അമ്മയുടെ ഏറ്റവും വലിയ നഷ്ടം, അതുപോലൊരു വ്യക്തി ഇനി ഉണ്ടാവുമോ എന്നറിയില്ല ; മായ വിശ്വനാഥ്

0
187

രു സംഘടനക്കുവേണ്ടി വർഷങ്ങൾ നിലകൊണ്ട വ്യക്തിയാണ് നടൻ ഇടവേള ബാബുവെന്ന് നടി മായ വിശ്വനാഥ്.താരസംഘടന അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ഇടവേള ബാബു വിരമിക്കുന്ന സാഹചര്യത്തിലാണ് നടി ഇക്കാര്യം സംസാരിച്ചത്.ഏത് പാതിരാത്രിയിലും വിളിക്കാൻ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും അങ്ങനെയുള്ള ഒരാളാണ് ഈ സ്ഥാനത്ത് വരേണ്ടതെന്നും നടി പറഞ്ഞു.

നടിയുടെ വാക്കുകൾ……..

”ഇടവേള ബാബു എന്ന വ്യക്തി മാറുന്നത് അമ്മക്ക് ഒരു വലിയ നഷ്ടമാണ്.ഈ സംഘടനക്കുവേണ്ടി മാത്രം ആ മനുഷ്യൻ ഒരുപാട് അവസരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.ഏത് പാതിരാത്രിയിലും വിളിക്കാം സംസാരിക്കാം അങ്ങനെയുള്ള ഒരു സെക്രട്ടറിയെ കിട്ടുക ബുദ്ധിമുട്ടാണ്.അങ്ങനെയുള്ള വ്യക്തിയാണ് സത്യത്തിൽ ഇവിടെ വേണ്ടത്.അങ്ങനെയുള്ള വ്യക്തിക്ക് തന്നെയാണ് ഞാൻ വോട്ട് കൊടുത്തതും.അതുപോലെ തന്നെയാണ് പ്രസിഡന്റ് സ്ഥാനവും.ലാലേട്ടൻ മമ്മൂക്ക ആരെങ്കിലും ഇപ്പോഴും സംഘടനയുടെ തലപ്പത്ത് വേണം.

സ്ത്രീകൾക്കുവേണ്ടി സംസാരിക്കാൻ ഇവിടെ ആരും ഇല്ല.പലർക്കും ഇവിടെ സംസാരിക്കാൻ പേടിയാണ്.നമുക്ക് ആവശ്യമുള്ളത് ചോദിച്ച് വാങ്ങണമെന്നാണ്.പുതിയ ഭാരവാഹികൾ സ്ത്രീകളുടെ ശബ്ദമാകട്ടെ.എന്റെ അഭിപ്രായത്തിൽ അടുത്ത ഇലക്ഷനിൽ ഇതിലധികം സ്ത്രീകൾ മത്സരിക്കണമെന്നാണ്. സ്ത്രീസംവരണം എന്നത് സമരത്തിൽ അല്ലാതെ പ്രവൃത്തിയിൽ ഇല്ല.

വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഈ യോഗം നടക്കുന്നത്.ഒരുമിച്ചഭിനയിച്ച ആൾക്കാർ ഇതുപോലെ മീറ്റിംഗ് വരുമ്പോഴാണ് കാണാറുള്ളത്.ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ഗാതറിംഗ് ആണ്.ഏറ്റവും വലിയ വിഷമം.നമ്മൾ കാണുന്ന പലരും അടുത്ത വർഷമാകുമ്പോഴേക്കും നമ്മെ വിട്ടുപോകും.”

അതേസമയം അമ്മ മുപ്പതാമത് ജനറല്‍ ബോഡി യോഗം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇത്തവണത്തെ യോഗത്തിന്റെ പ്രധാന പ്രത്യേകത പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് തന്നെയായിരുന്നു.പതിനേഴംഗ ഭരണസമിതിയെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തത്.

2024-27 ലെ പ്രസിഡന്റായി മോഹന്‍ലാല്‍,ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി ജഗദീഷും ആര്‍ ജയനും തെരഞ്ഞെടുക്കപ്പെട്ടു.ഉണ്ണി മുകുന്ദന്‍ ആണ് ട്രഷറര്‍ സ്ഥാനത്ത്. ജോയിന്റ് സെക്രട്ടറി ബാബുരാജ്.അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ് ആയി കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്,ജോയ് മാത്യു,സുരേഷ് കൃഷ്ണ ,ടിനി ടോം,അനന്യ ,വിനു മോഹന്‍ ടോവിനോ തോമസ് ,സരയു മോഹന്‍ ,അന്‍സിബ എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here