‘വിക്ടറെ നീ നന്നായി ചെയ്തു’ ; ഗണേഷ് കുമാറിനെ പ്രശംസിച്ച് സുരേഷ് ഗോപി

0
25

രുണ്‍ ചന്തു സംവിധാനം ചെയ്ത ചിത്രം ഗഗനചാരിയിലെ ഗണേഷ് കുമാറിന്റെ അഭിനയത്തെ പ്രശംസിച്ച് നടനും ബിജെപി എംപിയുമായ സുരേഷ്‌കുമാർ.ചിത്രത്തിൻറെ സക്സസ് മീറ്റിനിടെ നടൻ ഗണേഷ് കുമാർ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.സിനിമ കണ്ട സുരേഷ് ഗോപി ഫോണില്‍ വിളിച്ച് നീ നന്നായി ചെയ്തു എന്നും കഥാപാത്രം നല്ലതാണെന്ന് അറിയിച്ചതായും ഗണേഷ്‌കുമാർ പറഞ്ഞു.ഒരു സഹപ്രവര്‍ത്തകനില്‍ നിന്നു കിട്ടുന്ന അഭിനന്ദനം ഒരു കലാകാരനെന്ന നിലയില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഡിസ്‌ടോപ്പിയന്‍ എലിയന്‍ ചിത്രമായ ഗഗനചാരിക്ക് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളത്തിൽ ഇന്നേവരെ കാണാത്ത ഒരുതരം ചിത്രമാണെന്നും, എന്നാൽ അത് അവതരിപ്പിച്ചപ്പോൾ വളരെ നന്നായിട്ടുണ്ടെന്നും ചിത്രം കണ്ടവർ പറഞ്ഞു.ഡിസ്ടോപ്പിയൻ പശ്ചാത്തലത്തിൽ 2043ലെ കേരളത്തിൽ നടക്കുന്ന കഥയായാണ് ഗഗനചാരിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയർസ് ‘ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.

ഗഗനചാരി ആഗോള തലത്തിൽ വിവിധ ഫെസ്റ്റുകളിൽ അംഗീകാരങ്ങൾ സ്വന്തമാക്കിയ ശേഷം കേരളത്തിൽ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ഇതെക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫ്ഫെക്ട്സ് എന്ന വിഭാഗങ്ങളിൽ ന്യൂ യോർക്ക് ഫിലിം അവാർഡ്‌സ് , ലോസ് ആഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here