സിനിമയിലെ തുടർച്ചയായ ‘അമ്മ’ വേഷങ്ങൾ ഞാൻ ആസ്വദിക്കുന്നുണ്ട് ;നടി സ്മിനു സിജോ

0
224

തുടർച്ചയായി ‘അമ്മ വേഷങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് നടി സ്മിനു സിജോ.അഭിനയിച്ച ചില സിനിമകൾ യഥാർത്ഥ ജീവിതത്തിലുള്ള ‘അമ്മ വേഷമാണെന്ന് തോന്നിയിട്ടുണ്ടെന്നും അത്തരം സിനിമകൾ അഭിനയിക്കാൻ വളരെ എളുപ്പമായിരുന്നെന്നും നടി പറയുന്നു.

”എനിക്ക് രണ്ട് മക്കളാണ് ഉള്ളത്.അവർ രണ്ടുപേരും എനിക്ക് ഒരുപോലെയാണ്.സിനിമയിൽ അമ്മ വേഷം ചെയ്യുമ്പോഴും അങ്ങനെ തന്നെയാണ്.എനിക്ക് ഞാൻ തന്നെയാണ് അല്ലെങ്കിൽ യഥാർത്ഥ ജീവിതത്തിലെ ‘അമ്മ വേഷം ചെയ്തു എന്ന് തോന്നിയ സിനിമകളാണ് ജോ ആൻഡ് ജോ,കെട്ടിയോളാണ് എന്റെ മാലാഖ തുടങ്ങിയവ.ഒരു സിനിമയിലും എന്റെ ജീവിതത്തിലെ അമ്മവേഷം പൂർണ്ണമായും നല്കാൻ സാധിക്കില്ല.പക്ഷെ ചില രംഗങ്ങളിൽ എന്റെ സ്വഭാവവുമായി സാമ്യമുള്ളത് പോലെ എനിക്ക് തോന്നാറുണ്ട്.അത്തരം രംഗങ്ങൾ വളരെ മികച്ചതായി ഞാൻ ചെയ്തിട്ടുമുണ്ട്.റാഹേൽ മകൻ കോര എന്ന സിനിമയും അത്തരത്തിലുള്ള സിനിമയാണ്.എന്റെ മകൻ എനിക്ക് തരുന്ന സ്നേഹം എല്ലാം സിനിമയിലെ കോര എന്ന മകനിൽ നിന്നും ലഭിച്ചിട്ടുണ്ട്.ഈ സിനിമയിൽ സംഭവിക്കുന്നതുപോലെ തന്നെയാണ് ജീവിതത്തിൽ സംഭവിച്ചാലും ഞാൻ പ്രതികരിക്കുക.എപ്പോഴും ഞാൻ എന്റെ മക്കളോട് പറയാറുള്ളത് എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ നിങ്ങൾ ആയിരിക്കണം എന്നാണ്.കാരണം പ്രിയപ്പെട്ട സുഹൃത്തുക്കളോട് നമുക്ക് എന്തും തുറന്ന് പറയുവാൻ സാധിക്കും.അത് പോലെ ആയിരിക്കണം ഞാനും മക്കളും തമ്മിൽ എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു.അങ്ങനെ വരുമ്പോൾ മക്കൾ നമ്മളെയും ചതിക്കില്ല.നമ്മൾ മക്കളെയും ചതിക്കില്ല.മാതാപിതാക്കൾ മക്കളെ സംരംക്ഷിക്കുന്നതുപോലെ മറ്റാർക്കും അവരെ സംരക്ഷിക്കാൻ സാധിക്കില്ല. അതുപോലെ തന്നെയാണ് തിരിച്ചും.മക്കൾക്ക് നല്ലത് എന്താണോ അത് നല്കാൻ ഞാൻ ബാധ്യസ്ഥയാണ്.മക്കൾക്ക് ആവശ്യമായ എല്ലാതും നല്കുന്ന അമ്മയാണ്.ഒരേസമയം അവരുടെ സുഹൃത്തായും അമ്മയായും ആണ് ഞാൻ നിൽക്കാറുള്ളത്.സത്യത്തിൽ ഞാൻ അല്ല അവരെ വാത്സല്യത്തോടെ നോക്കുന്നത് അവർ എന്നെയാണ്.ഈ കഥാപാത്രം തിരഞ്ഞെടുക്കുമ്പോഴും ഞാൻ ജീവിതത്തിൽ എന്താണോ അത് ചെയ്താൽ മതിയെന്ന ധാരണ എനിക്കുണ്ടായിരുന്നു.” എന്നും നടി പറയുന്നു.

അതേസമയം മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ആൻസൻ പോളും,  സ്മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘റാഹേൽ മകൻ കോര’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് ലുക്ക് പോസ്റ്ററുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരുന്നു. നാട്ടിൻപുറത്തെ കഥയാണ് ചിത്രം പറയുന്നത്.എസ്.കെ.ജി ഫിലിംസിൻറെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദീർഘനാൾ ഒട്ടേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ഉബൈനിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here