പരാജയങ്ങളെ ഭയക്കാത്ത നടൻ : മലയാളത്തി​ന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ പൃഥ്വിരാജിന് പിറന്നാളാശംസകൾ

0
152

ലയാള സിനിമയിൽ ഇന്ന് നിലനിൽക്കുന്നവരിൽ വിലയേറിയ നടനാണ് പൃഥ്വിരാജ്. 2002 സെപ്റ്റംബർ 13 ന് പ്രദർശനത്തിനെത്തിയ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ പൃഥ്വിരാജ് ഇതുവരെ നൂറിലധികം ചിത്രങ്ങളിലഭിനയിച്ചിട്ടുണ്ട്. ഇരുപതാം വയസിൽ തുടങ്ങിയ അഭിനയത്തിന്റെ നാൾവഴികൾ ഇന്നെത്തിനിൽക്കുന്നത് ഒരു നടനായി മാത്രമല്ല, സംവിധായകൻ നിർമ്മാതാവ് ഗായകൻ തുടങ്ങിയ നിലകളിലുമാണ്.

അഭിനയത്തിലെ മികച്ച പ്രകടനങ്ങൾ താരത്തിന് നിരവധി പുരസ്‌കാരങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. മികച്ച നടൻ എന്ന നിലയിൽ രണ്ട് സംസ്ഥാന അവാർഡുകളാണ് താരം നേടിയിട്ടുള്ളത്. 2006ൽ പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലെ ബാലചന്ദ്രൻ എന്ന കഥാപാത്രത്തെ അഭ്രപാളിയിൽ അനശ്വരമാക്കിയതിനായിരുന്നു ആദ്യത്തെ പുരസ്കാരം, പിന്നീട് 2013 ൽ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്കാരവും കരസ്ഥമാക്കി.

അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ആ പുരസ്കാരം. ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി പൃഥ്വിരാജ് മാറുകയും ചെയ്തിരുന്നു. മലയാളത്തിൽ മാത്രമല്ല. തമിഴിലും ഹിന്ദിയിലും, തെലുങ്കിലും അഭിനയത്തിന്റെ വൈഭവങ്ങൾ പൃഥ്വിരാജിന് പടർത്താൻ കഴിചിട്ടുണ്ട്.

2002 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ നന്ദനം ആണ് ആദ്യം അഭിനയിച്ച സിനിമ. എന്നാൽ ചില കാരണങ്ങൾ മൂലം അതിന്റെ റിലീസ് വൈകുകയായിരുന്നു. രണ്ട് ചിത്രങ്ങൾക്കും ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. പിന്നീട് നിരവധി ചിത്രങ്ങൾ താരം ചെയ്യുകയുണ്ടായി. പ്രായത്തിനും അതീതമായ വേഷങ്ങൾ അസാധാരണമായ മെയ്വഴക്കത്തോടെ പ്രിത്വിരാജ് ചെയ്തുവെച്ചു.

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം സ്വപ്നം കാണാവുന്നതിലധികം നേട്ടം കൈവരിച്ചു. 2019 ൽ ഇറങ്ങിയ ചിത്രത്തി​ന്റെ തിരക്കഥയൊരുക്കിയത് മുരളി ​ഗോപിയായിരുന്നു. നിർമ്മിച്ചത് ആ​ന്റണി പെരുമ്പാവൂരും. ഇല്ലൂമിനാറ്റിയെന്ന പദം മലയാളികൾക്കിടയിൽ ഒരു പൊതുചർച്ചാവിഷയമാക്കി മാറ്റാൻ ആ സിനിമയ്ക്ക് സാധിച്ചു.

ഇപ്പോൾ അതിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറയിലൊരുങ്ങുന്നു. കൂടാതെ നടൻ പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രമായ സലാറിൽ സുപ്രധാന വേഷമാണ് താരത്തിനുള്ളത്. വിലായത് ബുദ്ധ, ആടുജീവിതം തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തി​ന്റെതായി ഇറങ്ങാനുള്ളത്.

കുഞ്ഞൂഞ്ഞേന്ന പൂവാലനായും, താന്തോന്നിയായ കൊച്ചുതോമ ആയും, അനശ്വര പ്രണയം കാട്ടിത്തന്ന മൊയ്ദീനായും , കടുവാക്കുന്നേൽ കുര്യച്ചനായുമൊക്കെ അഭിനയത്തിന്റെ വേഷങ്ങൾ പകർന്നാടിയ പ്രിത്വിരാജിന് പിറന്നാളാശംസകൾ…

LEAVE A REPLY

Please enter your comment!
Please enter your name here