അഡിയോസ് അമിഗോ ആഗസ്റ്റ് 15-ന് തിയേറ്ററിലേക്ക്

0
34

സിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഡിയോസ് അമിഗോ എന്ന ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിച്ച് , നവാഗതനായ നഹാസ് നാസര്‍ സംവിധാനം ചെയുന്ന ചിത്രമാണ് അഡിയോസ് അമിഗോ. ഈ വരുന്ന ആഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളിലെത്തും.

‘അഡിയോസ് അമിഗോ’ സെക്കന്‍ഡ് ലുക്കില്‍ പ്രധാന കഥാപത്രങ്ങളായ ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പ്രേക്ഷകര്‍ ഏറെറടുത്തിരുന്നു.ഇതിനുമുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്മീഡിയയില്‍ വൈറല്‍ ആയിരുന്നു.സുരാജും ആസിഫും പൊതുവഴിയില്‍ ഇരുന്ന് ഉറങ്ങുന്ന ചിത്രമാണ് ടൈറ്റില്‍ ലുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നത്.ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ആയതുകൊണ്ടും, സുരാജും ആസിഫും ഒന്നിക്കുന്നതുകൊണ്ടും പ്രേക്ഷകര്‍ക്ക് വളരെ പ്രതീക്ഷയാണുള്ള ചിത്രമാണിത്.തല്ലുമാല ചിത്രത്തിന്റെ അസോസിയേറ്റ് ഡയക്ടറായി പ്രവര്‍ത്തിച്ച നഹാസ് നാസറിന്റെ ആദ്യ സ്വതന്ത്ര സംവിധാനമാണ് ‘അടിയോസ് അമിഗോ’.ആസിഫ് അലി നായകനായ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് തങ്കമാണ് ഈ ചിത്രത്തിന്റെയും രചന.

ഛായാഗ്രഹണം ജിംഷി ഖാലിദ്, എഡിറ്റിര്‍ നിഷാദ് യൂസഫ്, സംഗീതം ഗോപി സുന്ദര്‍, ഗാനരചന വിനായക് ശശികുമാര്‍, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, കലാസംവിധാനം ആഷിഖ് എസ്, സൗണ്ട് മിക്‌സിങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫര്‍ പ്രമേഷ്ദേവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, അസ്സോസിയേറ്റ് ഡയറക്ടേര്‍സ് ഓര്‍സ്റ്റിന്‍ ഡാന്‍, രഞ്ജിത് രവി, പ്രമോ സ്റ്റില്‍സ് രോഹിത് കെ സുരേഷ്, സ്റ്റില്‍ ഫോട്ടോഗ്രാഫി രാജേഷ് നടരാജന്‍, പോസ്റ്റേര്‍സ് ഓള്‍ഡ്‌മോങ്ക്സ്, കണ്ടന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍ പപ്പെറ്റ് മീഡിയ.


അതേസമയം സുരാജ് വെഞ്ഞാറമൂടിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ഗര്‍ര്‍ര്‍.മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നര്‍മ്മ രൂപത്തില്‍ എത്തുന്ന ‘ഗര്‍ര്‍ര്‍’ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജയ് കെ ആണ് ‘ഗര്‍ര്‍ര്‍’ സംവിധാനം ചെയ്യുന്നത്. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here