ആ സകലകലാവല്ലഭൻ ആര്‌ ? പുതിയ പ്രൊമോ വീഡിയോയുമായി മോഹൻലാൽ

0
651
bigboss season5 mohanlal

ലയാളം ബിഗ് ബോസ് സീസണ്‍ 5 തുടങ്ങാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ആരൊക്കെ ആകും മത്സരാര്‍ത്ഥികള്‍ എന്നറിയാനുള്ള പ്രേക്ഷകരുടെ ആകാംഷയും ഏറുകയാണ്. മത്സരാര്‍ത്ഥികളെ സംബന്ധിച്ച ചെറിയ സൂചനകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രൊമോയിലൂടെ നല്‍കുന്നുണ്ട്. ഇപ്പോഴിതാ പുതിയൊരു മത്സരാര്‍ത്ഥിയുടെ വ്യക്തിത്വത്തെക്കുറിച്ച് പറയുകയാണ് ഷോയുടെ അവതാരകനായ മോഹന്‍ലാല്‍.

 

mohanlal

‘ഒരു കമ്പോസര്‍, ആക്ടര്‍, സിംഗര്‍ ഇതെല്ലാം കൂടിയായ സകലകലാവല്ലഭന്‍ കൂടി ഉണ്ട് ഇപ്രാവശ്യം ബിഗ് ബോസില്‍’, എന്നാണ് ഏഷ്യാനെറ്റ് പുറത്തുവിട്ട പുതിയ പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നത്. പ്രൊമോ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയ നിറയെ ആ സകലകലാവല്ലഭനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളാണ്. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തില്‍ വിന്നര്‍ ആയ ഒരു സ്‌ട്രോംഗ് ലേഡി, ഒരു സോഷ്യല്‍ മീഡിയ സൂപ്പര്‍ താരം, ഒരു ഇടിവീരന്‍ എന്നിവയാണ് നേരത്തെ മത്സരാര്‍ത്ഥികളെക്കുറിച്ച് സൂചനകള്‍ നല്‍കിയത്. ചിലര്‍ ഈ പ്രൊമോകളുടെ പശ്ചാത്തലത്തില്‍ പലരുടെയും പേരുകള്‍ പറയുന്നുണ്ട്. എന്തായാലും ആരാണ് ഇവരൊക്കെ എന്നറിയാന്‍ മൂന്ന് ദിവസം കൂടി കാത്തിരിക്കേണ്ടി വരും.

bigboss season 5

അതേസമയം, മുംബൈയില്‍ തന്നെയായിരിക്കും ഇത്തവണയും ബിഗ് ബോസ് ഹൗസിന്റെ സെറ്റ് ഇടുന്നത്. 25-ാം തിയതി മത്സരാര്‍ത്ഥികള്‍ വീട്ടിനുള്ളിലെത്തും. മാര്‍ച്ച് 22 ന് മത്സരാര്‍ത്ഥികള്‍ മുംബൈയിലെത്തിയെന്നും മിക്കവാറും ഒരു ദിവസം ക്വാറന്റൈന്‍ ഉണ്ടാവാന്‍ ചാന്‍സുണ്ടെന്നും ബിഗ് ബോസ് റിവ്യൂവേഴ്സ് പറയുന്നു. മാര്‍ച്ച് 26 ഞായറാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് തുടക്കമാവുന്നത്. ഉദ്ഘാടന എപ്പിസോഡ് രാത്രി 7 മുതല്‍ ആരംഭിക്കും. ഏഷ്യാനെറ്റ് ചാനലിന് പുറമെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ 24 മണിക്കൂറും ഷോ സ്ട്രീം ചെയ്യും. അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വിപരീതമായി ബിഗ് ബോസ് ഫാന്‍സിന് തങ്ങളുടെ പ്രിയ മത്സരാര്‍ത്ഥികളെയും മോഹന്‍ലാലിനെയും നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റിയോ ആണ് ബിഗ് ബോസ്. വിവിധ മേഖലകളില്‍ ഉള്ള വ്യത്യസ്തരായ മത്സരാര്‍ത്ഥികള്‍ ഒരു വീടിനുള്ളില്‍, പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കഴിയുന്നതാണ് ഷോ. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ ബിഗ് ബോസ് ഇപ്പോള്‍ നടക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here