ബിഗ്‌ബോസ് സീസണ്‍ 5 തുടങ്ങാന്‍ ഇനി രണ്ട് നാള്‍ മാത്രം…

0
623
mohanlal

മാര്‍ച്ച് 26ന് ആരംഭിക്കുന്ന ബിഗ്‌ബോസ് സീസണ്‍ 5നെ വരവേല്‍ക്കാന്‍ പ്രേക്ഷകരൊന്നടങ്കം ആകാംഷയോടെ കാത്തിരിക്കുകയാണ്. ആരൊക്കെയാവും ഇത്തവണ പോരാടാനുണ്ടാവുക എന്നതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഏഷ്യാനെറ്റ് ദിവസവും പുറത്ത് വിടുന്ന മത്സരാര്‍ത്ഥികളുടെ സൂചന നല്‍കിയുളള പ്രെമോ വീഡിയോ വളരെ പെട്ടെന്ന് തന്നെയാണ് വൈറലാകുന്നത്. ഇപ്പോഴിതാ മറ്റൊരു പ്രമൊ വീഡിയോയുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇനി രണ്ട് ദിവസങ്ങള്‍ കൂടി മാത്രം ബിഗ്‌ബോസ് സീസണ്‍ 5 തുടങ്ങാന്‍…വമ്പന്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കൂ…ക്യാമറ ആക്ഷനോടെ ക്ലിക്കാകും എന്ന് പറഞ്ഞ് ചിരിക്കുന്ന മോഹന്‍ലാലാണ് പുതിയ വീഡിയോയില്‍.

mohanlal

അതേസമയം, ഒരു സോഷ്യല്‍ മീഡിയ താരമുണ്ടെന്നും ഒരു ഇടി വീരനുണ്ടെന്നും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വിജയിച്ച ശക്തയായ ഒരു വനിതയുണ്ടെന്നും ഇന്നലെ പുറത്ത് വിട്ട പ്രെമൊയില്‍ ‘ഒരു കമ്പോസര്‍, ആക്ടര്‍, സിംഗര്‍ ഇതെല്ലാം കൂടിയായ സകലകലാവല്ലഭന്‍ കൂടി ഉണ്ട് എന്ന് പറഞ്ഞിരുന്നു.
ആരൊക്കെ ഈ സീസണിലുണ്ടാവുമെന്ന് മത്സരാര്‍ത്ഥികളെ കുറിച്ചുള്ള സൂചനകള്‍ നല്‍കി പുറത്തുവിട്ട പ്രൊമോയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു കഴിഞ്ഞു . സംവിധായകന്‍ അഖില്‍ മാരാര്‍, നല്ല സമയം ചിത്രത്തിലെ നടി ആഞ്ചലിന്‍ മരിയ, സോഷ്യല്‍മീഡിയ താരം അമല ഷാജി , നടന്‍ ഷിജു അബ്ദുള്‍ റഷീദ്, സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഫീനിക്സ് കപ്പിളിലെ ദേവു എന്നിവരാണ് ആ സ്ഥിരീകരിച്ച താരങ്ങള്‍.

bigboss candidates

മത്സരാര്‍ത്ഥികളുടെ പട്ടികയില്‍ ഒരു വുഷു ലോക ചാമ്പ്യന്‍ ഉണ്ടെന്നാണ് ഒരു സൂചന. ആയോധന കലകളിലൊന്നായ വുഷുവില്‍ ലോക ചാമ്പ്യനായി രാജ്യത്തിന് അഭിമാനമായ അനിയന്‍ മിഥുന്‍ ആണ് ആ മത്സരാര്‍ഥി എന്നാണ്, മോഹന്‍ലാല്‍ നല്‍കിയ സൂചനയില്‍ വ്യക്തമാകുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തൃശ്ശൂര്‍ നാട്ടിക സ്വദേശിയാണ് അനിയന്‍ മിഥുന്‍. കഴിഞ്ഞ വര്‍ഷം തായ്ലാന്റില്‍ നടന്ന ലോക പ്രോ വുഷു സാന്‍ഡ ഫൈറ്റ് 2022 യില്‍ അനിയന്‍ മിഥുന്‍ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍ താരവും മത്സരാര്‍ഥികളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നും സൂചനയുണ്ട്. വിവിധ മേഖലകളില്‍ ഉള്ള വ്യക്തികള്‍, വിവിധ സ്വഭാവവും വ്യത്യസ്ത അഭിപ്രായങ്ങളുമുള്ള വ്യക്തികള്‍, അത്തരത്തില്‍ പൂര്‍ണമായും വ്യത്യസ്ത സാഹചര്യത്തില്‍ നിന്നും വന്നവര്‍ ഒരു വീടിനുള്ളില്‍, പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയേണ്ടി വരുന്ന നൂറ് ദിനങ്ങളാണ് ബിഗ്‌ബോസ് റിയാലിറ്റി ഷോ.

സോഷ്യല്‍മീഡിയ, സിനിമ എന്നീ ഫാന്റസികള്‍ നിറഞ്ഞ ലോകത്ത് നിന്നും എപ്പോഴും ഉണര്‍ന്നിരിക്കുന്ന ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ യഥാര്‍ഥ വ്യക്തികളായി മാറുന്ന അവരുടെ ദൈനംദിന ദിനചര്യകളും പ്രവര്‍ത്തികളും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നു.മലയാളത്തിന് പുറമേ, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഷോ നടക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here