റിപ്പോര്‍ട്ടര്‍ ചാനലില്‍ ഷെയര്‍ ഉണ്ടോ ? മറുപടിയുമായി ഗോകുലം ഗോപാലന്‍

0
242

റിപ്പോര്‍ട്ടര്‍ ചാനലില്‍ ഷെയര്‍ ഉണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി ഗോകുലം ഗോപാലന്‍. മൂവിവേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ഗോകുലം ഗോപാലന്റെ വാക്കുകള്‍…
‘റിപ്പോര്‍ട്ടറില്‍ എനിക്ക് ഷെയര്‍ ഇല്ല. കാരണം 24 ന്യൂസിന്റെയും ഫ്‌ളവേഴ്‌സ് ടിവിയുടെയും ചെയര്‍മാനാണ് ഞാന്‍. ഞാന്‍ വേറൊരു ചാനലുമായി മത്സരിക്കാന്‍ പാടില്ല. ഞാന്‍ അതൊരിക്കലും ചെയ്യില്ല. കാരണം ഇവര്‍ ആത്മവിശ്വാസമുള്ളതായിരിക്കണം. ഞങ്ങള്‍ രണ്ടല്ല. രണ്ടും ഒരാളാകുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ടാകും.

ഞങ്ങളുടെ ചെയര്‍മാനാണെന്ന് ഫള്‌വേഴ്‌സിന് തോന്നണം. അതായത് ഞങ്ങളുടെ ചെയര്‍മാനാണ് ഗോകുലം ഗോപാലനാണെന്ന് അവര്‍ക്ക് തോന്നണം. പലയാളുകളാണ് എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ആ സ്‌നേഹമുണ്ടാകില്ല. റിപ്പോര്‍ട്ടറില്‍ ഷെയറുണ്ടോയെന്നുള്ള ചര്‍ച്ചകളിലൊന്നും ഒരു സത്യവുമില്ല’

അതേസമയം,’എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ദുഃഖം മകന്‍ നഷ്ടപ്പെട്ടതാണ്. കാരണം നമുക്കത് സഹിക്കാന്‍ പറ്റാത്ത ദുഖമാണ്. ജീവിതം മുഴുവനും നമ്മള്‍ ചിന്തിക്കുമ്പോള്‍ ആ ദുഃഖം ഇങ്ങനെ നില്‍ക്കും. പക്ഷേ ആ ദുഃഖത്തെ ഓര്‍ത്തിട്ട് നമ്മള്‍ ഒന്നും ചെയ്യാതിരിക്കുന്നത് ശരിയല്ല. അവന് ഏറ്റവും വലിയ പാഷന്‍ എന്ന് പറയുന്നത് ഹോട്ടല്‍ ആയിരുന്നു.

ഇപ്പോള്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഹോട്ടലിന് പ്രാധാന്യം കൊടുക്കുന്നത് അവന്റെ ഓര്‍മ്മ വച്ചിട്ടാണ്, അവന്‍ എന്റെ പിന്നാലെയുണ്ട് അവന്റെ ആത്മാവിന് ഏറ്റവും സന്തോഷം കുറേ ഹോട്ടലുകള്‍ എടുത്തിട്ട് അതിന്റെ പേര് ഗോകുലം ഹോട്ടല്‍സ് എന്ന് ആക്കുന്നതാണ്.

ആ സന്തോഷത്തോടുകൂടി എന്റെ ദുഃഖം ഞാന്‍ നിരാകരിക്കുകയാണ്. അങ്ങനെ എന്തിനും ഒരു പരിഹാരം ഉണ്ട്, ഏത് ദുഃഖത്തിനും ഒരു പരിഹാരമുണ്ട്’ഗോകുലം ഗോപാലന്‍ വ്യക്തമാക്കി.

അങ്കമാലി ടെല്‍ക് പാലത്തിനു സമീപത്തുണ്ടായ കാറപകടത്തിലായിരുന്നു ഗോകുലം ഗോപാലന്റെ മകന്‍ ശബരീഷ് മരിച്ചത്. എതിരെ വന്ന വാഹനത്തില്‍ നിന്നുള്ള വെളിച്ചം കണ്ണിലേക്ക് അടിച്ചപ്പോള്‍ ശബരീഷ് ഓടിച്ചിരുന്ന ഇന്നോവ നിയന്ത്രണം വിട്ട് റോഡിലെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. ശബരീഷ് വാഹനത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേറ്റ ശബരീഷിനെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. ഗോകുലം ഹോട്ടലുകളുടെ ചുമതല വഹിയ്ക്കുകയായിരുന്ന ശബരീഷ് കൊച്ചിയില്‍ നിന്നും തൃശ്ശൂരിലേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം, സാമ്പത്തിക കാര്യങ്ങളിലുളള കത്യനിഷ്ഠയാണ് ഗോകുലം മൂവീസിനെ വേറിട്ട് നിര്‍ത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ്, അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയില്‍ ഒരുങ്ങുന്ന, ഷങ്കര്‍- കമല്‍ ഹസന്‍ ചിത്രം ഇന്‍ഡ്യന്‍-2, രജനികാന്ത് ചിത്രം ലാല്‍ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തില്‍ എത്തിക്കാനാണ് സാദ്ധ്യത.

ഡിസ്ട്രിബ്യൂഷന്‍ നെറ്റ് വര്‍ക്കും, ഊര്‍ജ്ജസ്വലരായ അണിയറപ്രവര്‍ത്തകരും തന്നെയാണ് ഗോകുലം മൂവീസിനെ മുന്നോട്ടു നയിക്കുന്നത്. വരും നാളുകളില്‍ മലയാളത്തില്‍ നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ക്ക് പുറമേ, നിരവധി അന്യഭാഷ ബിഗ് ബഡ്ജ്റ്റ് ചിത്രങ്ങളും ഗോകുലം ഗോപാലന്‍ കേരളത്തിലെത്തിക്കുമെന്ന് നമ്മള്‍ക്ക് പ്രതീക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here