ബ്രഹ്മാണ്ഡ ചിത്രം കൽക്കി സക്സസ് ടീസർ പുറത്തെത്തി

0
73

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൻറെ സക്സസ് ടീസർ പുറത്തെത്തി.സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ടീസറാണ് പുറത്ത് എത്തിയിരിക്കുന്നത്.നാല്പത്തിയാര് സെക്കന്റ് ദൈർഘ്യം വരുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് ഇതിനോടകം സോഷ്യല്മീഡിയയയിൽ നിന്ന് ലഭിക്കുന്നത്.

ജൂൺ 27ന് ആയിരുന്നു കൽക്കി റിലീസിനെത്തിയത് .പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ആയതുകൊണ്ട് തന്നെ ആദ്യദിനം റെക്കോർഡ് കളക്ഷൻ കൽക്കി 2898 എഡി നേടിയിരുന്നു. 191കോടി ആയിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം 600 കോടിക്ക് മുകളിലാണ് കരസ്ഥമാക്കിയിരുന്നത്.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി.അമിതാഭ് ബച്ചൻ കമൽ ഹാസൻ,ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലി താരനിര ഭാഗമാകുന്ന ചിത്രമെന്ന രീതിയിലും ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന രീതിയിലും ശ്രദ്ധ നേടുകയും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി,ശോഭന,അന്നബെൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here