25 വർഷങ്ങൾക്കുശേഷം എ ആർ റഹ്‌മാനും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രം : ടെെറ്റിൽ പുറത്ത്

0
180

ആർ റഹ്‌മാനും പ്രഭുദേവയും 25 വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന ചിത്രം എന്ന രീതിയിൽ പ്രശസ്തി നേടിയ ചിത്രത്തി​ന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തി​ന്റെ അണിയറ പ്രവർത്തകരിപ്പോൾ. മലയാളത്തിൽനിന്നും നടൻ അജു വർ​ഗീസും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തി​ന് ‘മൂൺ വോക്ക്’ എന്നാണ് പേരിട്ടിരിക്കുന്നത്. മാധ്യമ സ്ഥാപനമായ ബിഹൈൻഡ്‍ വുഡ്‍സ് ചലച്ചിത്ര നിർമ്മാണ മേഖലയിലേക്ക് ആദ്യമായി എത്തുകയാണ് ഈ പ്രോജക്റ്റിലൂടെ. മനോജ് എൻ എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് എ ആർ റഹ്‍മാൻ ആണ്.

 

View this post on Instagram

 

A post shared by Prabhudeva (@prabhudevaofficial)

യോഗി ബാബു, സാറ്റ്സ്, സിഷ്മ ചെങ്കപ്പ, സുഷ്മിത നായക്, റെഡിൻ കിംഗ്സ്‍ലി, മൊട്ടൈ രാജേന്ദ്രൻ, സിങ്കംപുലി, ലൊല്ലു സഭ സ്വാമിനാഥൻ, ടി എസ് ആർ ശ്രീനിവാസൻ, ദീപ ശങ്കർ, ഡോ. സന്തോഷ് ജേക്കബ്, ലൊല്ലു സഭ മനോഹർ, രാംകുമാർ നടരാജൻ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭുദേവയുടെ ഡാൻസിങ്ങ് പോസിലുള്ള ഒരു ചിത്രമുൾപ്പെടുന്ന പോസ്റ്ററുകൾക്കൊപ്പമാണ് നിർമ്മാതാക്കൾ ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മറ്റൊരു പോ​സ്റ്ററിൽ ചിരിക്കുക, പാടി നൃത്തം ചെയ്യുക എന്നെഴുതിയതും കാണാം.

അനൂപ് ഷൈലജയാണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ചെയ്യുന്നത് റെയ്മണ്ട് ഡെറിക് ക്രാസ്റ്റ ആണ്. പ്രൊഡക്ഷൻ ഡിസൈൻ ചെയ്യുന്നത് ഷാനു മുരളീധരൻ, നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് ശേഖർ വി ജെ, സാൻഡി, പിയൂഷ് ഷാസിയ എന്നിവരാണ്.

സ്പെഷൽ സോംഗ് ഡാൻസ് സുറെൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയെത്തിയിരിക്കുന്നത് ആർ സെല്ലദുരൈ, മേക്കപ്പ് ചെയ്തത് പി മാരിയപ്പൻ, കോസ്റ്റ്യൂം അഡ്വൈസർ ദിവ്യ ജോർജ്, കോസ്റ്റ്യൂം ഡിസെെൻ കെെകാര്യം ചെയ്തത് ശ്വേത രാജു, കോസ്റ്റ്യൂമർ കെ രാജൻ, പി ആർ ഒ സതീഷ്, പ്രൊമോ വിഎഫ്എക്സ് മാഡി മാധവ്, ഡിഐ ആക്ഷൻ ഫ്രെയിംസ് മീഡിയ, ഡിസൈൻസ് മക്ഗുഫിൻ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഗൗതം രവിചന്ദ്രൻ, നിതീഷ് കൃഷ്ണ, എച്ച് ചന്ദ്രകാന്ത്, ജെനത് പ്രഭു, സമ്പത്ത് കുമാർ ഗാന്ധി. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ പ്രഭുദേവയുടെ ഈ പുതിയ ചിത്രം പ്രദർശനത്തിന് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here