പെട്ടവർക്ക് വോട്ട് നൽകണമെന്നും പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം……

”ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ… നമ്മളിൽ പലരും ബിഗ്‌ബോസ് കാണുന്നുണ്ടെങ്കിലും ആ പ്രോഗ്രാം എന്താണ് എന്ന് മനസിലാക്കി കാണുന്നവർ കുറച്ചു പേരുണ്ടാകും.പ്രോഗ്രാം എന്താണെന്ന് മനസിലാവാതെ കാണുന്ന കുറച്ചു പേരുണ്ടാകും.അതുകൊണ്ടുള്ള ദോഷം എന്താണെന്ന് വെച്ചാൽ.നോമിനേറ്റ് ചെയ്യപ്പെടുന്നവരിൽ ബിഗ്‌ബോസ്ൽ നന്നായി പെർഫോം ചെയ്യുന്നവർക്ക് കിട്ടേണ്ട വോട്ടുകൾ.അടക്കം,ഒതുക്കം, കുലീനത്വം എന്നിവയെ അടിസ്ഥാനപ്പെടുത്തി വിഭജിച് പോകുമ്പോൾ ഒന്ന് ഓർമ്മിക്കണേ.അടക്കം ഒതുക്കം എന്നിവ നല്ല കാര്യമാണ്..പക്ഷെ bb യിൽ വേണ്ടത് ബിഗ്‌ബോസ് പ്രോഗ്രാം എന്താണെന്ന് മനസിലാക്കി നല്ല പെർഫോമൻസ് കാഴ്ച വെക്കുന്ന ഒരു വിന്നർനെയാണ്.ഞാൻ ഇതെടുത്തുപറയുമ്പോൾ ഒരുകാര്യം ഓർമ്മിപ്പിക്കട്ടെ… ഇത്രയും പറയുന്നത് ഫാൻസ്‌ തമ്മിൽ അടി കൂടുന്നതിനോ കണ്ടെസ്റ്റന്റ്സ് ന്റെ പേർസണൽ കാര്യങ്ങൾ പറഞ്ഞു അവരെ അവഹേളിക്കുന്നതിനോ വേണ്ടിയല്ല.. മറിച്ച് വോട്ടുകൾ പാഴാക്കി കളയാതെ അർഹതപ്പെട്ടവരെ മാത്രം സപ്പോർട് ചെയ്യുന്നതിന് വേണ്ടിയാണ്…

മറ്റൊന്നുമല്ല അവിടെ നോമിനേറ്റ് ചെയ്യപ്പെടുന്നവർ എല്ലാവരും നോമിനേഷനിൽ വരേണ്ടവർ പോലുമല്ല എന്നത് ഒരു വാസ്തവം…ഇപ്പോൾ തുടരുന്നവരിൽ പലരും അവിടെ ആക്റ്റീവ് അല്ലാഞ്ഞിട്ടും വെറുതെ ഒഴുക്കിനൊപ്പം മുന്നോട്ട് പോകുന്നു എന്നത് മറ്റൊരു സത്യം.ഉദാഹരണം : ബിഗ്‌ബോസിൽ ആക്റ്റീവ് അല്ലാത്തവരെ മാത്രം നോമിനേറ്റ് ചെയ്യാൻ ബിഗ്‌ബോസ് എടുത്തു പറഞ്ഞിട്ട് പോലും ബിഗ്‌ബോസ് വീട്ടിൽ ഉള്ള ബിബി പ്രോഗ്രാം എന്താണെന്ന് അവിടെ പോയി മനസിലാക്കിയവർ പോലും ഗബ്രി എന്ന കണ്ടസ്റ്റന്റിനെ നോമിനേറ്റ് ചെയ്തു..( പറയട്ടെ ഞാൻ ഗബ്രി ഫാൻ അല്ല. ആ പേരിൽ വഴക്ക് വേണ്ട )അവിടെയുള്ളവർ പോലും പരസ്പരം ഉള്ള കൂട്ട്, കൂട്ടിന്റെ പേരിലുള്ള കമ്മിറ്മെന്റസ് എന്നിവ മാത്രം നോക്കി നോമിനേറ്റ് ചെയ്യുമ്പോൾ കണ്ടു നിൽക്കുന്നവർ എങ്കിലും മനസിലാക്കി നോമിനേഷനിൽ വരുന്നവർക്കായി വോട്ട് ചെയ്‌താൽ മാത്രമേ വിജയം അർഹത പെട്ടവരിലേക്ക് എത്തുകയുള്ളു.ഇനി വോട്ടിംഗ് പോലും ശരിയായ രീതിയിൽ അല്ല നടക്കുന്നതെങ്കിൽ ബിഗ്‌ബോസ് ദയവായി പോളിങ് മാത്രം നോക്കി വിന്നർനെ സെലക്റ്റ് ആക്കരുത് ഒന്നും തോന്നരുത് ഇ ബിഗ്‌ബോസ് സീസണിന്റെ പോക്ക് ആ ഒരു ഗതിയിൽ ആണ്”

 

 

LEAVE A REPLY

Please enter your comment!
Please enter your name here