‘ആദ്യം ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്നത് ‘നായനാരുടെ കഥ’ എന്ന ഡോക്യൂമെന്ററിയിൽ’ : മനോജ് കെ യു

0
97

ദ്യം ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്നത് കെ ആർ മോഹനൻ സംവിധാനം ചെയ്‌ത ‘നായനാരുടെ കഥ’ എന്ന ഡോക്യൂമെന്ററിയിലാണെന്ന് ‘തിങ്കളാഴ്ച നിശ്ചയം’എന്ന ചിത്രത്തിലൂടെ സുപരിചിതനായ മനോജ് കെ യു. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മനോജിന്റെ വാക്കുകൾ…

“ഞാൻ ആദ്യം ക്യാമറയ്ക്ക് മുൻപിൽ നിൽക്കുന്നത് കെ ആർ മോഹനേട്ടൻ സംവിധാനം ചെയ്‌ത ‘നായനാരുടെ കഥ’ എന്ന ഡോക്യൂമെന്ററിയിലാണ്. അതിന്റെ അസ്സോസിയേറ്റ് ഡയറക്റ്റർ പ്രിയനന്ദനൻ നമ്മുടെ നാടകസുഹൃത്താണ്. ആ സിനിമയിൽ ഫിലിം ആയിരുന്നു ക്യാമറയിൽ. അതിനുശേഷം പ്രിയനന്ദനന്റെ ‘പോരാട്ടങ്ങളുടെ നൂറു വർഷം’ തുടങ്ങി നാടകവുമായി ബന്ധപ്പെട്ട എല്ലാ ഡോക്യൂമെന്ററിയിലും ഈ കൃഷ്ണപിള്ള ക്ലാസിലാണ് ഏറ്റവും കൂടുതൽ ഉണ്ടാവുന്നത്. വേറൊരു ഡോക്യൂമെന്ററി എടുക്കുമ്പോൾ പ്രിയൻ എനിക്കൊരു ചെറിയ സ്ഥാനക്കയറ്റം ഉണ്ടായിരുന്നു, ചെറിയൊരു വേഷവും അതിൽ തന്നു.

പിന്നെ പ്രിയനന്ദനന്റെ ‘നെയ്ത്തുകാരൻ’ സിനിമയിൽ ഞാൻ ഉണ്ട് എന്ന് പറയാം. കാരണം ഞാൻ ആ പടം ഞാൻ ഉണ്ടെന്ന് കാണാൻ വേണ്ടി 3 പ്രാവശ്യം സിനിമ കണ്ടിരുന്നു, കണ്ണ് ചിമ്മിയാൽ പോവും. മുരളി സാറിന്റെ ഒരു റിയാക്ഷൻ മാത്രമേ ഉള്ളൂ. രണ്ടാമത് പുലിജന്മം എന്ന സിനിമയിൽ സംഭാഷണങ്ങൾ ഒന്നുമില്ല, കുറേക്കൂടെ നീളമുണ്ട്‌ നമ്മളെ കാണാം, സീൻ എന്ന് പറയാൻ പറ്റില്ല. അപ്പോഴൊന്നും സിനിമയിൽ അഭിനയിക്കാൻ സാധിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് ‘ഓട്ടർഷ’ സിനിമയോടെയാണ് ഒരു അഭിനയസാധ്യതയുള്ള നാസർ എന്ന വേഷം ചെയ്യുന്നത്.

പിന്നീട് കുറച്ചുവർഷം കഴിഞ്ഞപ്പോൾ ഞാൻ ചെയ്യുന്ന ജോലിയൊന്ന് ബ്രേക്ക് ചെയ്‌താലോ എന്നൊക്കെ തീരുമാനിച്ചു. ഞാൻ ഇലക്ട്രിക് പ്ലംബിംഗ് പണിയാണ് പ്രധാനമായും ചെയ്യുന്നത്. പിന്നെ എന്റെ എക്സ്പീരിയൻസ് കൊണ്ട് ഞാൻ മൊത്തം വീട് പ്ലാൻ വരച്ച് അതായത് ഞാൻ പഠിച്ചിട്ടല്ല എൻജിനീയർ ഒന്നുമല്ല. എന്നിട്ട് അങ്ങനെ പ്ലാൻ വരച്ച്, ഇന്റീരിയർ ഒക്കെ വരച്ച് മൊത്തം ഒരു വീട് ചെയ്തുകൊടുക്കുന്ന ഒരു അവസ്ഥയിലേക്ക് കരാർ പോലെയായി. ശരിക്ക് അതിന് നല്ല വരുമാനം കിട്ടാൻ തുടങ്ങുമ്പോഴാണ് ഞാൻ അത് ബ്രേക്ക് ചെയ്തത്. അങ്ങനെ ബ്രേക്ക് ചെയ്തു സിനിമയ്ക്കുവേണ്ടി, പക്ഷേ ഒരു ടാർഗറ്റ് ഇട്ടു 5 വർഷം. അങ്ങനെ ഒരു തീരുമാനമെടുത്തു, അതിനുശേഷമാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനിൽ ഒരു ചെറിയ വേഷം ചെയ്യുന്നത്. പിന്നെ തിങ്കളാഴ്ച നിശ്ചയം, ആ സിനിമയിലൂടെയാണ് ആളുകൾ എന്നെ കണ്ടത്” മനോജ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here