ഇനി കല്യാണം ഹോട്‍സ്റ്റാറിൽ ; ഗുരുവായൂരമ്പലനടയിൽ ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു

0
80

പൃഥ്വിരാജ് ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം ഗുരുവായൂരമ്പലനടയിൽ ഒടിടിയിൽ എത്തി.അർദ്ധരാത്രി മുതൽ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ സ്‌ട്രീമിംഗ്‌ ആരംഭിച്ചു.ഇതിനോടകം ചിത്രം ഒടിടിയിൽ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.

അളിയന്മാരായി ഉള്ള പൃഥ്വിരാജി​ന്റെയും, ബേസിൽ ജോസഫി​ന്റെയും കോംബോ ആയിരുന്നു പ്രേക്ഷകർ ഏറെ ആഘോഷിച്ചത്. കൂടാതെ പ്രേക്ഷകർ പ്രതീക്ഷിക്കാതെയുള്ള ട്വി​സ്റ്റുകളും തമാശകളുമെല്ലാം തീയേറ്ററിൽ വലിയ രീതിയിൽ കെെയ്യടി നേടിയിരുന്നു. ഒരു കല്യാണം നടത്താൻ ചിലർ പെടുന്ന പാടുകളും, എന്നാൽ അതോടൊപ്പം അതേ കല്യാണം മുടക്കാൻ ചിലർ ചെയ്യുന്ന കാര്യങ്ങളുമൊക്കെ കോർത്തിണക്കിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

മികച്ച കോമഡി എന്റർടെയ്‌നറാണ് ചിത്രമെന്നും പ്രൃഥിരാജും, ബേസിലും, അനശ്വരയും നിഖിലയും അസാധ്യമായി അഭിനയിച്ചുവെന്നുമാണ് പ്രേക്ഷക പക്ഷം. കല്ല്യാണവും കൺഫ്യൂഷനും അതിനെ തുടർന്നുള്ള പുലിവാലുമാണ് ഈ ചിത്രത്തിലൊരുക്കിയിരിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. സിറ്റുവേഷൻ കോമഡി അടുത്തകാലത്ത് നന്നായി ഉപയോഗിച്ചിരിക്കുന്ന ഒരു ചിത്രം കൂടിയാണ് ഈ ചിത്രമെന്നും പ്രേക്ഷകർ പറയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലൻ കഥാപാത്രത്തെയാണെന്ന് അവതരിപ്പിക്കുക എന്ന് ചിത്രമിറങ്ങുന്നതിന് മുൻപ് പല റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ വില്ലൻ എന്നതിലുപരിയായിട്ടുള്ള രസകരമായ കഥാപാത്രമാണ് പൃഥ്വിരാജിന് ചിത്രത്തിലുള്ളത്.

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, ബൈജു തുടങ്ങിയ താരനിര ചിത്രത്തിന്റെ മൊത്തത്തിലുള്ള അന്തരീക്ഷത്തിന് ചേർന്ന രീതിയിൽ ഗംഭീരമാക്കിയിട്ടുണ്ട്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. ഹൃസ്വമാണെങ്കിൽ രസകരമാണ് ഈ റോളെന്നും പ്രേക്ഷകർ പറയു്‌നു. ഒരു കംപ്ലീറ്റ് കോമഡി എന്റർടെയിനറാണെന്ന് പ്രേക്ഷകർ അഭിപ്രായം പറയുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിൻറെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here