‘ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഗ്രോ വാസുവിനെ ഓർത്താൽ മതി’ : ജോയ് മാത്യു

0
172

ഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ ജോയ് മാത്യു കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി രംഗത്തെത്തിയത്. മറ്റൊരു കുറിപ്പുമായി വന്നിരിക്കുകയാണ് താരമിപ്പോൾ. പോലീസ് വെടിവെപ്പിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെതിരേ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ പൗരാവകാശ പ്രവർത്തകൻ ഗ്രോ വാസുവിന്റെ ജയിൽ മോചനവും കരുവന്നൂർ ബാങ്ക് തട്ടിപ്പും ഒന്നിച്ചു ചേർത്താണ് ജോയ് മാത്യു പോസ്റ്റ് പങ്കുവെച്ചത്.

‘പ്രായം 94, തൊഴിൽ കുട നിർമ്മാണം , ചെയ്യാത്ത കുറ്റത്തിന് 45 ദിവസം ജയിൽ വാസം. എന്നാൽ അശേഷം “വിറയലോ ബോധക്ഷയമോ “ഇല്ല. ഇയാളുടെ പേരാണ് ഗ്രോ വാസു. ബാങ്ക് വിപ്ലവകാരികൾക്ക് വിറയൽ വരുമ്പോൾ ഇങ്ങേരെ ഓർത്താൽ മതി ,വിറയൽ മാറും, പക്ഷെ മടിയിൽ കനം പാടില്ല , ‘ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വാദിക്കുന്നവർക്കുള്ള ഒരു വിമർശനമാണ് ജോയ് മാത്യു മുന്നോട്ടുവെക്കുന്നത്. ഗ്രോ വാസുവിനുള്ള ധ്യര്യം പോലും ബാങ്ക് തട്ടിപ്പിൽ ഉള്ള വിപ്ലവകാരികൾക്കില്ല എന്ന അർത്ഥത്തിലാണ് താരം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കുതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കമ്മ്യൂണി​സ്റ്റുകാർക്കെതിരെ താരം വിമർശനവുമായെത്തിയിയിരുന്നു. ”പെറ്റ തള്ളയ്ക്ക് തൊണ്ണൂറാം വയസിൽ അറുപത് ലക്ഷം ബാങ്കിൽ ഡെപ്പോസിറ്റ് നൽകുന്ന മകൻ, കമ്മ്യൂണിസം ഡാ, ”എന്നാണ് ജോയ് മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷൻറെ അമ്മയുടെ പേരിൽ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ബാങ്ക് ഭരണസമിതി മുൻപ് പറഞ്ഞിരുന്നു. ഇത്തരം തെറ്റായ വാർത്തകൾ ബാങ്കിലെ നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ബാങ്കിലെ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപം പുറത്തേക്ക് ഒഴുകാൻ മാത്രമേ ഇത്തരം വാർത്തകൾ ഉപകരിക്കൂ എന്നും ബാങ്ക് അധികൃതർ വാർത്താ കുറിപ്പിപ്പോടെ നേരത്തെതന്നെ അറിയിച്ചിരുന്നു.

അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പ കുടിശിക മുഴുവൻ അടച്ചുതീർത്തുകഴിഞ്ഞാലും ആധാരങ്ങൾ ലഭിക്കില്ലെന്നാണ് പറയുന്നത്. കാരണം, നൂറ്റിയൻപത് ആധാരങ്ങൾ ഇ.ഡിയുടെ ക​സ്റ്റഡിയിലാണുള്ളത്. വായ്പ ഇനത്തിൽ ബാങ്കിന് ഇനി തിരിച്ച് ലഭിക്കാനുള്ളത് മുന്നൂറ്റി എഴുപത്തിയഞ്ച് കോടി രൂപയാണ്. വായ്പ അവസാനിപ്പിക്കാൻ കരുവന്നൂർ സഹകരണ ബാങ്കിൽ ആരു വന്നാലും ആധാരം ഉൾപ്പെടെയുള്ള രേഖകൾ തിരിച്ചുനൽകാൻ കഴിയില്ലെന്നാണ് ബാങ്ക് അധികൃതർ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here