‘പുഷ്പ 2’ എത്താൻ വെെകും : പുതിയ റിലീസ് തീയതി പുറത്ത്

0
233

ന്ത്യന്‍ സിനിമ ലോകം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2’. ആ​ഗ​സ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ ആയിരിക്കും ചിത്രം എത്തുക എന്ന് ചിത്രത്തി​ന്റെ അണിയറപ്രവ‌ർത്തകർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ചിത്രത്തി​ന്റെ റിലീസ് അതിലും വെെകുമെന്ന് വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ റിലീസ് തീയതി മാറ്റിവെച്ച വാർത്ത ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. ഡിസംബറിലാണ് ചിത്രം റിലീസ് ചെയ്യുക. ഡിസംബര്‍ 6 ന് ആണ് പുഷ്പ 2വിന്‍റെ റിലീസ് തീയതി ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഷൂട്ടിംഗ് തീരാത്തത് അടക്കം നിരവധി പ്രശ്നങ്ങളാല്‍ ചിത്രത്തിന്‍റെ റിലീസ് മാറ്റിവയ്ക്കും എന്ന് അണിയറക്കാര്‍ സൂചന നൽകിയിരുന്നു.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

“2024 ലെ സ്വാതന്ത്ര്യ ദിനത്തിൽ റിലീസ് പ്രഖ്യാപിച്ചതുകൊണ്ട് ഷൂട്ട് പൂർത്തിയാക്കാനും എഡിറ്റ് ലോക്ക് ചെയ്യാനും നിർമ്മാതാക്കൾ വലിയ പ്രയത്നത്തിലായിരുന്നു. ഇത് പുഷ്പ2 റിലീസ് വൈകിപ്പിക്കും എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ വാർത്ത സ്ഥിരീകരിച്ചിരിക്കുകയാണ്.
2021 ഡിസംബർ 17-നാണ് ആദ്യ ഭാ​ഗമായ പുഷ്പ: ദി റൈസ് റിലീസ് ചെയ്‌തത്. ഈ ചിത്രം പാന്‍ഡമിക് കാലഘട്ടത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായും മാറിയിരുന്നു. അടുത്തിടെ ആദ്യഭാഗത്തിന്‍റെ എഡിറ്റാറായ റൂബന്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയത് വലിയ വാർത്തയായിരുന്നു. ടോളിവുഡിൽ തിരക്കേറിയ എഡിറ്ററായ റൂബന്‍ ചിത്രത്തിനായി ഷെഡ്യൂള്‍ ക്രമീകരിച്ചെങ്കിലും അവസാനഘട്ടത്തില്‍ പിന്‍മാറുകയായിരുന്നു എന്നാണ് വിവരം. ‘പുഷ്പ: ദി റൈസ്’ വിജയത്തില്‍ റൂബന്‍റെ എ‍ഡിറ്റിംഗ് നിർണായകമായതിനാൽ അദ്ദേഹത്തിന്‍റെ പിന്‍മാറല്‍ പുഷ്പ ടീമിന് തിരിച്ചടിയായി എന്നാണ് വിവരങ്ങൾ.

ചിത്രം നേരിട്ട അത്തരം പ്രശ്നങ്ങളാണ് ചിത്രത്തി​ന്റെ റിലീസ്എ വെെകിപ്പിച്ചതെന്ന വ്യക്തമായ സൂചനയാണ് തെലുങ്ക് മാധ്യമങ്ങള്‍ നല്‍കുന്നത്. ഇതിനകം തീയറ്റര്‍ റൈറ്റ്സുകളും, ഒടിടി, ഓഡിയോ വില്‍പ്പനകളും നടന്ന ചിത്രമാണ് പുഷ്പ 2. ഉത്തരേന്ത്യയില്‍ 200 കോടിയുടെ വിതരണ കരാര്‍ ചിത്രത്തിന് ലഭിച്ചെന്നും മുൻപ് വാര്‍ത്തകളുണ്ടായിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തി​ന്റേതായി ഇതിനോടകം ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ വലിയ ഹിറ്റായി മാറിയിരുന്നു. ആദ്യം ഇറങ്ങിയ അല്ലു അർജു​ന്റെ പുഷ്പ പുഷ്പ എന്ന ​ഗാനം സോഷ്യൽ മീഡിയയിൽ വലിയ ട്രെ​ന്റിങ്ങ് ആയി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here