ബിഗ്‌ബോസില്‍ ഇത്തവണത്തെ താരങ്ങള്‍ ഇവര്‍

0
3315
bigboss candidates

ന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. വിവിധ മേഖലകളില്‍ ഉള്ള വ്യക്തികള്‍, വിവിധ സ്വഭാവവും വ്യത്യസ്ത അഭിപ്രായങ്ങളുമുള്ള വ്യക്തികള്‍, അത്തരത്തില്‍ പൂര്‍ണമായും വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വന്നവര്‍ ഒരു വീടിനുള്ളില്‍, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വരുന്ന നൂറ് ദിനങ്ങള്‍. സോഷ്യല്‍മീഡിയ, സിനിമ എന്നീ ഫാന്റസികള്‍ നിറഞ്ഞ ലോകത്ത് നിന്നും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ യഥാര്‍ഥ വ്യക്തികളായി മാറുന്ന അവരുടെ ദൈനംദിന ദിനചര്യകളും പ്രവര്‍ത്തികളും. അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് ബിഗ്‌ബോസ് ചെയ്യുന്നത്. മലയാളത്തിന് പുറമേ, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലേക്കും ഷോ പടന്ന് പന്തലിച്ചിരിക്കുന്നു.

new bigboss poster

കേരളത്തില്‍ ആരംഭിയ്ക്കാന്‍ പോകുന്ന മലയാളം ബിഗ് ബോസ് അഞ്ചാം സീസണിനെക്കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളാണ് എല്ലായിടത്തും. എന്തൊക്കെ സര്‍പ്രൈസുകളായിരിക്കും ആരാധകര്‍ക്കായി അണിയറപ്രവര്‍ത്തകര്‍ കാത്തുവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. ഇനി മൂന്ന് ദിനരാത്രങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഇത്തവണ ഷോയില്‍ മാറ്റുരയ്ക്കുക ആരൊക്കെയാകും എന്ന എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുമെല്ലാം ഇക്കൂട്ടത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

bigboss candidates

ഇതിനിടെ ബിഗ്‌ബോസ് സീസണ്‍ ഫൈവിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചെറിയ സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പ്രൊമോയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു കഴിഞ്ഞു. സംവിധായകന്‍ അഖില്‍ മാരാര്‍, നല്ല സമയം ചിത്രത്തിലെ നടി ആഞ്ചലിന്‍ മരിയ, സോഷ്യല്‍മീഡിയ താരം അമല ഷാജി , നടന്‍ ഷിജു അബ്ദുള്‍ റഷീദ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫീനിക്‌സ് കപ്പിളിലെ ദേവു എന്നിവരാണ് ആ സ്ഥിരീകരിച്ച താരങ്ങള്‍.

മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ഒരു വുഷു ലോക ചാമ്പ്യന്‍ ഉണ്ടെന്നാണ് ഒരു സൂചന. ആയോധന കലകളിലൊന്നായ വുഷുവില്‍ ലോക ചാമ്പ്യനായി രാജ്യത്തിന് അഭിമാനമായ അനിയന്‍ മിഥുന്‍ ആണ് ആ മത്സരാര്‍ഥി എന്നാണ്, മോഹന്‍ലാല്‍ നല്‍കിയ സൂചനയില്‍ വ്യക്തമാകുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തൃശ്ശൂര്‍ നാട്ടിക സ്വദേശിയാണ് അനിയന്‍ മിഥുന്‍. കഴിഞ്ഞ വര്‍ഷം തായ്‌ലാന്റില്‍ നടന്ന ലോക പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022 യില്‍ അനിയന്‍ മിഥുന്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍ താരവും മത്സരാര്‍ഥികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നും സൂചനയുണ്ട്.

‘ഒരു മ്യൂസിക് കമ്പോസര്‍, ആക്ടര്‍, സിംഗര്‍ ഇതെല്ലാം കൂടിയായ സകലകലാവല്ലഭന്‍’, എന്ന് മോഹന്‍ലാല്‍ വിശേഷിപ്പിക്കുന്ന ആ വ്യക്തി പ്രേമത്തിലെ ശബരീഷ് വര്‍മ്മയാണോ അതോ ഏഷ്യാനെറ്റിലെ സ്റ്റാര്‍ട് മ്യൂസിക്കിലെ ഡി ജെ ആയ സിബിന്‍ ബെഞ്ചമിനോണോ എന്നുള്ള തര്‍ക്കങ്ങളും നിലനില്‍ക്കുന്നു.

‘പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയിച്ച ശക്തയായ ഒരു വനിത’ അതാണ് മോഹന്‍ ലാല്‍ പ്രോമോയിലൂടെ നല്‍കുന്ന മറ്റൊരു സൂചന. ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിനാണോ അതോ ശോഭ വിശ്വനാഥാണോ ആ മത്സരാര്‍ത്ഥി എന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. ആക്റ്റിവിസ്റ്റ്, മോഡല്‍, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ട്രാന്‍സ് വനിതയാണ് നാദിറ മെഹ്‌റിന്‍. എന്തായാലും ആരൊക്കെയാണ് മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. മാര്‍ച്ച് 26 ഞായറാഴ്ച രാത്രി 7 മുതല്‍ ബിഗ് ബോസ് മലയാളം സീസണ്‍ 5 പ്രയാണം ആരംഭിയ്ക്കും. ഏഷ്യാനെറ്റ് ചാനലിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ഷോ സ്ട്രീം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here