അമ്മയുടെ പുതിയ ഭാരവാഹികൾ എല്ലാം പ്രവർത്തിക്കുന്നവർ,സന്തോഷമുണ്ട് ; ടിനി ടോം

0
199

താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പർ ആയ സന്തോഷം പങ്കുവെച്ച് നടനും മിമിക്രി ആർട്ടിസ്റ്റുമായ ടിനി ടോം.മൂന്നാം തവണയാണ് നടൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പ്രവർത്തിക്കുന്നവരെയാണ് ഇത്തവണ അമ്മയുടെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തിട്ടുള്ളതെന്നും യുവതലമുറ അതിൽ ഉൾപ്പെട്ടു എണ്ണത്തിൽ,സന്തോഷമുണ്ടന്നും നടൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.

നടന്റെ വാക്കുകൾ……..

”മൂന്ന് തവണയായി ഞാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ട്.ഇവിടെ നിന്ന് ഞാൻ പോവുമെന്ന് തോന്നുന്നില്ല,പോവുകയും ചെയ്യില്ല.ഇത്തവണ വാശിയേറിയ ഇലക്ഷൻ ആയിരുന്നു.അങ്ങനെയാണ് ഓരോ ഇലക്ഷനും നടക്കേണ്ടത്.വ്യക്തികൾക്കാണ് വോട്ട് നൽകേണ്ടത്.ഇത്തവണ ഏറ്റവും നല്ല ആളുകളെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രവർത്തിക്കുന്നവരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.കാരണം ജോയ് മാത്യുവിനെപോലെയുള്ളവർക്ക് സംഘടനാപാടവം ഉണ്ട്.അതിലുപരി അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. അതുപോലെ വൈസ് പ്രസിഡന്റ് ആയെത്തിയ ജയൻ ചേർത്തല പൊതുപ്രവർത്തകനാണ്.യുവതലമുറയിൽ നിന്ന് ഉണ്ണി മുകുന്ദൻ ടോവിനോ ഇവരൊക്കെയുണ്ട്.ഏത് ജനറേഷനെ നയിക്കാനും യുവതലമുറക്ക് സാധിക്കും.അതൊരു ഭാഗ്യമാണ്.അങ്ങനെ എല്ലാവരും നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്.”

അമ്മ മുപ്പതാമത് ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.2024-27 ലെ പ്രസിഡന്റായി മോഹൻലാൽ,ജനറൽ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആർ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദൻ ആണ് ട്രഷറർ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയി കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹൻ ടോവിനോ തോമസ് ,സരയു മോഹൻ ,അൻസിബ എന്നിവരെ തെരഞ്ഞെടുത്തു

അതേസമയംഅമ്മയിലേക്ക് നാല് വനിത മെമ്പർമാരായിരുന്നു വിജയിക്കേണ്ടത് എന്നാൽ കുക്കു പരമേശ്വരനും മഞ്ഞുപിള്ളയും പരാജയപ്പെട്ടത്തോടെ മൂന്ന് വനിതാ പ്രതിഥികളാണ് വിജയിച്ചത് ഇനി ഒരു വനിതാ പ്രതിനിധിയെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ നോമിനെറ്റ് ചെയ്യും അധികാരം ജനറൽ ബോഡി നൽകിയിട്ടുണ്ട്. അതിനാലാണ് പതിനാറ് പേരുടെ പ്രഖ്യാപനം നടത്തിയത്.

ഒപ്പം അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു ഔദ്യോഗികമായി വിരമിച്ചു.ഇരുപത്തിയൊമ്പത് വർഷത്തോളം അമ്മയെ നയിചാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്നും വിരമിച്ചത്.നടന്‍ എന്നതിലുപരി അമ്മ താരസംഘടനയുടെ തലപ്പത്തുള്ള നേതാവായിട്ടാണ് ഇടവേള ബാബു പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നത്.സിനിമയിലെ അഭിനയത്തില്‍ സജീവമായി നില്‍ക്കുമ്പോള്‍ തന്നെ ഓഫ് സ്‌ക്രീനിലാണ് ഇടവേള ബാബു എന്ന സംഘാടകന്റെ മികവ് പ്രകടമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here