പിണങ്ങിപ്പോയ മാവേലിയെ കണ്ടുമുട്ടി ശ്വേത മേനോൻ

0
193

ശ്വേത മേനോനും മനോജ് കെ ജയനും കെ ബി ഗണേഷ്‌കുമാറും ഈയടുത്ത് പങ്കെടുത്ത ഒരു ഓണപ്പരിപാടിയിൽ രസകരമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ശ്വേത മാവേലിയെ ഹഗ്ഗ് ചെയ്തില്ലെന്ന് പറഞ്ഞ് മനോജ് കെ ജയനും ഗണേശ് കുമാറും കളിയാക്കുകയാണ്. മൂവരും തമ്മിലുള്ള രസകരമായ കുസൃതി കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഇപ്പോഴിതാ മാവേലിയെ കണ്ടുമുട്ടിയിരിക്കുകയാണ് ശ്വേത മേനോൻ. മാവേലിയുടെ മുൻപിൽ താണു വണങ്ങി അനുഗ്രഹങ്ങൾ വാങ്ങുന്ന ശ്വേതയെ ചിത്രത്തിൽ കാണാം.

അതേസമയം, ഞങ്ങള്‍ ഇവിടെ വന്നപ്പോള്‍ ഒരു സംഭവം നടന്നു. ശേത എവിടെച്ചെന്നാലും ഹഗ്ഗ് ചെയ്യും. പത്താനാപുരത്ത് സ്വര്‍ണകടഉദ്ഘാടനം ചെയ്യാന്‍ ശ്വേത വന്നു. ഞാന്‍ അങ്ങോട്ട് വന്നപ്പോള്‍ ശ്വേത എന്നെ ഹഗ്ഗ് ചെയ്തു. അത് കണ്ട നാട്ടുകാരെല്ലാവരും നമ്മുടെ നാട്ടിലെ എംഎല്‍എയെ ഹഗ്ഗ് ചെയ്യുന്നത് കണ്ട് ഹര്‍ഷാരവം മുഴക്കി. അത് കണ്ട ചെറുപ്പക്കാരന്‍ എന്നോട് വന്ന് പറഞ്ഞു. എന്നെയും കൂടെ ഹഗ്ഗ് ചെയ്യാന്‍ പറയാമോയെന്ന് ചോദിച്ചു. വോട്ടര്‍ അല്ലേ തള്ളിക്കളയാന്‍ പറ്റുമോയെന്ന് ഓര്‍ത്തു ശ്വേതയോട് ചോദിച്ചു. ഞാന്‍ ശ്വേതയോട് പറഞ്ഞു ഇവനൊന്ന് ഹഗ്ഗ് ചെയ്യണമെന്ന് കൊള്ളാമെന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ശ്വേത അവനെ ഓടിച്ച് വിട്ടു… ഗണേഷ് കുമാര്‍ പറഞ്ഞു.

ശ്വേതയുടെ സാധാരണ സംഭവമാണ്. എല്ലാവരെയും ഹഗ്ഗ് ചെയ്യും. ഇന്നും വന്നപ്പോഴും അങ്ങനെതന്നെ ചെയ്തു. വന്നപ്പോള്‍ എന്നെയും, ഗണേശിനെയും ബിന്ദുവിനെയും ഹഗ്ഗ് ചെയ്തു. അപ്പോഴാണ് മാവേലി നോക്കി നില്‍ക്കുകയാണ് എന്നെയും ഹഗ്ഗ് ചെയ്യുമെന്നോര്‍ത്ത്. അപ്രതീക്ഷിതമായി ശ്വേത മാവേലിയുടെ കാല്‍ തൊട്ടു തൊഴുതു. ഒന്ന് ഹഗ്ഗ് ചെയ്താല്‍ എന്തായിരുന്നു ശ്വേത കുഴപ്പമെന്നൊക്കെ മനോജ് കെ ജയനും ചോദിച്ചു. ശ്വേത ഹഗ്ഗ് ചെയ്യാഞ്ഞത് കൊണ്ട് മാവേലി പിണങ്ങി പോയി. എന്താ ശ്വേത മാവേലിയെ ഹഗ്ഗ് ചെയ്യാഞ്ഞത് എന്ന് പറഞ്ഞു ഗണേശും മനോജ് കെ ജയനും ശ്വേതയെ കളിയാക്കികൊണ്ടിരുന്നു. ശ്വേത എന്തുകൊണ്ട് ഹഗ്ഗ് ചെയ്തില്ലെന്ന് മറുപടി പറയണമെന്നാണ് ഇരുവരും ചേര്‍ന്ന് പറഞ്ഞു.

ശ്വേത ഇതിനു മറുപടിയായി അവസാനം മാവേലിവന്നോ ഞാന്‍ ഹഗ്ഗ് ചെയ്യാം പക്ഷേ മാവേലി വീട്ടില്‍ പോയെന്ന് പറയുന്നുണ്ട്. മാവേലിക്ക് ഹഗ്ഗ് കൊടുക്കാന്‍ ബഹുമാനിക്കേണ്ടതു കൊണ്ടാണ് ഞാന്‍ കാല്‍ തൊട്ട് വന്ദിച്ചതെന്നും ഗണേശേട്ടന്‍ മാവേലിയാണെങ്കില്‍ ഞാന്‍ ഹഗ്ഗ് ചെയ്യില്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. എന്തായാലൂം പിണങ്ങിപ്പോയ മാവേലിയെ കണ്ടുമുട്ടിയിരിക്കുകയാണ് ശ്വേത മേനോൻ.

LEAVE A REPLY

Please enter your comment!
Please enter your name here