ഏലം വിളയും മണ്ണ് ; ധ്യാൻ ശ്രീനിവാസൻ ചിത്രം സ്വർഗ്ഗത്തിലെ കട്ടുറുമ്പിലെ ഗാനം പുറത്തെത്തി

0
85

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്ത സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ഏലം വിലയും മണ്ണ് എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സാബു ആരക്കുഴയാണ്. ബിജിബാല്‍ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയാണ്.

ധ്യാൻ ശ്രീനിവാസന് പുറമേ ​ഗായത്രി അശോക്, ജോയ് മാത്യു, നിർമൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയ്, അംബിക മോഹൻ, അഞ്ജു എന്നീ താരങ്ങളും ചിത്രത്തിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത് ശിവൻകുട്ടി വടയമ്പാടി ആണ്. തിരക്കഥ, സംഭാഷണം വിജു രാമചന്ദ്രനാണ് നിർവഹിച്ചിരിക്കുന്നത്. എൻ എം ബാദുഷയാണ് പ്രോ​ജക്ട് ഡിസൈനർ ആയി പ്പരവർത്തിച്ചിട്ടുള്ളത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അശ്വഘോഷൻ ആണ്. കപിൽ കൃഷ്ണ ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ​സന്തോഷ് വർമയുടെ വരികൾക്ക് ബിജിപാൽ ആണ് സം​ഗീതം പകർന്നിരിക്കുന്നത് . കോയാസ് ആണ് കലാസംവിധാനം കെെകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ സെൻസറിം​ഗ് കഴിഞ്ഞ ദിവസം പൂർത്തിയായിയുന്നു. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെഎൻ, വിജയകുമാർ എന്നിവർ ചേർന്ന് ആണ്ചിത്രം നിർമിച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Filmy Behinds (@filmy_behinds)

പ്രൊഡക്ഷൻ കൺട്രോളർ ആയെത്തിയത് വിനോദ് പറവൂരാണ്. മേക്കപ്പ് നിർവഹിച്ചിരിക്കുന്നത് രാജീവ് അങ്കമാലി ആണ്. ചിത്രത്തിനായി കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത് കുമാർ എടപ്പാൾ ആണ്. സ്റ്റിൽസ് എടുത്തിരിക്കുന്നത് ശ്രീനി മഞ്ചേരി. പിആർഒ പി . ശിവപ്രസാദ് ആണ്. ധ്യാൻ ശ്രീനിവാസ​ന്റേകതായി തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി വിജയം കണ്ട ചിത്രം വർഷങ്ങൾക്കുശേഷം ആണ്. തീയേറ്ററിൽ വിജയിച്ച ചിത്രം പിന്നീട് ഓടിടിയിലെത്തിയപ്പോൾ നിരവധി ട്രോളുകൾക്ക് ഇരയായിരുന്നു.

അതേസമയം ധ്യാൻ കേന്ദ്രകഥാപാത്രമായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രമാണ് വർഷങ്ങൾക്കുശേഷം.പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം വർഷങ്ങൾക്കുശേഷത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചത്.നാടും വീടും ഒക്കെയുപേക്ഷിച്ച് സിനിമയെന്ന മോഹത്തിലേയ്ക്ക് സഞ്ചരിക്കുന്ന മുരളി, വേണു എന്ന യുവാക്കളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ധ്യാനും പ്രണവുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here