കാർട്ടൂണിസ്റ്റായ കോളേജ് വി​ദ്യാർത്ഥിയായി ദീപക് പരമ്പോൽ

0
156

ശ്രീജിത്ത് ചന്ദ്രൻ സംവിധാനം ചെയ്യുന്ന നടൻ ദീപക് പരമ്പോൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇമ്പം. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുകയാണ് നടനിപ്പോൾ.

സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ  വിശേഷങ്ങൾ പങ്കുവെച്ചത് …

” ഇതിലെ എന്റെ കഥാപാത്രത്തിന്റെ പേര് നിധിൻ എന്നാണ്. കോളേജിൽ അവസാന വർഷ വിദ്യാര്തഥിയാണ് നിധിൻ ആളൊരു കാർട്ടുണിസ്റ് ആണ്. അത്യാവശ്യം വായിക്കുകയും എഴുതുകയും ഒക്കെ ചെയ്യുന്ന ഒരു കഥാപാത്രമാണ്. സിനിമയുടെ ഒരു ഘട്ടത്തിൽ ലാലു അലക്സ് അവതരിപ്പിക്കുന്ന കഥ പാത്രവുമായി നിഥിന് ചെറിയ പ്രശനങ്ങൾ ഒക്കെ ഉണ്ടാവുകയും അതിനു ശേഷമുണ്ടാകുന്ന സംഭവ വികാസങ്ങൾ ഒക്കെ ആണ് സിനിമ പറയുന്ന കഥ.
സംവിധായകൻ ശ്രീജിത്ത് മികച്ച രീതിയിൽ കഥ പറയാൻ കഴിവുള്ള ഒരാളാണ്. അത് പോലെ ആ പറയുന്നതു പോലെ സിനിമയെടുക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട് ”

 

‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ മീരാ വാസുദേവ്, ദർശന സുദർശൻ, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി. ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ്. ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്റ്റിയൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്‌സ്.: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്‌നേക്ക് പ്ലാന്റ് എൽ.എൽ.പി.

ഒരു മുഴുനീള ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ദേശീയ അവാർഡ് ജേതാവ് അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here