ബിഗ്‌ബോസിലേക്ക് ഇനി പോകുമോ? ഞെട്ടിക്കുന്ന മറുപടിയുമായി ദില്‍ഷ

0
148
dhilsha bigboss season4

ഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദില്‍ഷ പ്രസന്നന്‍. പിന്നീട് ഏഷ്യാനെറ്റിലെ ബിഗ്ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയിയെന്ന കിരീടം ചൂടിയതോടെ നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്.ഷോയുടെ അകത്തും പുറത്തും ദില്‍ഷയുടെ പേരില്‍ നിരവധി വിവാദങ്ങളും വാര്‍ത്തകളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ബിഗ്ബോസ് സീസണില്‍ ഒന്നുകൂടി വിളിച്ചാല്‍ പോകുമോ എന്ന ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തിന് ദില്‍ഷ നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

 

ഇപ്പോഴാണ് എനിക്ക് കളി മനസിലായത് എന്നാണ് താരം പറയുന്നത്. ‘ഇന്ന് വരുന്ന വഴി കാറിലിരുന്ന് അമ്മയോട് സംസാരിച്ചപ്പോള്‍ എന്റെ മോളെ ഇനി എന്തായാലും വിടില്ല’ എന്നാണ് അമ്മ പറഞ്ഞത്, പക്ഷേ ഇപ്പോഴാണ് എനിക്ക് കളി മനസിലായത് ഇനി ശരിക്കുമൊന്ന് കളിക്കാം എന്ന് അമ്മയോട് പറഞ്ഞെങ്കിലും ‘എനിക്ക് മതിയായി’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. ബിഗ്ബോസില്‍ കുറെ നല്ല നിമിഷങ്ങള്‍ ഉണ്ടായി. അതൊക്കെ ആലോചിക്കുമ്പോള്‍ ഇനിയും പോകണമെന്ന് തോന്നും, മറ്റൊരു വശത്തേക്ക് നോക്കുമ്പോള്‍ താല്പര്യമില്ല എന്നും താരം പറയുന്നു.

robin dhilsha

എന്നാല്‍ ഒത്തിരിപേര്‍ അവരുടെ സ്വന്തം മകളായും ചേച്ചിയായും അനിയത്തിയായുമൊക്കെ തന്നെ പരിഗണിക്കുന്നതില്‍ ബിഗ്ബോസിനോട് ഒത്തിരി നന്ദിയുണ്ടെന്നും ദില്‍ഷ തുറന്ന് പറയുന്നുണ്ട്. ചിലര്‍ വിളിച്ചിട്ട് ഞാന്‍ കരയുന്നത് കണ്ട് അവരും കരഞ്ഞെന്ന് പറയും. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്നെ ഇത്ര സ്‌നേഹിക്കാന്‍ ഞാന്‍ എന്താണ് ചെയ്തതെന്ന് ഓര്‍ക്കുമെന്നും താരം പറയുന്നു.
ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ ഡാന്‍സിംഗ് സ്റ്റാര്‍സ് എന്ന മറ്റൊരു റിയാലിറ്റി ഷോയുടെ ഭാഗമായിരിക്കുകയാണ് ദില്‍ഷ.

cinderella new movie poster dhilsha

അതേസമയം, ദില്‍ഷ ആദ്യമായി സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. റെണോള്‍സ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ‘ഓ സിന്‍ഡ്രല്ല’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ആണ് നായകന്‍. അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രം. ”ഇവിടെ ഞാനെന്റെ അരങ്ങേറ്റ ചിത്രം ഓ സിന്‍ഡ്രെല്ല പ്രഖ്യാപിക്കുന്നു.. ആദ്യം എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എന്നെ ഈ ഇന്‍ഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്തതിന് മഹാദേവന്‍ തമ്പിക്ക് നന്ദി. ഈ മനോഹരമായ തുടക്കത്തിന്, എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് അനൂപ് മേനോന് നന്ദി. നിങ്ങള്‍ ഒരു നല്ല മനുഷ്യനാണ്.. എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ എല്ലാ പിന്തുണയും വേണം.”എന്ന് സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദില്‍ഷ കുറിച്ചിരുന്നു.
മഹാദേവന്‍ തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് മാനേജര്‍ ബാദുഷ എന്‍.എം ആണ്. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here