പുതിയ തുടക്കം കുറിക്കാൻ ഒരുങ്ങി നയൻ‌താര

0
161

ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പല റെക്കോഡുകളും തിരുത്തിയെഴുതിയ ആളാണ് നയൻ‌താര. ഏറ്റവും വേഗത്തിൽ 1 മില്ല്യൺ ഫോളോവെഴ്സിനെ സ്വന്തമാക്കുന്ന നായികയായി നയൻ‌താര മാറിയിരുന്നു. ഇപ്പോഴിതാ 9/9/2023 എന്ന പ്രത്യേക ദിവസത്തിൽ ഒരു വലിയ കാര്യം ആരംഭിക്കാൻ പോകുന്നതായി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് നയൻ‌താര. എന്നാൽ ഇതെന്താണ് എന്ന കാര്യത്തിൽ ഔദ്യോഗികമായി ഒരറിയിപ്പ് വന്നിട്ടില്ല.

 

 

 

നയൻതാരയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം എന്ന് വിഘ്‌നേഷ് ശിവൻ പറയുന്നുണ്ട്. 9 സ്കിൻ കെയർ പ്രോഡക്ട്സിന്റെ തുടക്കം അല്ലെ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചിത്രം പങ്കുവെച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ ചിത്രം വൈറലായി മാറുകയാണ്. 4 ദശലക്ഷം ആരാധകരെയാണ് നയൻ‌താര ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. താരത്തിന്റെ മക്കളായ ഉയിരിന്റെയും, ഉലഗത്തിന്റെയും ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഇൻസ്റാഗ്രാമിലേക്ക് ചുവടുവെച്ചത്.

 

അതേസമയം, നയൻ‌താര അനായാസമായി ഹിന്ദി സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. മറ്റു തെന്നിന്ത്യൻ നടിമാരെയും താരതമ്യം ചെയ്യുന്ന രീതിയിലാണ് വീഡിയോ. ഒരു പ്രമുഖ ഹിന്ദി ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാൻ വലിയ രീതിയിലുള്ള ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്. 2 ദിവസം കൊണ്ട് 200 കോടിയിലേറെ സ്വന്തമാക്കിയാണ് ജവാൻ റെക്കോർഡ് തീർത്തത്.

അതോടൊപ്പം നയൻ‌താരയുടേതായി വരാനിരിക്കുന്ന ചിത്രമാണ് ഇരൈവൻ. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എൻഡ്രേണ്ട്റും പുന്നഗൈ, മനിതൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഐ. അഹമ്മദ് ആണ്. സെപ്തംബർ 28നാകും ചിത്രം തീയേറ്ററുകളിൽ എത്തുക.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം മൂവീസ്. ഇരൈവൻ എന്ന ചിത്രത്തിന്റെ നിർമ്മാണക്കമ്പനിയായ പാഷൻ സ്റ്റുഡിയോസിന്റെ ട്വിറ്റർ പേജിലൂടെ ആണ് പുതിയ അപ്ഡേറ്റ്സ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ജയിലർ, ജവാൻ, ലിയോ തുടങ്ങിയ ചിത്രങ്ങളുടെ കേരളത്തിലെ വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here