ഭാരതം എന്റെ രാജ്യമാണ്; കുറിപ്പുമായി കൃഷ്ണകുമാർ

0
255

കഴിഞ്ഞ കുറച്ചു നാളുകളായി എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കുന്നത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ കാലങ്ങളിൽ കേരളത്തിൽ നിലനിന്നിരുന്നു എന്ന രീതിയിൽ 1962ൽ കേരളം സർക്കാർ പുറത്തിറക്കിയ പ്രതിജ്ഞയും അതോടൊപ്പം ഭാരതം എന്ന പേര് പണ്ട് മുതലേ ആളുകൾ ഉപയോഗിച്ചിരുന്നു എന്നും പറയുകയാണ് അഭിനേതാവും, ബിജെപി നേതാവുമായ കൃഷ്ണകുമാർ.

കൃഷ്ണകുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം…

നമസ്കാരം സഹോദരങ്ങളെ

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ഒറ്റനോട്ടത്തിൽ കാണുമ്പോൾ കേരളത്തിലുള്ള ചിലർ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്. “ദേ മോദി, ഭാരതം എന്നൊക്കെ പറഞ്ഞുകൊണ്ട് പുതിയ പ്രതിജ്ഞയുമായി ഇറങ്ങിയിട്ടുണ്ട്”, എന്നൊക്കെ അവർ പറയാൻ സാധ്യതയുണ്ട്. എന്നാൽ ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ 1962 ലെ കേരളസർക്കാർ അച്ചടിച്ച് പുറത്തിറക്കിയതാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിൽകൂടിയും ഭാരതം എന്ന വാക്ക് മോശപ്പെട്ട ഒരു വാക്കുപോലെ പ്രസ്താവനകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ചിലർ വ്യാഖ്യാനിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ സാധിച്ചത്.

ഭാരതം എന്ന നാടിനെ ഇംഗ്ലീഷുകാർ ഇന്ത്യാ എന്നും, അറബികൾ ഹിന്ദ് എന്നും, ഫ്രഞ്ചുകാർ ഇൻടെ എന്നും, ജർമൻ കാർ ഇൻഡെയ്‌ൻ എന്നുമാണ് വിളിക്കുന്നത്..

ഈ ചിത്രത്തിൽ കാണുന്ന ” ഭാരതം എന്റെ രാജ്യമാണ്…” എന്ന് തുടങ്ങുന്ന ഈ പ്രതിജ്ഞ ദേശിയ പ്രതിജ്ഞ എന്നാണ് അറിയപ്പെടുന്നത്. തെലുങ്ക് ഭാഷയിലാണ് ആദ്യമായി ദേശിയ പ്രതിജ്ഞ എഴുതപ്പെട്ടത്. 1962-ൽ പൈദിമാരി വെങ്കട സുബ്ബറാവുവാണ് ഇത് തയ്യാറാക്കിയത്. തെലുങ്കിൽ “ഭാരതദേശം നാ മാതൃഭൂമി” എന്നാണ് തുടങ്ങുന്നത്.

അതേ വർഷം തന്നെ, ഇന്ന് ഭാരതം എന്ന വാക്കിനെ പുച്ഛിക്കുന്ന , അന്നു ഭരിച്ച കോൺഗ്രസ്സ് സർക്കാരും പിന്നീടു വന്ന കമ്മ്യൂണിസ്റ്റ് സർക്കാരും ദേശിയ പ്രതിജ്ഞ സ്വീകരിക്കുകയും അത് അച്ചടിച്ച് വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, സർക്കാർ ഓഫീസുകളിലും വിതരണം ചെയ്യുകയും ചെയ്തു.

എന്നാൽ ഭാരതം എന്നവാക്കിനോട് അന്നില്ലാതിരുന്ന അലർജി പെട്ടന്ന് പലർക്കും ഇപ്പൊ ഉണ്ടായതിൽ എനിക്ക് അത്ഭുതമൊന്നുമില്ല. കാരണം ഇവിടെ പലർക്കും രാഷ്ട്രമല്ല രാഷ്ട്രീയമാണ് പ്രധാനം…

 

View this post on Instagram

 

A post shared by Krishna Kumar (@krishnakumar_actor)

ഭാരതത്തിന്റെ നന്മക്കായി പ്രാർത്ഥിക്കുന്നു.. ജയ് ഹിന്ദ്

അതേസമയം, ജി 20 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ആദ്യമായി ഇന്ത്യയുടെ പേരിൽ നിന്നും ഭാരതം എന്ന് മാറ്റി എഴുതി തുടങ്ങിയത്. ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത്, പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിനു മുന്നിൽ ഭാരത് എന്നെല്ലാം മാറ്റിയിരുന്നു. ഇത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുകയാണ് ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here