കുടുംബചിത്രം ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു

0
192

റാഫി ദിലീപ് കൂട്ടുകെട്ടിൽ എത്തിയ കുടുംബചിത്രം ‘ വോയ്‌സ് ഓഫ് സത്യനാഥൻ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു.മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്.ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമാപ്രേമികള്‍ക്ക് സിംപ്ലി സൌത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാൻ സാധിക്കും.

 

View this post on Instagram

 

A post shared by manoramaMAX (@manoramamax)

മലയാള സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ വോയ്‌സ് ഓഫ് സത്യനാഥന് തിയറ്ററുകളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്,വീണ നന്ദകുമാർ,സിദ്ദിഖ്,ജഫാർ സിദ്ദിഖ്,അനുശ്രീ,ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ,  തുടങ്ങി വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Dileep (@dileepactor)

ബാദുഷ സിനിമാസിന്റെയും ഗ്രാന്റ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ എൻ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സംവിധായകന്‍ റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിട്ടുള്ളത്.

 

View this post on Instagram

 

A post shared by manoramaMAX (@manoramamax)

ഒരു കുടുംബ ചിത്രമായി ഒരുക്കിയിട്ടുള്ള ചിത്രത്തിൽ സമകാലിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങൾ പറയുന്നുണ്ട്.മാത്രമല്ല മൂന്നു വർഷങ്ങൾക്കുശേഷം , ദിലീപ് നായകകഥാപാത്രമായി തീയേറ്ററിലെത്തുന്ന ഒരു ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു.

 

View this post on Instagram

 

A post shared by Dileep (@dileepactor)

റിലീസ് ദിനത്തില്‍ ബോക്സ് ഓഫീസില്‍ നിന്ന് 1.8 കോടി നേടിയ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ നേട്ടം 9 കോടിക്ക് മുകളിലായിരുന്നു.1മാത്രമല്ല കേരളത്തിൽ നിന്ന് മാത്രമായി 13 കോടിയാണ് ചിത്രം നേടിയത്.റിലീസ് ചിത്രങ്ങളിൽ തിയേറ്റർ ഹിറ്റായി മാറിയ സത്യനാഥനെ കാണാൻ വീക്കെൻഡിൽ കുടുംബ പ്രേക്ഷകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.രണ്ടാം വാരവും ഹൗസ് ഫുൾ ആൻഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്കിങ്ങിൽ ട്രെൻഡിങ്ആ നമ്പർ വണ്ണിലാണ് ചിത്രം ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here