‘മമ്മൂക്കയ്ക്കൊപ്പമുള്ള ആ വേഷം ഞാൻ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു’ : അസീസ്

0
202

മ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കണ്ണൂർ സ്‌ക്വാഡ്. ചിത്രത്തിൽ മമ്മൂക്കയ്‌ക്കൊപ്പം ശബരീഷ്, അസീസ് എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നുണ്ട്. മമ്മൂക്കയുടെ കൂടെ വൺ എന്ന ചിത്രത്തിൽ എത്തിപ്പെട്ടതിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അസീസ്. വളരെ അപ്രതീക്ഷിതമായി ലഭിച്ച വേഷമായിരുന്നു അതെന്നും, ആദ്യം അത് ചെയ്യാൻ താൻ വിസമ്മതിച്ചിരുന്നെന്നും അസീസ് പറഞ്ഞു. കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂക്ക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വൺ . തീയേറ്ററിൽ വമ്പൻ ആരവമുയർത്തിയ ഒരു രംഗമായിരുന്നു അസീസ് ഓട്ടോക്കാരനായി മമ്മൂക്കയ്‌ക്കൊപ്പമുള്ള രംഗം. ആ രംഗം തനിക്കു വളരെ അപ്രതീക്ഷിതമായി കിട്ടിയ രംഗമായിരുന്നു. എന്നും മമ്മൂക്കയെ വെച്ച് ഓട്ടോ ഓടിക്കണമെന്ന് പറഞ്ഞപ്പോൾ താനത് ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു എന്നുമാണ് അസീസ് പറഞ്ഞത്.

അസീസി​ന്റെ വാക്കുകൾ…

പരോൾ എന്ന സിനിമയ്ക്ക് ശേഷം ഞാൻ മമ്മൂക്കയെ നേരിട്ട് കണ്ടിട്ടില്ലായിരുന്നു . അതുകൊണ്ട് മമ്മൂക്കയെ കാണാനായി ഞാൻ വൺ സിനിമയുടെ ഷൂട്ട് നടക്കുന്ന ആശുപത്രിയിൽ പോയിരുന്നു. അന്ന് കണ്ടപ്പോൾ മമ്മൂക്ക എന്നോട് ചോദിച്ചു, അദ്ദേഹത്തിനായി എന്താണ് കൊണ്ടുവന്നതെന്ന്. ഞാൻ പറഞ്ഞു മമ്മൂക്കയ്ക്ക് എന്താണ് വേണ്ടതെന്ന്. അന്ന് മമ്മൂക്കയെന്നോട് പറഞ്ഞത് അരപ്പവന്റെ മോതിരം വേണമെന്നാണ്. അങ്ങനെ കുറെ സംസാരിച്ചതിന് ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി .

അപ്പോൾ മമ്മൂക്ക ആ ഓട്ടോ രംഗത്തെക്കുറിച്ചു ചോദിച്ചു, ആരാണ് അത് ചെയ്യുന്നതെന്ന്. സുധീഷേട്ടൻ ആയിരുന്നു അത് ചെയ്യേണ്ടിയിരുന്നത്, എന്നാൽ തീയതിയുടെ പ്രശ്നം കാരണം അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. അപ്പോൾ മമൂക്ക എന്റെ പേര് പറഞ്ഞു, എന്നെ വിളിക്കാനും പറഞ്ഞു. അങ്ങനെ ഹോസ്പിറ്റലിന്റെ താഴെ ഇറങ്ങാൻ നേരം എനിക്ക് കാൾ വന്നു , നാളെ ഒരു ഓട്ടോ രം​ഗം ഉണ്ട്, ചെയ്യുമോ എന്ന് ചോദിച്ചു, ഞാൻ ഓക്കെ പറഞ്ഞു, ഡയറക്ടർ വിളിക്കുമെന്നും പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ഡയറക്ടർ വിളിച്ചിട്ട് പറഞ്ഞു മമ്മൂക്കയെ വെച്ച് സിറ്റിയിൽ കൂടെ ഓട്ടോ ഓടിക്കുന്ന സീൻ ആണെന്ന്. അപ്പൊതന്നെ ഞാൻ പറഞ്ഞു, ഓട്ടോ ഞാൻ ഓടിക്കാം പക്ഷെ പുറകിൽ മമ്മൂക്ക ആയതുകൊണ്ട് ഞാൻ ഓടിക്കില്ല, ഞാൻ വരുന്നില്ല എന്ന്. എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല , കാരണം മമ്മൂക്കയെ ആണ് വണ്ടിയിൽ കൊണ്ടുപോകുന്നത്, ഞാൻ ഓട്ടോ ഓടിക്കാൻ അത്രയ്ക്ക് എക്സ്പെർട്ട് ഒന്നുമല്ല.

പിന്നീട് ഏഷ്യാനെറ്റിന്റെ ഷൂട്ടിന് പോയിരുന്നു. അവിടേക്കും എനിക്ക് മാനേജറിന്റെ കാൾ വന്നു അസീസ് വരണമെന്ന് പറഞ്ഞുകൊണ്ട്. മമ്മൂക്ക പറഞ്ഞതാണ് എന്നും പറഞ്ഞു. അത് കേട്ടപ്പോൾ വേറെ വഴി ഇല്ലായിരുന്നു. ഞാൻ അങ്ങനെ അവിടുത്തെ ഷൂട്ട് എന്റെ ഒരു സുഹൃത്തിനെ ഏല്പിച്ചിട്ട് പോയി. പക്ഷെ ചിത്രാഞ്ജലിയിൽ ഓട്ടോ ഓടിക്കാൻ സമ്മതിച്ചില്ല. അവസാനം ഗ്രീൻ മാറ്റിട്ടിട്ട് ആ ഓട്ടോ ഓടിച്ചുകൊണ്ട് സംസാരിക്കുന്ന സീനുകൾ എടുത്തു, ബാക്കി മമ്മൂക്കയെ ഓട്ടോയിൽ കയറ്റുന്നതും, ഇറക്കുന്നതും വലിയ ദൂരമില്ലാത്തതുകൊണ്ട് ഞാൻ തന്നെ ചെയ്തു. അങ്ങനെയാണ് ആ സീൻ സംഭവിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here