‘ടൈഗർ 3’ ദീപാവലിക്ക് ; പോസ്റ്റർ പുറത്തിറങ്ങി

0
142

ൽമാൻ ഖാനും കത്രിന കൈഫും നായികാ നായകന്മാരാകുന്ന ടൈഗർ 3 ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സെപ്റ്റംബർ 7 ന് പടത്തിന്റെ ടീസർ പുറത്തിറങ്ങാനിരിക്കുന്നതിനിടയിലാണ് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഈ വര്ഷം ദീപാവലിക്കാണ് സിനിമ തീയേറ്ററുകളിലെത്തുന്നത്.
ഷാരൂഖ് ഖാന്റെ ജവാൻ സിനിമയുടെ കൂടെയാണ് ടൈഗറിന്റെ ടീസർ റിലീസ് ചെയ്യുന്നത്.

 

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

 

ഹിന്ദിക്ക് പുറമെ ഇംഗ്ലീഷ്, തമിഴ്, തെലുഗ് ഭാഷകളിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ നടൻ സൽമാൻ ഖാനും പങ്കു വെച്ചിട്ടുണ്ട് നടനെ കൂടാതെ നടി കത്രീന കൈഫും നിർമാതാക്കളായ യാഷ് രാജ് ഫിലിംസും പോസ്റ്റർ പങ്കു വെച്ചിട്ടുണ്ട്.

 

മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് ആദിത്യ ചോപ്രയാണ്. യാഷ് രാജ് ഫിലിംസ്ന്റെ സ്പൈ യൂണിവേഴ്സിന്റെ ഭാഗമായിറങ്ങുന്ന സിനിമയിൽ ഇമ്രാൻ ഹാഷ്മി,രേവതി, രൺവീർ ഷോറേ, വിശാൽ ജെത്വ, റിഥി ദോഗ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തും. കൂടാതെ ഷാരൂഖ് ഖാൻ പത്താൻ എന്ന കഥപാത്രമായി ക്യാമിയോ റോളിൽ എത്തും

ടൈഗർ ഫ്രാഞ്ചെസിയിൽ ഏക് ദ ടൈഗർ, ടൈഗർ സിന്ദ ഹേയ്. ചിത്രങ്ങളുടെ തുടർച്ചയായിട്ടെത്തുന്ന ടൈഗർ 3 ൽ സൽമാൻ ഖാനും കത്രീനയും ടൈഗർ, സോയ എന്ന രണ്ടു സൂപ്പർ സ്പൈകളായാണെത്തുന്നത്. പത്താൻ, ടൈഗർ സിന്ദ ഹേയ്, വാർ തുടങ്ങിയ സിനിമകളുടെ തുടർച്ചയായിട്ടായിരിക്കും സിനിമയെത്തുന്നതെന്നു പോസ്റ്ററിൽ പറയുന്നുണ്ട്. കൂടാതെ പത്താൻ സിനിമയിലെ ക്യാമിയോ റോളിലടക്കം ഉപയോഗിച്ച് ഹിറ്റാക്കിയ ‘ടൈഗറിന്റെ’ ഐകോണിക് ഷാൾ അണിഞ്ഞാണ് പോസ്റ്ററിൽ സൽമാൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..

നിലവിൽ ബോളിവുഡിൽ വലിയ സ്വീകാര്യതയാണ് യാഷ് രാജ് ഫിലിംസിന്റെ സ്പൈ സിനിമ യൂണിവേഴ്സിന് ലഭിച്ചിട്ടുള്ളത്. ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാറുകളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃതിക് റോഷൻ. എന്നിവർ വ്യത്യസ്ത സ്പൈ കഥ പാത്രങ്ങളായി ഇവരുടെ പല സിനിമകളിൽ എത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ അവസാനമിറങ്ങിയ പത്താനിൽ സൽമാൻ ഖാന്റെ ടൈഗർ എന്ന കഥപാത്രത്തിന്റെ ക്യാമിയോ റോളിന് വലിയ രൂപത്തിലുള്ള പ്രേക്ഷക വരവേൽപ്പാണ് ലഭിച്ചിരുന്നത്.
ചിത്രത്തിലെ കഥാപാത്രത്തിനായി സൽമാൻ ഖാൻ തല മൊട്ടയടിച്ച ചിത്രങ്ങൾ വൈറലായിരുന്നു. തേരെ നാം എന്ന സിനിമക്ക് ശേഷം ഇതാദ്യമായാണ് താരം കഥാപാത്രത്തിനായി തല മൊട്ടയടിക്കുന്നതു. സൽമാൻ ഖാൻറെ ഈ വര്ഷം വരാനിരിക്കുന്ന ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് ടൈഗർ 3.

LEAVE A REPLY

Please enter your comment!
Please enter your name here