ബിഗ്‌ ബോസ് വീട്ടിൽ വീണ്ടും അടിയും തർക്കവും

0
837

ഇന്നലെ ബിഗ്‌ ബോസ് വീട് സംഭവഭഹുലമായിരുന്നു. അടി ഇടി മയത്തിൽ മറ്റൊരു എപ്പിസോഡും കടന്ന് പോയി. മത്സരാർഥികളുടെ ‘ഡാൻസ് മാരത്തൺ’ ആയിരുന്നു എപ്പിസോഡിന്റെ ഹൈലൈറ്റ് എന്ന് തന്നെ പറയേണ്ടിവരും.

ഡാൻസ് മാരത്തണിൽ മത്സരാർഥികൾക്ക് സിനിമയിലെ ഓരോ കഥാപാത്രങ്ങളെ നൽകിയിരുന്നു. ഈ കഥാപാത്രങ്ങളായി അവർ ബിഗ്‌ ബോസ് വീട്ടിൽ ചുവടുവെച്ചു. നാഗവല്ലിയായി റിനിഷ ബിഗ്‌ ബോസ് വീട്ടിൽ താരമായി. അഖിൽ മാരാരുടെ നസീർ കഥാപാത്രവും ശ്രദ്ധ നേടി. ലച്ചുവും റിനോഷും നൃത്ത ചുവടുകളാൽ ബിഗ് ബോസ് വീടിനെ ത്രസിപ്പിച്ചു.

അതിന് ശേഷം നാദിറയും സറീനയും കഥാപാത്രങ്ങളായി മാറി. ഇരുവർക്കും ബിഗ് ബോസ് വീട്ടിൽ നിന്നും അഭിനന്ദനങ്ങളും ലഭിച്ചു. എന്നാൽ ശ്രുതി ലക്ഷ്മി പറഞ്ഞ ചില വാക്കുകൾ നാദിറയെ വിഷമിപ്പിച്ചു, അത്‌ ബിഗ്‌ ബോസ് വീട്ടിൽ കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് വഴി തെളിയിച്ചു. തർക്കങ്ങളും അഭിപ്രായ പ്രകടനങ്ങളാലും സജീവമാണ് ഇപ്പോൾ ബിഗ്‌ ബോസ് വീട്.

LEAVE A REPLY

Please enter your comment!
Please enter your name here