തന്റെ യൂട്യൂബ് ചാനലിൽ ഏറ്റവും കുറച്ച് ആളുകൾ കണ്ട വീഡിയോയെക്കുറിച്ച് പേർളി മാണി

0
211

അവതാരകയും, അഭിനേത്രിയും ,യൂട്യൂബറുമായ പേർളി മാണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിൽ ഏറ്റവും കുറച്ച് ആളുകൾ കണ്ട വീഡിയോയെക്കുറിച്ചാണ് പേർളി മാണി ഈ പോസ്റ്റിൽ പറയുന്നത്.

പേർളിയുടെ പോസ്റ്റിന്റെ പൂർണരൂപം…

ഞാൻ ശരിയായ പാതയിലാണ് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് എന്റെ യൂട്യൂബ് വിഡിയോയിൽ കാഴ്ചക്കാരുടെ എണ്ണം കുറയുന്നത്. എന്റെ ജീവിതകാലം ഞാൻ സൂക്ഷിച്ചു വെച്ച ഏറ്റവും വലിയ നിധി പ്രേക്ഷകരുമായി പങ്കിടാൻ ഞാൻ ആഗ്രഹിച്ചു… ആ നിധി ഒരു വസ്തുവോ, പണമോ അല്ല. നമ്മുടെ മനസ്സിന്റെ ധാരണയാണ് നമ്മൾ ഓരോരുത്തരെയും സ്വപ്നം സഫലീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ഈ പോഡ്‌കാസ്‌റ്റ് വീഡിയോ ഒരുപക്ഷേ എന്റെ ചാനലിൽ ഏറ്റവും മൂല്യമുള്ളതും ഏറ്റവും കുറവ് കണ്ടതുമായ വീഡിയോ ആയിരിക്കാം, കാരണം ലോകം അങ്ങനെയാണ്.

ഭൂമിയിലെ ഒരു ചെറിയ ശതമാനം ആളുകൾക്ക് മാത്രമേ മനസ്സിന്റെ സാധ്യതകൾ മനസ്സിലാകൂ, ബാക്കിയുള്ളവർ വിനോദം മാത്രം കണ്ടെത്തുന്ന സ്ഥലങ്ങളിൽ തിരയുന്നത് തുടരുന്നു. എന്റെ സംഭാഷണങ്ങൾ രസകരവും ലളിതവുമാക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു, അതിലൂടെ കൂടുതൽ ആളുകൾക്ക് ഈ ശക്തമായ വിഷയമായി എനിക്ക് തോന്നുന്നു, ആരെങ്കിലും ഈ വിഷയത്തിലേക്ക് ഒന്ന് ഇറങ്ങി ചെന്ന് കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല… പിനീട് ആ വ്യക്തിക്ക് എന്നെ പോലും ആവശ്യമില്ല… കൂടുതൽ പഠിക്കാനും ആ പാതയിൽ വളരാനും സ്വന്തം വഴികൾ കണ്ടെത്തും.

എന്ത് തന്നെയായാലും എനിക്ക് ഞാൻ പറയുന്നത് ഒരു 8 വയസ്സുകാരന് പോലും മനസ്സിലാക്കാൻ കഴിയണം. ഈ ആശയങ്ങൾ യഥാർത്ഥ ജീവിതത്തിൽ എങ്ങനെ പ്രയോഗിക്കണമെന്ന് മനസിലാക്കാൻ എനിക്ക് നിരവധി വർഷത്തെ പരീക്ഷണങ്ങളും, വിജയ നിമിഷങ്ങളും, പരാജയങ്ങളും വേണ്ടി വന്നു, ഇത്രയേറെ കാര്യങ്ങൾ എനിക്ക് മനസിലാക്കി എടുക്കാൻ. പക്ഷെ ഇന്ന് മുതൽ നമ്മൾ ഒരുമിച്ചു വളരുന്നു. അത് വെറും 10 ആളുകളോ ഒരു ദശലക്ഷം ആളുകളോ എന്നതിൽ കാര്യമില്ല. എനിക്ക് എന്തെങ്കിലും പങ്കിടാൻ ഉള്ളിടത്തോളം ഇത് തുടരും. എനിക്ക് വലിയ കുറിപ്പുപോലെ കമന്റുകളുടെ അയച്ച എല്ലാവർക്കും വേണ്ടിയാണ് ഈ പോസ്റ്റ് പ്രധാനമായും.

നിങ്ങളുടെ സമയം എത്ര വിലപ്പെട്ടതാണെന്ന് എനിക്കറിയാം, എനിക്ക് വേണ്ടി എഴുതാനും നിങ്ങളുടെ സ്നേഹം കാണിക്കാനും നിങ്ങൾ ആ സമയമെടുത്തിട്ടുണ്ടെങ്കിൽ… ഞാൻ നിങ്ങളെയും സ്നേഹിക്കുന്നുവെന്ന് അറിയിക്കണം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങളെ ഓരോരുത്തരെയും ഞാൻ ബഹുമാനിക്കുകയും വിലമതിക്കുകയും ചെയ്യുന്നു. ഇനി നമുക്ക് ഒരുമിച്ച് വളരാം.

LEAVE A REPLY

Please enter your comment!
Please enter your name here