യോ​ഗദിന ആശംസകളുമായി മോഹൻലാൽ

0
171

ന്താരാഷ്ട്ര യോ​ഗ ദിനം ആണിന്ന്. ‍യോ​ഗ ദിനത്തോടനുബന്ധിച്ച് മലയാളത്തി​ന്റെ മഹാ നടൻ മോഹൻലാൽ ത​ന്റെ സോഷ്യൽ മീഡിയ എക്കൗണ്ടിൽ പങ്കുവെച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ത​ന്റെ ജിമ്മിൽ ചമ്രം പടിഞ്ഞ് യോ​ഗ പോസിൽ ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. കൂടെ ഒരു കുഞ്ഞ് കുറിപ്പും ഉണ്ട്. എല്ലാവർക്കും യോ​ഗ ദിന ആശംസകൾ. ബ്രീത്ത്, ഫ്ലോ, ​സ്റ്റേ സ്ട്രോങ് ആൻഡ് ഹെൽത്തി എന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.

ആരോ​ഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന ഒരു നടനാണ് മോഹൻലാൽ. നൃത്തവും, ആക്ഷനും തുടങ്ങി ശാരീരികമായി വളരെയധികം മെയ്വഴക്കമുള്ള നടനാണദ്ദേഹം. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ സകലകലാ വല്ലഭൻ എന്ന് പറയുന്നത്. മോഹൻലാലി​ന്റേതായി ഏറ്റവും അവസാനം തീയേറ്ററുകളിൽ എത്തിയ സിനിമ മലെെക്കോട്ടെ വാലിബൻ ആണ്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘മലെെക്കോട്ടെെ വാലിബൻ’. ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം തീയേറ്ററുകളിലെ പ്ര​ദർശനത്തിന് ശേഷം ഓടിടി പ്രദർശനത്തിനായി ഹോട്​സ്റ്റാറിലെത്തിയിരുന്നു.

ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രം പ്രദർശനത്തിനെത്തിയപ്പോൾ പലതരത്തിലുള്ള വിമർശനങ്ങൾ ഉയർത്തിയിരുന്നു. ചിത്രത്തിന് വേഗത പോരാ എന്നും, ഫാൻസിന് തൃപ്തി ആയില്ലെന്നുമൊക്കെയുള്ള കമന്റുകൾ നിരവധി ഉയർന്നിരുന്നു. എന്നാൽ ഫാൻസിനു വേണ്ടി ഉണ്ടാക്കിയ ഒരു സിനിമയാണ് വാലിബൻ എന്ന് തങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് സംവിധായകൻ വിമർശനങ്ങൾക്ക് മറുപടി നൽകിയത്. കൂടാതെ ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ എന്നാണ് ചിത്രത്തെ പിന്നാട് വിശേഷിപ്പിച്ചത്.

അതേസമയം മോഹൻലാലി​ന്റേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. എമ്പുരാൻ, റാം, എൽ 360, കണ്ണപ്പ , വൃഷഭ എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധായക​ന്റെ വേഷമണിയുന്ന ചിത്രവും ഇറങ്ങാനിരിക്കുകയാണ്. മോഹൻലാൽ തന്നെയാണ് ആ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നതും. ബറോസ് എന്നാണ് ചിത്രത്തി​ന്റെ പേര്. ജിജോ പുന്നൂസിന്റെ ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന കഥയെ ആധാരമാക്കി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയാണ് ബാറോസ്.സിനിമയുടെ തിരക്കഥയൊരുക്കുന്നതും ജിജോ പുന്നൂസ് തന്നെയാണ്. കേന്ദ്രകഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണെങ്കിലും 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ ആദ്യമായി അദ്ദേഹം സംവിധായകന്റെ കുപ്പായമണിയുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ സവിശേഷത.

LEAVE A REPLY

Please enter your comment!
Please enter your name here