ലണ്ടനില്‍ അവധിയാഘോഷിക്കുന്ന മമ്മൂട്ടിയും ദുല്‍ഖറും

0
82

ലണ്ടനില്‍ അവധിയാഘോഷിക്കുകയാണ് മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധിക്കാലം ആസ്വദിക്കുന്ന താരങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു.

തിരക്കേറിയ ഒരു തെരുവില്‍നിന്നുള്ളതാണ് പുറത്തുവന്നിരിക്കുന്ന വീഡിയോ. ഡാര്‍ക്ക് ആഷ് നിറത്തിലുള്ള വസ്ത്രത്തില്‍ സ്‌റ്റൈലിഷായാണ് മമ്മൂട്ടിയെ വിഡിയോയില്‍ കാണാനാവുക. ഐസ്-ബ്ലൂ ഷര്‍ട്ടില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖര്‍ ആരോടോ സംസാരിക്കുന്നതും കാണാം.

ജൂണ്‍ അവസാനത്തോടെ മമ്മൂട്ടി നാട്ടിലേക്ക് മടങ്ങും. വൈശാഖ് സംവിധാനം ചെയ്ത ടര്‍ബോ ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഇനി വരാനുള്ള സിനിമ. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.
തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കര്‍ ആണ് ദുല്‍ഖറിന്റെ പുതിയ റിലീസ്. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യുന്നുണ്ട്.

തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടി- വൈശാഖ് ചിത്രം ‘ടര്‍ബോ’. ബോക്‌സ് ഓഫീസില്‍ നിന്നും 70 കോടി രൂപയോളമാണ് ഇതുവരെ ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചുള്ളൊരു അപ്‌ഡേറ്റ് വന്നിരിക്കുകയാണ്.

മമ്മൂട്ടി, ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. വിഷ്ണു ശര്‍മ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മമ്മൂട്ടി കമ്പനിയാണ്യ റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയ്ക്കു ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമാണ് ടര്‍ബോ.

ടര്‍ബോയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് സോണി ലിവ് ആണ്. മമ്മൂട്ടിക്കമ്പനിയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച തുകയാണ് ടര്‍ബോയ്ക്ക് ലഭിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സീ ആണ് നേടിയെടുത്തത്. അതേസമയം, എന്നു മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്യുമെന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here